Monday, June 15, 2009

ഏതു ധാന്യങ്ങളാണ്‌ ഒബാമാ, താങ്കൾ വിതച്ചത്‌?



Bush-Obama

ഏതു ധാന്യങ്ങളാണ്‌ ഒബാമാ, താങ്കൾ വിതച്ചത്‌?

--------------------------------------------

മുഹമ്മദ്‌ റഹാൽ - സ്വീഡൻ.
വിവ
. മമ്മൂട്ടി കട്ടയാട്‌.

-------------------

മി. ബാറാഖ്‌,
ഒരു
നിമിഷം നില്‌ക്കൂ.
ദൈവം സാക്ഷി,
താങ്കൾ
ധൃതി കൂട്ടുകയാണ്‌.

കാര്യങ്ങളൊക്കെ നന്നായി വരാൻ
താങ്കൾ
ആഗ്രഹിക്കുന്നുണ്ട്‌
പക്ഷേ,
താങ്കളുടെ നിലപാടുകളിലൊന്നിലും
സത്യ
സന്ധതയില്ല.
അതിന്‌ ഈ ഗാസ സാക്ഷിയാണ്‌.
താങ്കളിന്നും കളവു പറഞ്ഞു.
ഗാസയുടെ അവസ്ഥ
പാറകളെപ്പോലും
കരയിച്ചിട്ടുണ്ട്‌
പക്ഷേ, താങ്കൾ മാത്രം നീതി കാണിച്ചിട്ടില്ല.

ഇന്നത്തെ ഇറാഖ്‌ ബന്ധനസ്ഥയാണ്‌.
താങ്കൾ വാദിക്കുന്നതു പോലെ സ്വതന്ത്രയല്ല.
ഇറാഖിന്റെ ഒരു ഭാഗം പിഴുതെറിയപ്പെട്ടിരിക്കുകയാണ്‌.
എന്താണ്‌ നിങ്ങൾ ആ നാട്ടിനു വേണ്ടി ചെയ്തത്‌?
എൽ.എഫ്‌. വിമാനങ്ങൾ ബോംബു വർഷിച്ച
കിണറുകളാണെങ്ങും.
അതു നിങ്ങളുടെ സംഭാവന, കർമ്മ ഫലം.

ഏത്‌ ചേരികളിലാണ്‌ നിങ്ങൾ കടന്നു ചെന്നത്‌?
ഫറോവമാരുമായി താങ്കൾ ഹസ്ത ദാനം നടത്തി.
ഏത്‌ ഒറ്റുകാരനെയാണ്‌ താങ്കൾക്കു കിട്ടിയത്‌?
ഭൂമി മുഴുവൻ നിങ്ങൾ ബോംബ്‌ വിതക്കുന്നു
എന്നിട്ട്‌ സമാധാന ദൂതുമായി ചെല്ലുന്നു?

ഞങ്ങളിൽ താങ്കൾ കതിരുകൾ പ്രതീക്ഷിക്കുന്നു.
ഏത്‌ കോതമ്പുകളാണ്‌ താങ്കൾ വിതച്ചത്‌?
* * *

മി. ബാറാഖ്‌,
സ്വാഗതം
.
താങ്കൾ സൈന്യ വ്യൂഹങ്ങൾക്കൊപ്പം
കൂടകളിൽ പരിഹാരങ്ങളുമായാണ്‌ വന്നത്‌.

എന്നാൽ ഒരു മനുഷ്യൻ എന്ന നിലക്ക്‌
എനിക്കു പറയാനുള്ളത്‌ കേൾക്കുക.
താങ്കൾ ഞങ്ങൾക്കു നല്ലതു വരണമെന്നും,
ആളുകളുടെ ഹൃദയം കീഴടക്കണമെന്നും
ഉദ്ദേശിക്കുന്നുവേങ്കിൽ

എളിമയോടെ ഞങ്ങൾ അഭ്യർത്ഥിക്കുന്നു:
ഞങ്ങളുടെ മുഴുവൻ വേദനകൾക്കും കാരണമായ,
നിങ്ങളുടെ കൈകളാൽ നിർമ്മിച്ച
ഞങ്ങളുടെ
ഭരണാധികാരിയെ
ഇന്നു തന്നെ തിരിച്ചു കൊണ്ടു പോവുക,
അങ്ങനെ ചെയ്താൽ ഒരു വലിയ ജന സമൂഹം
താങ്കൾക്കായി സിന്ദാബാദ്‌ വിളിക്കും
അവരെ ഞങ്ങളിൽ തന്നെ വിട്ടേച്ചു പോവുകയാണെങ്കിലോ,
അവർ നിങ്ങൾക്കെതിരെ പ്രാർത്ഥിക്കുകയും ചെയ്യും.

വിനയത്തോടെ ഞങ്ങൾ വീണ്ടും അഭ്യർത്ഥിക്കുന്നു,
ഒരേ
ഒരഭ്യർത്ഥന
ഇവരെ ഇന്നു തന്നെ നിങ്ങൾ തിരിച്ചു വിളിക്കുക.

Sunday, May 31, 2009

തൗഫീഖ്‌ സയ്യാദ്‌.


തൗഫീഖ്‌ സയ്യാദ്‌.
തൗഫീഖ്‌ അമീൻ സയ്യാദ്‌. 1929 മെയ്‌ - 7 ന്‌ പാലസ്തീനിലെ നസ്രേത്തിൽ ജനിച്ചു. സ്വന്തം ഗ്രാമത്തിൽ സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കിയ തൗഫീഖ്‌ സാഹിത്യത്തിൽ ഉപരി പനത്തിനായി റഷ്യയിലേക്ക്‌ പോയി. തിരിച്ചെത്തിയ ശേഷം അദ്ദേഹം ഇസ്രയേൽ കമ്മുണിസ്റ്റ്‌ പാർട്ടിയായ റകാഹിന്റെ സജീവ പ്രവർത്തകനായി, ഡിസമ്പർ 9, 1973-ൽ നസ്രേത്തിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 1975-1994 എന്നീ കാലയളവിനുള്ളിൽ 3 പ്രാവശ്യം മേയർ പദവിയിലിരുന്നിട്ടുണ്ട്‌.

1973-ലെ ഇലൿഷനിൽ റാകാഹ്‌
പാർട്ടിയുടെ ബാനറിൽ ജെറുസലേം ലജിസ്ലേറ്റിവ്‌ അസ്സംബ്ലിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ആറു പ്രാവശ്യം അദ്ദേഹം അസംബ്ലി മെമ്പറായിരുന്നു.

പലസ്തീനിലെ മനുഷ്യാവകാശ ലംഘനം, ഇസ്രയേൽ തടവറയിലുള്ള പാലസ്തീൻ തടവുകാരുടെ പീഡനങ്ങൾ എന്നിവക്കെതിരെ അദ്ദേഹം നിരന്തരം സമരം ചെയ്തു കൊണ്ടിരുന്നു. അതു കൊണ്ടു തന്നെ പലപ്പോഴും അദ്ദേഹത്തെ വക വരുത്താൻ ഭരണ കൂടം ശ്രമിക്കുകയും ചെയ്തു. 1994-ൽ ഒരു റോഡപകടത്തിലാണ്‌ അദ്ദേഹം മരണപ്പെടുന്നത്‌. ഓസ്ലോ കരാറു കഴിഞ്ഞു തിരിച്ചു വരുന്ന യാസർ അറഫാത്തിനെ സ്വീകരിക്കാൻ പോകുന്നതിനെടെയാണ്‌ അപകടം ഉണ്ടായത്‌.
മഹ്മൂദ്‌ ദർവീശിനെ പോലെ ഇദ്ദേഹവും പോരാട്ടത്തിന്റെ കവിയായി അറിയപ്പെടുന്നു.

കുരിശിനു മുകളിൽ ഒരു സമൂഹം

കുരിശിനു മുകളിൽ ഒരു സമൂഹം
തൗഫീഖ്‌ സയ്യാദ്‌
മൊഴി മാറ്റം: മമ്മൂട്ടി കട്ടയാട്‌.


ഞങ്ങളുടെ സമുദായത്തെ മൊത്തം
അവർ കുരിശിനു മുകളിൽ
തറച്ചിരിക്കുകയാണ്‌.

ഞങ്ങൾ പാശ്ചാത്തപിച്ചു മടങ്ങാൻ
കുരിശിന്റെ ഏറ്റവും മുകളിലാണ്‌
ഞങ്ങളെ ബന്ധിച്ചിരിക്കുന്നത്‌.

ഈ ദുരന്തങ്ങളൊന്നും
ലോകാവസാനത്തിന്റെ തുടക്കമല്ല.
നമ്മൾ ആരുടെയും അടിമകളുമല്ല.
അതു കൊണ്ട്‌ നിങ്ങളുടെ കണ്ണുനീരുകൾ തുടച്ചു കളയുക
കൊല്ലപ്പെട്ടവരുടെ മൃത ശരീരം മറവു ചെയ്യുക
പുത്തനുണർവ്വുമായി
പിടഞ്ഞെഴുന്നേൽക്കുക,

ദുഃഖപരവശരായ സമൂഹമേ,
നിങ്ങളാണു ലോകം
അപൂർവ്വമായി കാണുന്ന
നന്മയുടെ ഉറവിടങ്ങളും നിങ്ങളാണ്‌.
നിങ്ങൾ ചരിത്രവും
ഈ ഉലകിലെ
പ്രസന്നമായ ഭാവിയുമാണ്‌.

അതുകൊണ്ടു തന്നെ
കടന്നു വരൂ
നമുക്കു കൈ കോർക്കാം
തീനാളങ്ങളിലൂടെ നടന്നു പോകാം.

സ്വതന്ത്രന്മാരുടെ നാളെകൾ
അതെത്ര അകലെയാണെങ്കിലും
അടുത്താകുന്നു.

Saturday, April 18, 2009

ഫദ്‌വാ തൂഖാൻ


Fadwa Touqan

ഫദ്‌വാ തൂഖാൻ
(പാലസ്തീൻ കവയത്രി / ജോര്‍ദാന്‍ പൌരത്വം)
ജനനം: 1917-ൽ പാലസ്തീനിലെ നബ്‌ലുസിൽ
മരണം: ഡിസംബർ 12- 2003-ൽ
മഹ്‌മൂദ്‌ ദർവീശിനെപ്പോലെ മരണം വരേ പിറന്ന നാടിന്റെ മോചനവും സ്വപ്നം കണ്ട്‌ വേദനയും ഉള്ളിലൊതുക്കി കഴിയുകയായിരുന്നു ഈ പാലസ്തീൻ പുത്രി. മരിക്കുമ്പോഴും ജന്മ ഗ്രാമം നബ്‌ലുസ്‌ ഇന്തിഫാദയുടെ പേരിൽ ഇസ്രയേലിന്റെ ഉപരോധത്തിലായിരുന്നു.

കുലീനമായ കുടുമ്പത്തിലാണ്‌ ഫദ്‌വാ പിറന്നത്‌. പിതാവ്‌ അബ്ദുൽ ഫതാഹ്‌ അഗാ തൂഖാൻ, മാതാവ്‌ ഫൗസിയ അമീൻ ബെക്‌ അസ്ഖലാൻ. വീട്ടാചാരപ്രകാരം അവർ നേരത്തെ സ്കൂൾ വിദ്യാഭ്യാസം നിർത്തി. എന്നാൽ അവരുടെ ബുദ്ധി ശക്തിയും ഭാവനാ വിലാസവും കണ്ടറിഞ്ഞ സഹോദരനും പ്രശസ്ത കവിയുമായ ഇബ്‌റാഹീം തൂഖാൻ പുസ്തകങ്ങളും മറ്റും നൽകി വീട്ടിൽ നിന്നു തന്നെ സഹോദരിയെ പഠിപ്പിക്കുകയും അവരുടെ കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കാൻ സഹായിക്കുകയും ചെയ്തു.

തൂഖാൻ പിന്നീട്‌ ലണ്ടനിലേക്കു പോവുകയും ഓക്സ്ഫോർഡ്‌ യുനിവേർസിറ്റിയിൽ ചേർന്ന് ഇംഗ്ലീഷ്‌ സാഹിത്യം പഠിക്കുകയും ചെയ്തു.

1948-ലെ യുദ്ധ കാലത്ത്‌ ഈജിപ്ത്യൻ പത്ര പ്രവർത്തകനായ ഇബ്രാഹീം നാജിയുമായി ഫദ്‌വ പരിചയപ്പെടുകയും അങ്ങിനെ അവർ വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു. പക്ഷേ, തങ്ങളുടെ നിലവാരത്തിനു പറ്റിയതല്ല ആ ബന്ധം എന്നു പറഞ്ഞ്‌ അവരുടെ വീട്ടുകാർ അതിനെ എതിർത്തു. പിന്നീട്‌ വിവാഹം തന്നെ വേണ്ട എന്നവർ തീരുമാനിച്ചു.
പക്ഷേ, 70-കളുടെ മധ്യത്തിൽ ഈജിപ്ത്യൻ നിരൂപകൻ അൻവർ അൽ മഅദാവിയുമായുള്ള അവരുടെ അനുരാഗ ബന്ധവും സാഹിത്യകാരന്മാർക്കിടയിൽ കിംവദന്തികൾ പരത്തിയിട്ടുണ്ട്‌. എന്നാൽ അത്‌ കേവലം കത്തിടപാടുകളിൽ മാത്രം ഒതുങ്ങിയതായിരുന്നു എന്നതായിരുന്നു സത്യം.

അറുപതുകളുടെ തുടക്കത്തിൽ അവർ ബ്രിട്ടണിലേക്കു പോയി. ഇക്കാലത്ത്‌ അവർക്ക്‌ ഇംഗ്‌ളീഷ്‌ സാഹിത്യവുമായി കൂടുതലടുത്തു.
1967 മുതൽ മഹ്മൂദ്‌ ദർവീഷ്‌, സമീഹ്‌ അൽ ഖാസിം, തൗഫീഖ്‌ സയ്യാദ്‌ എന്നിവരുമായി ചേർന്ന് സജീവ സാഹിത്യ, സാംകാരിക രംഗത്തിറഞ്ഞി.

എട്ടോളം കാവ്യ സമാഹാരങ്ങൾ അവരുടേതായി ഇറങ്ങിയിട്ടുണ്ട്‌.

ഭൂഗോളം

ഭൂഗോളം
ഫദ്‌വ തൂഖാൻ.
മൊഴിമാറ്റം: മമ്മൂട്ടി കട്ടയാട്‌
.

ഈ ഭൂഗോളം
എന്റെ കൈപ്പിടിലൊതുങ്ങിയിരുന്നെങ്കിൽ,
എന്റെ കൈയ്യിലിട്ട്‌ അമ്മാനമാടാൻ കഴിഞ്ഞിരുന്നെകിൽ
ഭൂതലം മുഴുവൻ സ്നേഹത്തിന്റെ വിത്തുകൾ പാകി,
അതെല്ലാം മുളച്ചു വന്ന് സ്നേഹത്തിന്റെ വൃക്ഷങ്ങൾ
ഭൂമി മുഴുവൻ പടർന്ന് പന്തലിക്കുകയും ചെയ്തിരുന്നെങ്കിൽ;
അങ്ങനെ ഭൂമി തന്നെ സ്നേഹമായി മാറുകയും
സ്നേഹം മാർഗ്ഗമായിത്തീരുകയും ചെയ്തിരുന്നെകിൽ

* * * * *
ഭൂഗോളം എന്റെ കൈപ്പിടിയിലൊതുങ്ങിയിരുന്നെങ്കിൽ
കടുത്ത തീരുമാനങ്ങളുടെ ശാപങ്ങളിൽ നിന്നും
ഞാൻ ഈ ഭൂഗോളത്തെ സംരക്ഷിക്കുമായിരുന്നു.

ഈ ഭൂഗോളം എന്റെ കൈപ്പിടിയിലൊതുങ്ങുമായിരുന്നെങ്കിൽ
യുദ്ധങ്ങളുടെ പ്രേതബാധയിൽ നിന്നും
ഞാനീ ഭൂമുഖത്തെ രക്ഷിക്കുമായിരുന്നു
എല്ലാ നാശങ്ങളെയും ഞാൻ പിഴുതെറിയുമായിരുന്നു

കുറുക്കൻ കാബേലുമാരെ വിദൂരമായ ഏതെങ്കിലും ഗോളങ്ങളിലേക്ക്‌
ഞാൻ നാടുകടത്തുമായിരുന്നു.
യൂസുഫിന്റെ സഹോദരന്മാരെ
തെളിനീരുകൾ കൊണ്ട്‌ കഴുകി വെടിപ്പാക്കുമായിരുന്നു.
സഹോദരങ്ങളുടെ ഹൃദയത്തിൽ നിന്നും
അഴുക്കുകൾ തുടച്ചു നീക്കുമായിരുന്നു.

ദാരിദ്ര്യത്തിന്റെ കരാള ഹസ്തങ്ങളെ
ഉന്മൂലനം ചെയ്യുമായിരുന്നു
സ്വേച്ഛധിപത്യത്തിന്റെ തടവറയിൽ നിന്നും
ഞാനതിനെ മോചിപ്പിക്കുമായിരുന്നു.

ഇരുട്ടിന്റെ ശക്തികളെ പറിച്ചെറിയുമായിരുന്നു
രക്തപ്പുഴകളെ വറ്റിച്ചു കളയുമായിരുന്നു.

ഈ ഭൂഗോളം എന്റെ കൈക്കീഴിലൊതുങ്ങുമായിരുന്നെങ്കിൽ
ദുഃഖത്തിന്റെയും അമ്പരപ്പിന്റെയും പാതയോരങ്ങളിൽ
പരിക്ഷീണനായ മനുഷ്യനു വേണ്ടി
സമാധാനത്തിന്റെയും സമൃദ്ധിയുടെയും
ദീപം തെളിയിക്കുമായിരുന്നു,
അവന്‌ സുരക്ഷിതമായ ഒരു ജീവിതം നൽകുമായിരുന്നു.
എന്നാൽ സത്യത്തിൽ ഒന്നും എന്റെ കൈവശമില്ല
"പക്ഷേ" എന്നൊരു വാക്കല്ലാതെ.

Wednesday, April 15, 2009

സ്പെയിനിന്റെ ദുഃഖം.

സ്പെയിനിന്റെ ദുഃഖം.
നിസാർ ഖബ്ബാനി
മൊഴി മാറ്റം: മമ്മൂട്ടി കട്ടയാട്‌.
---------------------------------
സ്പെയിനിനെ കുറിച്ച്‌ ചോദിച്ചു കൊണ്ട്‌
പ്രിയപ്പെട്ടവളേ, നീ എനിക്കെഴുതി.
അല്ലാഹുവിന്റെ പേരു കൊണ്ട്‌
രണ്ടാമതൊരു ലോകത്തെ കീഴടക്കിയ
താരിഖിനെക്കുറിച്ചും
ഓരോ കുന്നിൻ പുറങ്ങളിലും
ഈത്തപ്പനത്തോട്ടങ്ങൾ വച്ചു പിടിപ്പിച്ച
ഉഖ്ബതുബുനു നാഫിഇനെക്കുറിച്ചും,
ഉമയ്യത്ത്‌ ഭരണകൂടത്തെക്കുറിച്ചും
അതിന്റെ ഭരണാധികാരി മുആവിവിയയെക്കുറിച്ചും,
ദിമശ്കിൽ നിന്നും
സംസ്കാരവും നാഗരികതയും
വഹിച്ചു നടന്നു നീങ്ങുന്ന
മനോഹരമായ സൈനിക വ്യൂഹങ്ങളെ ക്കുറിച്ചും
അതിലെ പടയാളികളെക്കുറിച്ചും
ചോദിച്ചു കൊണ്ടും
നീ എനിക്കെഴുതി.

സ്പെയിനിൽ ആ എട്ടു ശതകങ്ങൾ
കഴിച്ചു കൂട്ടിയിട്ട്‌
നാമെന്താണ്‌ ബാക്കി വെച്ചത്‌?
ചഷകങ്ങളുടെ അടിത്തട്ടിൽ
ഊറിക്കിടങ്ങുന്ന മദ്യത്തുള്ളികളല്ലാതെ
കൃഷ്ണ മണികളിൽ
മലയോര രാത്രികളന്തിയുറങ്ങുന്ന
പേടമാൻ കണ്ണുകളല്ലാതെ.
കുർത്തുബയിൽ നമുക്കവശേഷിക്കുന്നത്‌
മിനാരങ്ങളുടെ കണ്ണീർ കണങ്ങൾ മാത്രം.
പനിനീർ ഗന്ധിയായ സുഗന്ധ മിശ്രിതവും
മധുര നാരങ്ങയും
അളാലിയ്യ വൃക്ഷങ്ങളും മാത്രം.

ഒരൊറ്റ മുത്തശ്ശിമാരോ
അവരുടെ സ്നേഹ കഥകളോ
ശ്ലോക ശകലങ്ങളിൽ നിന്നൊരു വരിയോ
ഇന്നവശേഷിക്കുന്നില്ല.
ബനൂ അഹ്‌മർ ഗോത്രത്തിന്റെ
ചരിത്രകാരൻ പറഞ്ഞ
"അജയ്യനായവൻ അല്ലാഹു മാത്രം"
എന്ന വചനവുമല്ലാതെ മറ്റൊന്നും;
ഓരോ കോണുകളിലും നമുക്കതു കാണാം.

ഗത കാല പ്രേമ കാവ്യത്തിന്റെ
തിരു ശേഷിപ്പായി
നഗ്നയായ സ്ത്രീയുടെ വെണ്ണക്കൽ പ്രതിമയെപ്പോലെ
അവരുടെ കൊട്ടാരവും അവിടെയുണ്ട്‌.

ആ കൊച്ചു രാജാവ്‌ കെട്ടു കെട്ടിയിട്ട്‌
ഇന്നേക്ക്‌ അഞ്ചു നൂറ്റാണ്ടുകൾ കഴിഞ്ഞു.
ഇപ്പോഴും നമ്മുടെ ഇടുങ്ങിയ മനസ്സുകൾ
അങ്ങിനെത്തന്നെയിരിക്കുന്നു.
ഗോത്ര വൈരങ്ങൾ നമ്മുടെ രക്തത്തിൽ
അന്നത്തെപ്പോലെ അവശേഷിക്കുന്നു.
കഠാരകളെക്കൊണ്ടാണ്‌ നാമിന്ന് സംഭാഷണം നടത്തുന്നത്‌.
നമ്മുടെ ചിന്തകൾ
പുലിനഖങ്ങൾക്കു സമാനമാണ്‌.

അഞ്ചു നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും
അറേബ്യൻ ദേശീയത
പൂച്ചട്ടിയിലെ ദുഃഖിതയായ പുഷ്പം പോലെ
കാണപ്പെടുന്നു.
അത്‌ ഖിന്നയും നഗ്നയുമായ
പെൺകൊച്ചിനെപ്പോലെയുമിരിക്കുന്നു.
വെറുപ്പിന്റെയും ദുഷ്ടിന്റെയും ചുവരുകളിൽ
നാമത്തിനെ ക്രൂശിച്ചിരിക്കുകയാണ്‌.

പ്രിയപ്പെട്ടവളേ,
സ്പെയിനിൽ നിന്നും നാം ഇറങ്ങിപ്പോന്നത്‌
അഞ്ചു നൂറ്റാണ്ടുകൾക്കു മുമ്പോ,
അതോ ഇന്നലയോ?.

Tuesday, April 7, 2009

ഉമ്മയുടെ ഹൃദയം

ഉമ്മയുടെ ഹൃദയം.
രചയിതാവ്‌ ആരെന്നറിയാത്ത ഒരറബിക്കവിതയുടെ മൊഴി മാറ്റം
മൊഴിമാറ്റം: മമ്മൂട്ടി കട്ടയാട്‌

പാമരനായ ഒരു ചെറുപ്പക്കാരനോട്‌
അയാൾ പറഞ്ഞു:
"നിന്റെ മാതാവിന്റെ ഹൃദയം പറിച്ചെടുത്ത്‌
എനിക്കു കൊണ്ടു വന്നു തരൂ,
ഞാൻ നിനക്ക്‌ മുത്തും പവിഴവും
സ്വർണ്ണ നാണയങ്ങളും തരാം".

അയാൾ ഊരിപ്പിടിച്ച കഠാരയുമായി ചെന്ന്
മാതാവിന്റെ നെഞ്ചു കീറി
ഹൃദയം പുറത്തെടുത്തു.

ധൃതിയിൽ ഓടി വരുന്നതിനിടെ
കാലിടറി നിലത്തു വീണ അയാളുടെ കയ്യിൽ നിന്നും
ഹൃദയം തെറിച്ചു താഴെപ്പോയി.
മണ്ണു പുരണ്ട ഹൃദയം അയാളോട്‌ ചോദിച്ചു;
"മകനേ, നിനക്കെന്തെങ്കിലും പറ്റിയോ?"

ഈ രംഗം കണ്ടു നിന്ന ആകാശം
കൊടും കോപത്തോടെ അയാളെ നോക്കി.
മനുഷ്യനു തോന്നാത്ത ദയ അപ്പോൾ
ആകാശത്തിനു തോന്നി
മഴ ചൊരിച്ച്‌ ആകാശം
മണ്ണു പുരണ്ട ഹൃദയത്തെ കഴുകി വൃത്തിയാക്കി.

കുറ്റബോധം തോന്നിയ ചെറുപ്പക്കാരൻ
മാനവർക്കു മുഴുവൻ ദൃഷ്ടാന്തമാവാൻ
സ്വയം കുത്തി മരിക്കാൻ കഠാര വലിച്ചൂരി.
ഒരിക്കലും പൊറുക്കാത്ത പാപം ചെയ്തതിന്‌
എന്നെ ശിക്ഷിക്കൂ എന്ന് അട്ടഹസിച്ചു.
അപ്പോൾ നിലത്തു കിടന്ന മാതാവിന്റെ ഹൃദയം
ഇങ്ങനെ വിളിച്ചു പറഞ്ഞു:
"അരുത്‌ മകനേ, അരുത്‌,
നീ എന്റെ ഹൃദയത്തെ രണ്ടാമതും
കശാപ്പു ചെയ്യരുത്‌".

Monday, April 6, 2009

ദയവു ചെയ്തു പുറത്തു പോകൂ.


യഹ്‌യ അൽ സമാവി.

സ്വദേശം: ഇറാഖ്‌.
ജനനം: 1949, സമാവയിൽ
പ്രവാസം: 1977-ൽ ആസ്ത്രേലിയയിലേക്ക്‌ പലായനം ചെയ്തു.

ദയവു ചെയ്തു പുറത്തു പോകൂ.
യഹ്‌യ അൽ സമാവി
മൊഴിമാറ്റം: മമ്മൂട്ടി കട്ടയാട്‌
_________________
ഞങ്ങളുടെ പ്രിയപ്പെട്ട നാട്‌
യുദ്ധക്കൊതിയന്മാർക്കു വേണ്ടി
പൂക്കൾ വിരിയിക്കുന്നില്ല.
കടന്നാക്രമണകാരികളായ
കാപാലികർക്കു വേണ്ടി
യൂപ്രട്ടീസ്‌ നദി
അത്തിയും അക്രോട്ടും
ഉൽപ്പാദിപ്പിക്കുന്നില്ല.


അതു കൊണ്ട്‌,
പ്രജകൾ കശാപ്പു ചെയ്യപ്പെടുന്ന
ഈ നാട്ടിലെ പുൽമേടുകളും
നദികളും മണ്ണും വിട്ട്‌
നിങ്ങൾ പുറത്തു പോകണം.
ഞങ്ങളെ സമാധാനത്തോടെ
കഴിയാൻ അനുവദിക്കണം.

ചെന്നായ്ക്കളേ കൊടുത്ത്‌
പന്നികളെ വാങ്ങാനും,
കാസ രോഗത്തിനു പകരം
പ്ലേഗു വാങ്ങാനും,
ചൊറിക്കു ബദൽ മരണം സ്വീകരിക്കാനും
ഞങ്ങൾ ഒരുക്കമല്ല.
അതു കൊണ്ട്‌,നിങ്ങൾ
ഉടൻ ഇവിടം വിട്ട്‌ പുറത്തു പോകണം.

മാടപ്പിറാവുകൾക്ക്‌ കൂടു കൂട്ടാനുള്ള
വൈക്കോൽ കൂനകളാവാൻ
ഈ ഹെൽമെറ്റുകൾക്ക്‌ പ്രയാസമാണ്‌.
ചിന്തിയ ചോരകൾക്ക്‌
ചെമന്തിപ്പൂക്കളാകുവാനും.

അതു കൊണ്ട്ൻ നിങ്ങൾ
ഉടൻ സ്ഥലം കാലിയാക്കണം.

തെളിനീരുകൾ വറ്റിപ്പോയ,
കാർമേഘങ്ങൾ എത്തിനോക്കാത്ത
വറ്റി വരണ്ട കൃഷിയിടങ്ങൾ
രണ്ടു തലമുറകളായി അട്ടഹസിക്കുന്നു;
"ഞങ്ങളുടെ നാടും വിട്ട്‌ നിങ്ങൾ പുറത്തു
പോകണമെന്ന്".

ഇടിത്തീ വീഴുന്നതിനു മുമ്പേ,
അടിച്ചമർത്തപെട്ട ജന വിഭാഗത്തെ
വെറുതെ വിടുക.
പോകുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കുന്നത്‌ നല്ലതാണ്‌
'കപടമായ ചിഹ്നങ്ങൾ!!,
യുദ്ധ വ്യവസായികൾ!!,
എണ്ണയുടെയും പെണ്ണിന്റെയും
ജനകീയ മദ്യ ഷാപ്പുകളുടെയും
മൊത്ത വ്യാപാരികൾ!!,
വെട്ടിപ്പിടിത്തത്തിന്റെ സാക്ഷിപത്രങ്ങൾ!!,'
പോകൂ, ഉടൻ പുറത്തു പോകൂ.

തടവിലാക്കപ്പെട്ട ജന വിഭാഗത്തിനെ മേൽ
പട നയിച്ച്‌ വിജയിച്ച സേനാ നായകന്‌
നാരങ്ങാ നീരു കൊടുക്കുക.

യുദ്ധം തുടങ്ങുന്നതിനു മുമ്പേ
ഞങ്ങൾ തോറ്റു പോയവരാണ്‌.
ഗോതമ്പു മണികൾക്കു വേണ്ടി കേഴുന്ന പാടങ്ങൾ!!.
കോട്ട വാതിൽക്കലെത്തി
സങ്കടക്കടലിലേക്ക്‌
കണ്ണീരൊഴുക്കി വിടുന്ന അത്തി മരങ്ങൾ.

ദയവു ചെയ്ത്‌ നിങ്ങൾ പുറത്തു പോകൂ.

ചണ്ടിക്കൂനകൾക്കിടയിൽ
മരിച്ചു കിടക്കുന്ന
മുല കുടി വറ്റാത്ത കുഞ്ഞുങ്ങളെ
പുറത്തെടുത്ത്‌ മറവു ചെയ്യാൻ
ഞങ്ങളെ അനുവദിക്കുക.

ഇറാഖിന്റെ ഈത്തപ്പനത്തോട്ടങ്ങൾ
ഒരിന്തിഫാദക്കു വേണ്ടി
ഉണർന്നെഴുന്നേൽക്കുന്നതിനു മുമ്പേ
കൊടും ശിക്ഷകൾ നടപ്പാക്കാൻ
അവ വാളുകൾ ഉറയിൽ നിന്നും
ഊരുന്നതിനും മുമ്പേ
നിങ്ങൾ പുറത്തു പോകൂ.

Sunday, April 5, 2009

പൂവ്‌ പറഞ്ഞത്‌.

പൂവ്‌ പറഞ്ഞത്‌.
അഹ്‌മദ്‌ മഥർ.
വിവ്‌. മമ്മൂട്ടി കട്ടയാട്‌.

അവർ പൂ പറിച്ചെടുത്തു
അപ്പോൾ പൂവ്‌ പറഞ്ഞു
'മൊട്ടുകൾക്ക്‌ വേദനിക്കും എന്ന്'
അവർ മൊട്ടുകളും പറിച്ചെടുത്തു
മൊട്ടു പറഞ്ഞു:
'വേരുകളുടെ ഗർഭ പാത്രം
സ്പന്ദിക്കുമെന്ന്'.

അവർ വേരുകളും പറിച്ചെടുത്തു
വേരു പറഞ്ഞു:
ഈ ഒരു ദിവസത്തിനു വേണ്ടിയാണ്‌
എന്റെ പ്രതികാരങ്ങളൊക്കെയും
മണ്ണിനടിയിൽ ഒളിപ്പിച്ചു വെച്ച്‌
ഈ വിത്തുകളെ ഞാൻ കാത്തു
സൂക്ഷിക്കുന്നതെന്ന്,

കുഴിമാടത്തിനടിയിൽ നിന്നും
പിറവിയുടെ അട്ടഹാസം
പുറത്തു ചാടുന്നതെങ്ങിനെയെന്ന്
നാളെ എല്ലാവർക്കും കാണാം, എന്നും.

സൂര്യ താപം തണുത്തുറയും;
എന്നാൽ പൂക്കളുടെ വികാരങ്ങൾ
ഒരിക്കലും തണുക്കുകയില്ല.

Thursday, April 2, 2009

നേതാവിന്റെ പട്ടി.

നേതാവിന്റെ പട്ടി.
അഹ്‌മദ്‌ മഥർ.

വിവ. മമ്മൂട്ടി കട്ടയാട്‌.

നേതാവിന്റെ
ബഹുമാനപ്പെട്ട പട്ടി
ഒരു ദിവസം
എന്നെ കടിച്ചു.

ഉടനെ അതു
ചത്തു പോവുകയും ചെയ്തു

വധ ശിക്ഷ നടപ്പിലാക്കാൻ
സുരക്ഷാ ഉദ്യോഗസ്തന്മാർ
എന്നെ വിളിപ്പിച്ചു.

മരണ സർട്ടിഫിക്കറ്റ്‌
ഹാജറാക്കിയപ്പോഴാണറിയുന്നത്‌;
വലിയ നേതാവിന്റെ പട്ടിക്കും
പേ പിടിച്ചിട്ടുണ്ട്‌ എന്ന്.

Monday, March 30, 2009

നാസിക്‌ അൽ-മലാഇക


നാസിക്‌ അൽ-മലാഇക
പ്രശസ്ത ആധുനിക അറബിക്കവയത്രി.
ഇറാഖി വംശജ. ജനനം. 1923 ബാഗ്‌ദാദിൽ.
മരണം 20 ജൂൺ 2007 കൈറോവിൽ.
1944-ൽ ബാഗ്‌ദാദിലെ ദാറുൽ മുഅല്ലിമീനിൽ നിന്നും ബിരുദം. 1949-ൽ ബാഗ്‌ദാദ്‌ ഫൈൻ ആർട്ട്സ്‌ ഇൻസ്റ്റിറ്റുട്ടിൽ നിന്നും സംഗീതത്തിൽ ബിരുദം.
1959-ൽ അമേരിക്കയിലെ വെസ്കൻസൻ യൂനിവേർസിറ്റിയിൽ നിന്നും സാഹിത്യത്തിൽ മാസ്റ്റർ ബിരുദം. ഇറാഖിലെ ബാഗ്‌ദാദ്‌, ബസറ, കുവൈത്ത്‌ യൂനിവേർസിറ്റികളിൽ അധ്യാപികയായി ജോലി ചെയ്തു. 1990 മുതൽ താമസം ഈജിപ്തിലെ കൈറോവിലേക്ക്‌ മാറ്റി.
അറബി ഭാഷയിൽ സ്വതന്ത്ര കവിതക്ക്‌ തുടക്കം കുറിച്ചത്‌ ഇവരാണെന്നും ആദ്യത്തെ സ്വതന്ത്ര കവിത കോളറയാണെന്നുമാണ്‌ പരക്കെ അറിയപ്പെടുന്നത്‌. എന്നാൽ അവർ തന്നെ പിന്നീടതു നിഷേധിച്ചിട്ടുണ്ട്‌. 1932 മുതൽ തന്നെ അറബിയിൽ സ്വതന്ത്ര കവിത ഉണ്ടായിരുന്നു വേന്ന് അവർ സമ്മതിക്കുകയും ചെയ്തു.
---------------------------------------------------------

കോളറ (1947)
നാസിക്‌ അൽ മലാഇക.
വിവ്‌. മമ്മൂട്ടി കട്ടയാട്‌.

രാത്രി എരിഞ്ഞടങ്ങി.

ഇരുട്ടിന്റെ അഗാധതയിൽ,
മൗനത്തിന്റെ അടിത്തട്ടിൽ,
തേങ്ങലുകളുടെ മുരൾച്ചകൾക്കായി
കാതോർക്കുക.


ഉയർന്നു പൊങ്ങുന്ന ആർത്ത നാദങ്ങൾ,
പിടയുന്ന മനസ്സുകൾ,
വിതുമ്പിപ്പുറത്തു ചാടുകയും
ആളിക്കത്തുകയും ചെയ്യുന്ന ദു:ഖങ്ങൾ!
തിളച്ചു മറിയുന്ന ഹൃദയങ്ങളിൽ
നിലവിളിയുടെ ആരവങ്ങൾ!
പാവപ്പെട്ട കൂരകളിൽ തളം കെട്ടിയ ദു:ഖങ്ങൾ!
ഇരുട്ടിൽ എല്ലായിടത്തും വെച്ച്‌
അട്ടഹസിക്കുന്ന ആത്മാവുകൾ!
എവിടെയും രോദനങ്ങളുടെ ശബ്ദങ്ങൾ മാത്രം.
ഇത്‌ മൃത്യു പിച്ചിച്ചീന്തിയ അടയാളങ്ങൾ!
മരണം, മരണം, പിന്നെയും മരണം
മൃത്യുവിന്റെ കരാള ഹസ്തങ്ങൾ
ചെയ്തു കൂട്ടിയ ക്രൂരതകൾ കണ്ട്‌ നിളവിളിക്കുന്ന നൈലിന്റെ ദു:ഖമേ!!

വീണ്ടും ഒരു പ്രഭാതം;

പുലരിയുടെ നിശബ്ദതയിൽ
അതി ശീഘ്രം നടന്നകലുന്നവരുടെ
കാലൊച്ചകൾ ശ്രദ്ധിക്കുക;
നിലവിളിക്കുക.
കരഞ്ഞു കൊണ്ടോടുന്ന സംഘത്തെ നോക്കൂ;
പത്ത്‌ മരണം, ഇരുപത്‌ മരണം,
എണ്ണിയിട്ടൊടുങ്ങുന്നില്ല.
കേഴുന്നവർക്കൊപ്പം കേഴുക.

ആ പാവം കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നില്ലേ?
ജഢങ്ങൾ, വീണ്ടും ജഢങ്ങൾ!!
എണ്ണം പിഴക്കുന്നു,
ജഢങ്ങൾ, പിന്നേയും ജഢങ്ങൾ!!
ദു:ഖിതനെ സമാധാനിപ്പിക്കാൻ ഒരിടത്തും
ഒരാളും നാളെ ബാക്കിയുണ്ടാവില്ല.

അനശ്വര നിമിഷങ്ങളേ വിട.
ഇത്‌ മൃത്യുവിന്റെ കൈകൾ ചെയ്തു വെച്ചത്‌.
മരണം, മരണം, പിന്നേയും മരണം,
മരണത്തിന്റെ ചെയ്തികളെ കുറിച്ച്‌
മനുഷ്യത്വം വിലപിക്കുന്നു.

കോളറ;
ഭീകരതയുടെ ഗുഹകൾക്കുള്ളിൽ
ഛേദിക്കപ്പെട്ട അവയവങ്ങൾ.
പരുഷവും അനന്തവുമായ മൗനത്തിൽ
മരണം ഒരൗഷധമായി
കോളറയെന്ന മഹാമാരിയെ തട്ടിയുണർത്തി.

സന്തോഷത്തോടെ സല്ലപിക്കുന്ന
തെളിഞ്ഞ മലയോരങ്ങളെ
അത്‌ അടിച്ചു വീഴ്ത്തി
ഒരു ഭ്രാന്തനെപ്പോലെ അലറി വിളിച്ചു.
നിലവിളികളുടെ ശബ്ദം അത്‌ കേട്ടില്ല.
ആർത്ത നാദങ്ങൾക്കു മേൽ,
എല്ലായിടത്തും
അതിന്റെ നഖങ്ങൾ ആധിപത്യം സ്ഥാപിച്ചു.
കർഷകന്റെ കുടിലുകളിൽ അത്‌ പാഞ്ഞു കയറി
മരണത്തിന്റെ വെപ്രാളങ്ങളല്ലാതെ
മറ്റൊന്നും കേൾക്കാനില്ല.
മരണം, മരണം, പിന്നെയും മരണം,
കോളറ പിടിപെട്ടവന്റെ ശരീരത്തിൽ
മരണം ഒരു ശിക്ഷയായി ഭവിച്ചു.

മൗനം കൈപ്പേറിയതാകുന്നു.
ആവർത്തിച്ചു വരുന്ന ദൈവകീർത്തനങ്ങളല്ലാതെ
മറ്റൊന്നും കേൾക്കാനില്ല.
കുഴിവെട്ടുകാരന്‌ നിൽക്കാൻ സമയമില്ല.
ഒരു സഹായിയേയും കിട്ടാനുമില്ല.
പള്ളിയിലെ "മുക്രി" മരിച്ചു പോയി.
ഇനി ആരാണ്‌ ശേഷക്രിയകൾ നടത്തുക?
വിലാപങ്ങളും ചരമഗീതങ്ങളും മാത്രമേ ബാക്കിയുള്ളൂ.

അച്ചനും അമ്മയുമില്ലാത്ത ഒരു കുഞ്ഞ്‌
കരളുരുകി ക്കരയുകയാണ്‌.
ഈ മഹാ മാരി
നാളെപ്പുലർച്ചയ്ക്ക്‌ അവനെയും പിടികൂടും
സംഹാരത്തിന്റെ പ്രേതമേ,
മൃത്യുവിന്റെ സങ്കടങ്ങളല്ലാതെ നീയൊന്നും
ബാക്കി വെച്ചില്ലല്ലോ.
മരണം, മരണം, പിന്നേയും മരണം!!.

എന്റെ ദേശമേ,
മൃത്യുവിന്റെ കരങ്ങൾ
എന്റെ വികാരങ്ങളെ മോത്തവും
പിച്ചി ച്ചീന്തിയിരിക്കുകയാണ്‌.
000000000000000000000000000000

Saturday, February 21, 2009

പ്രത്യാശയുമായി ഒരഭിമുഖം - അഹമദ് മത്വര്‍

Varamozhi Editor: Text Exported for Print or <span><span title="Click to correct" class="transl_class" id="0">സേവ്</span></span><br />

C¶se Rm³ {]Xymibpambn Bib hn\nabw \S¯n:

Rm³ AbmtfmSv tNmZn¨p:
D¸nen« ao\n \nìw
DÅnbn \nìw
A¯À D¸mZn¸n¡m³
Ignbptam?

AbmÄ ]ªp:
""AtX''.

Rm³ tNmZn¨p:
\\ª {]Xe¯nÂ
Xo I¯n¡m³ Ignbptam?

AbmÄ ]ªp:
""AtX''.

Rm³ tNmZn¨p:
B«§bn \nìw
tX³ ]ngnsªSp¡m³
Ignbptam?

AbmÄ ]ªp:
""AtX''.

Rm³ tNmZn¨p:
i\nbpsS {_vlaW ]Z¯nÂ
`qansb sh¡m³ ]äptam?

AbmÄ ]ªp:
""AtX þ CsXÃmw km[yamWv.

Rm³ tNmZn¨p:
A§s\sb¦nÂ...
R§Ä Ad_nIÄ¡v
Ft¸msg¦nepw \mWw
tXm¶mdpt­m?

AbmÄ ]dªp:

A§s\ Hì kw`hnçIbmsW¦n þ
\n§Ä¡v h¶v Fsâ apJ¯v Xp¸mw.

Monday, January 19, 2009

സ്വാതന്ത്ര്യത്തിന്റെ ശവശരീരത്തില്‍ ഒരുതുള്ളി കണ്ണ് നീര്‍

AlaZv aYÀ
hnhÀ¯\w: a½q«n I«bmSv
þþþþþþþþþþþþþþþþþþþþþþþþþþþþþþ
Rm³ IhnX FgpXp¶nÃ
IhnX Fs¶ FgpXpIbmWv sN¿p¶Xv.

Pohn¡m³ വേണ്ടി
au\w ]men¡m³
Rm³ B{Klnçì

]s£, I¬ap¼n Imé¶Xv
Fs¶s¡mWvSv
kwkmcn¸nçIbmWv

ZpxJ§fÃmsX Rms\mìw Imé¶nÃ
FhnsSbpw ZpxJw
]ns¶bpw ZpxJw,

ih¸pShípÅn Poht\msSbncnçì F¶v
Rms\gptXWtam?

A£c§Ä t]mepw
ASna¯¯n Xf¨nSpt¼mgpw
Rm³ kzX{´\msW¶v
tcJs¸Spt¯Wtam?

Ad_n\m«nÂ
Iem]saìw
`oIchmZsaìw
aX\nµsbìw
hnfnç¶
tXhSnÈnç thWvSn
Rm³ Hê Nca KoXsagpXn.

AÃmlp km£n,
bYmÀ°¯nÂ
AhfpsS t]ê Xs¶btÃ
kzmX{´ysa¶Xv.

പരാതിയുടെ ഫലം: അഹമദ് മത്വര്‍

വിവ. മമ്മൂട്ടി കട്ടയാട്ട്

ഞ§fpsS {]knUâv
Hcn¡Â \mSp ImWm\nd§n
ഒടുവില്‍ R§fpsS {Ka¯nepsa¯n
R§tfmSbmÄ ]dªp:
""
എന്തെങ്കിലും പരാതികളുണ്ടെങ്കില്‍

കൊണ്ടു hcq,
\n§fmscbpw ­ പേടിക്കേണ്ട
A¡me§sfms¡ Ignªp t]mbncnçì.

Fsâ Iq«pImc³ ''lk³""
sNì t_m[n¸n¨p:
''{]t`m?, R§fpsS sdm«nbpw ]mepsahnsS?
`h\§fpsS C³jqsdhnsS?
sXmgnepIsfhnsS?
]mhs¸«h\v sImSp¡msat¶ä
kuP\y aês¶hnsS?
CsXmìw ChnsSbnÃtÃm?

{]knUâv ]dªp:
""Fsâ Xebn CSn¯o hogs«,
CsXmìw \n§Ä¡nt¸mgpw
In«p¶ntÃ?


ætª,
CsXms¡ \½psS
{i²bn s]Sp¯nbXn\v
\n\ç \µn.
നാളെ \n§Äs¡Ãmw e`nçw.

Hê hÀj¯në tijw
വീണ്ടും {]knUâv
R§sf kµÀin¨p.
At±lw Aìw
]cmXnIÄ t_m[n¸n¡m³
Bhiys¸«p
æsd Ignªn«pw
Bêw ]cmXnbpambn
sN¶nÃ.
At¸mÄ Rm³ എഴുന്നേറ്റ് \n¶v ]dªp:

R§fpsS sdm«nbpw ]mepsahnsS?
`h\§fpsS C³jqsdhnsS?
sXmgnepIsfhnsS?
]mhs¸«h\v sImSp¡msat¶ä
kuP\y aês¶hnsS?
CsXmìw ChnsSbnÃtÃm?

£an¡Ww {]t`m?

ഒരു ചോദ്യവും കൂടി ചോദിച്ചോട്ടെ,
Ignª {]mhiyw ]cmXn ]dª
Fsâ Iq«pImc³
''lk³"" FhnsS?
.

കര്‍മ്മ രഹസ്യം: അഹമദ് മത്വര്‍

IÀ½ clkyw.
AlaZv aYÀ

R§fpsS \m«nÂ
രണ്ടു t]À
""Dd§p¶hÀ DWêtam''
F¶v `bì Ignbpì.
AXn H¶v
IÅëw
atäbmÄ
`cWm[nImcnbpamWv.

Wednesday, September 3, 2008

പാസ്പ്പോർട്ട്‌ - മഹ്‌മൂദ്‌ ദർവീശ്‌

മഹ്‌മൂദ്‌ ദർവീശ്‌
മൊഴിമാറ്റം: മമ്മൂട്ടി കട്ടയാട്‌.

പാസ്പോർട്ടിലെ
നിറം മങ്ങിയ എന്റെ ചിത്രം കണ്ട്‌
അവരെന്നെ തിരിച്ചറിഞ്ഞില്ല.
ചിത്രങ്ങൾ ശേഖരിക്കുന്നത്‌ ഹോബിയാക്കിയ
വിനോദ യാത്രക്കാരനുള്ള
പ്രദർശന വസ്തുവാകുന്നു
അവർക്കെന്റെ മുറിവുകൾ

കഷ്ടം!, അവരെന്നെ തിരിച്ചറിഞ്ഞില്ല

എന്റെ കൈകൾ സൂര്യ പ്രകാശത്തിൽ നിന്ന്‌
നിങ്ങൾ മറച്ചു വെക്കരുത്‌
കാരണം മരങ്ങൾക്കെന്നെ തിരിച്ചറിയാം
മഴയുടെ സംഗീതങ്ങൾക്കും
എന്നെ തിരിച്ചറിയാം.

നിറം മങ്ങിയ ചന്ദ്രികയെപ്പോലെ
നിങ്ങളെന്നെ ഉപേക്ഷിക്കാതിരുന്നാലും.

അകലെയുള്ള വിമാനത്താവളം വരേ
എന്റെ കൈകളെ പൈന്തുടർന്ന കിളികളെയും
എല്ലാ ഗോതമ്പു പാടങ്ങളെയും
എല്ലാ തടവറകളെയും
എല്ലാ വെളുത്ത കുഴിമാടങ്ങളെയും
എല്ലാ അതിരുകളെയും
വീശിക്കൊണ്ടിരിക്കുന്ന
മുഴുവൻ തൂവാലകളെയും
ഓരോ മിഴികളെയും
അവരെന്റെ പാസ്പ്പോർട്ടിൽ നിന്ന്‌
കുടിയിറക്കിക്കളഞ്ഞു.

എന്റെ കരങ്ങൾ പടുത്തുയർത്തിയ മണ്ണിൽ
ഞാനിന്ന്‌ പേരും പെരുമയുമില്ലാത്തവൻ

ദിഗന്തങ്ങൾ ഭേതിക്കുമാർ ഉച്ചത്തിൽ
അയ്യൂബ്‌ അട്ടഹസിച്ചു:
"ദൈവമേ, രണ്ടാമതൊരിക്കൽ കൂടി
എന്നെ നീ ഒരു ദൃഷ്ടാന്തമാക്കരുതേ"

മാന്യമഹാ ജനങ്ങളേ,
ബഹുമാനപ്പെട്ട പ്രവാചകന്മാരേ,
മരങ്ങളോട്‌ അവയുടെ പേരുകൾ
നിങ്ങൾ ചോദിക്കരുത്‌
മലയടിവാരങ്ങളോട്‌ അവയുടെ
മാതാക്കളെ ക്കുറിച്ചും ചോദിക്കരുത്‌.

എല്ല മനുഷ്യ ഹൃദയങ്ങളും
എന്റെ നാട്ടുകാരാകുന്നു.
അതിനാൽ
ദയവു ചെയ്ത്‌
എന്റെ പാസ്പോർട്ട്‌
നിങ്ങൾ തിരിച്ചെടുത്തോളൂ.

മഹ്‌മൂദ്‌ ദർവീശിന്‌ ആദരാഞ്ജലികൾ....


മഹ്‌മൂദ്‌ ദർവീശിന്‌ ആദരാഞ്ജലികൾ....
"എനിക്കറിയാം അവർ ശക്തരാണെന്ന്‌, യുദ്ധം നടത്താനും ആരെയും കൊല്ലാനും അവർക്ക്‌ കഴിയുമെന്നും. പക്ഷെ, അവർക്കെന്റെ വാക്കുകളെ തകർക്കാനോ അവയ്ക്കു മുകളിൽ ആധിപത്യം സ്ഥാപിക്കാനോ കഴിയില്ല".
തന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കുന്ന "അൽ-കർമൽ" മാസികയുടെ റാമള്ളയിലെ ഓഫീസും സാംസ്കാരിക കേന്ദ്രവും ഏരിയേൽ ഷാറൂണിന്റെ സൈന്യം തകർത്തു തരിപ്പണമാക്കി എന്ന്‌ ലബനാണിന്റെ തലസ്ഥാനമായ ബെയ്‌രൂത്തിൽ വെച്ച്‌ കേട്ടപ്പോൾ പാലസ്തീന്റെ പ്രിയപ്പെട്ട കവി മഹ്മൂട്‌ ദർവിശ്‌ പറഞ്ഞതാണിത്‌. ആക്രമണത്തിന്റെ നാലു ദിവസം മുമ്പ്‌ അദ്ദേഹം റാമല്ലയിൽ ഒരു സാംസ്കാരിക സമ്മേളനം വിളിച്ചു കൂട്ടിയിരുന്നു. രണ്ട്‌ നോബൽ സാഹിത്യ സമ്മാന ജേതാക്കളടങ്ങുന്ന വേൾഡ്‌ ബുക്‌ പാർലിമന്റ്‌ അതിഥികളും ആയിരത്തോളം പ്രതിനിധികളും അന്ന്‌ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

1941 മാർച്ച്‌ 15-ന്‌, ഇന്ന്‌ ഇസ്രയേലിൽ സ്ഥിതി ചെയ്യുന്ന, അൽ ബിർവ ഗ്രാമത്തിൽ സലീം-അൽ ഹൂരിയ്യ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനായി ജനിച്ച മഹ്മൂട്‌ ദർവിഷ്‌ 6-ആം വയസ്സിൽ തുടങ്ങിയ പലായനം അധിനിവേശങ്ങളുടെയും പോരാട്ടങ്ങളുടെയും രണഭൂമികൾ താണ്ടി ഇക്കഴിഞ്ഞ ശനിയാഴ്ച അമേരിക്കയിലെ ടെക്ശാസിലെ മെമോറിയൽ ഹെർമൻ ഹോസ്പിറ്റലിൽ വെച്ചവസ്സനിപ്പിച്ചു. 67 വയസ്സ്‌ പ്രായമായിരുന്നു. ആജീവനാന്തം ഏതൊരാവശ്യത്തിന്നു വേണ്ടി പോരാടിയോ അതു പുലർന്നു കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. അതുകൊണ്ടു മാത്രം അദ്ദേഹം പരാജയപ്പെട്ടു എന്നു നമുക്ക്‌ പറയാൻ കഴിയില്ല. കാരണം അദ്ധേഹത്തിന്റെ ഒരിക്കലും മരിക്കാത്ത വരികൾ ഏക്കാളത്തേയും പോരാളികളുടെ സിരകളിൽ അഗ്നിയായി ജ്വലിച്ചു കൊണ്ടിരിക്കും.
1947- യു. എൻ. പാലസ്തീൻ രാജ്യത്തെ വെട്ടിമുറിച്ച്‌ വലിയൊരു കഷണം ജൂതന്മാർക്ക്‌ നൽകി. അങ്ങനെ ഇസ്രയേൽ എന്ന ഒരു രാജ്യമുണ്ടായി. അതിനു ശേഷം തങ്ങളുടെ കീഴിലുള്ള മുഴുവൻ പാലസ്തീൻ ഗ്രാമങ്ങളും അടിച്ചു തകർക്കാനാരംഭിച്ചു. പാലസ്തീൻ നിവാസികൾ കൂട്ട പലായനം തുടങ്ങി. ഐക്യ രാഷ്ട്ര സഭയുടെ കണക്കനുസരിച്ച്‌ തന്നെ അന്ന്‌ പലായനം ചെയ്ത 72,600-900,000 ആളുകൾക്കൊപ്പം ദർവീശ്‌ കുടുംബവും പിറന്ന നാടും വിട്ട്‌ പുറത്തു പോകേണ്ടി വന്നു. യു. എന്നിന്റെ ഔദാര്യത്തിൽ ഒരു വർഷക്കാലം പാലസ്തീൻ അഭയാർത്ഥി കേമ്പുകളിൽ താമസിച്ചു. 1949- ദർവീശിന്റെ കുടുംബം ഇസ്രയേലിലേക്കു "നുഴഞ്ഞു കയറി". പക്ഷേ, മറ്റ്‌ 400-‍ാളം പാലസ്തീൻ ഗ്രാമങ്ങളും പോലെ ബിർവ്വയും പറ്റെ തകർന്നിരിക്കുകയായിരുന്നു. ഇക്കാലത്തെ അനുസ്മരിച്ചു കൊണ്ട്‌ മഹ്മൂട്‌ ദർവിശ്‌ പറയുന്നു.
"രണ്ടാമതൊരിക്കൽ കൂടി ഞങ്ങൾ അഭയാർത്ഥികളായി മാറി. ഇപ്പോൾ ഞങ്ങൾ സ്വന്തം നാട്ടിൽ തന്നെയാണ്‌ അഭയാർത്ഥികളാകേണ്ടി വന്നത്‌. മുറിവുകൾ ഞങ്ങൾക്കൊരിക്കലും മറക്കാനാവില്ല".
മഹ്മൂട്‌ ദർവീശിന്‌ നാലു സഹോദരന്മാരും മൂന്ന്‌ സഹോദരിമാരുമുണ്ട്‌. പിതാവ്‌ സലീം കർഷകനായിരുന്നു. പിതാമഹനും കർഷകനായിരുന്നു. ഉമ്മ നിരക്ഷരയായിരുന്നു. എന്നാലും ഞാൻ കവിയായിത്തീരുവാൻ ഉമ്മ ആഗ്രഹിച്ചിരുന്നു വേന്ന്‌ ദർവീശ്‌ പറയുന്നുണ്ട്‌.
തിരിച്ചറിയൽ കാർഡ്‌ എന്ന അദ്ദേഹത്തിന്റെ കവിതയിൽ സ്വന്തം കുടുംബ ചരിത്രം തന്നെയാണ്‌ വരച്ചു കാട്ടുന്നത്‌.
"എഴുതിക്കോളൂ, ഞാനോരറബിയാകുന്നു,
കരിങ്കൽ ക്വാറിയിൽ കഠിനാധ്വാനം ചെയ്യുന്ന
തൊഴിലാളി സുഹൃത്തുക്കളുടെ കൂടെയാണ്‌
ഞാൻ പണിയെടുക്കുന്നത്‌.
എനിക്ക്‌ എട്ടു മക്കളാണുള്ളത്‌...
എന്റെ പിതാവ്‌ ഒരു കർഷക കുടുംബത്തിൽ ജനിച്ചവനാണ്‌
പുകൾപെറ്റ തറവാട്ടിൽ പിറന്നവനല്ല
എന്റെ വല്യച്ഛനും
പേരും പെരുമയുമില്ലാത്ത ഒരു കർഷകനായിരുന്നു".

ഏഴാം വയസ്സിൽ തന്നെ മഹ്മൂട്‌ കവിതയെഴുതിതുടങ്ങിയത്രെ. 1961- അദ്ദേഹം ഇസ്രയേൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ(റകാഹ്‌) അംഗമായി. ജൂതന്മാരും അറബികളുമായി ഇടകലർന്നു പ്രവർത്തിച്ചു. ഇസ്രയേൽ സൈന്യം പാലസ്തീനികൾക്കെതിരെ കടുത്ത നടപടികൾ ആരംഭിച്ചതിനെത്തുടർന്ന്‌ മഹ്മൂട്‌ ദർവീശിന്റെ പാസ്പോർട്ട്‌ കണ്ടു കെട്ടി. 1961 മുതൽ 1969 വരെ ഹൈഫയിൽ നിന്ന്‌ പുറത്തു പോകാൻ അനുമതി ലഭിച്ചില്ല. പുറത്തു പോകാൻ ശ്രമിച്ചു എന്ന കാരണത്താൽ പലപ്പോഴും അദ്ദേഹം പിടിക്കപ്പെട്ടു.
1964-ലെ "ഒലിവിലകൾ" എന്ന കവിതയും 1969-ലെ "പാലസ്തീന്റെ കാമുകൻ" എന്ന കവിതയും പുറത്തിറങ്ങിയതോടെ ദർവീശ്‌ പോരാട്ടങ്ങളുടെ കവിയായി അറിയപ്പെട്ടുതുടങ്ങി. ഇരുപത്തിരണ്ടാം വയ്സ്സിൽ അദ്ദേഹം എഴുതിയ "ഐഡന്റിറ്റി കാർഡ്‌" എന്ന കവിത പ്രതിഷേധത്തിന്റെ ജനശബ്ദമായി മാറിയപ്പോൽ 1967- അദ്ദേഹത്തെ താമസ സ്ഥലത്തു വെച്ച്‌ അറസ്റ്റു ചെയ്തു. പാലസ്തീൻ ബാലൻ ഒരിസ്രയേൽ സൈനികനോട്‌ നടത്തുന്ന വാഗ്വാദങ്ങളാണ്‌ കവിതയിലെ പ്രമേയം. ജയിലിൽ കഴിയുന്ന മകൻ സ്വന്തം ഉമ്മക്കെഴുതുന്ന സ്നേഹാർദ്രമായ കവിതയാണ്‌ അദ്ദേഹത്തിന്റെ "എന്റെ ഉമ്മയ്ക്ക്‌" എന്ന കവിത.
ഇസ്രയേലിൽ ഉപരി പഠനം നടത്താൻ മഹ്മൂട്‌ ദർവിശിൻ അനുവാദം ലഭിച്ചില്ല. അതുകൊണ്ടദ്ദേഹം മോസ്കോയിലേക്ക്‌ പോയി. മോസ്കോ സ്മരണകളിൽ അദ്ദേഹം എഴുതി: "ഒരു കമ്മ്യൂണിസ്റ്റ്‌ വിശ്വാസിക്ക്‌ മോസ്കോ അയാളുടെ വത്തിക്കാനാകുന്നു. പക്ഷെ, അവിടം സ്വർഗ്ഗമൊന്നുമല്ല എന്ന്‌ ഞാൻ തിരിച്ചറിഞ്ഞു"
1971- അദ്ദേഹം ഈഗിപ്തിലെത്തി അൽ-അഹ്‌റാം ദിനപ്പത്രത്തിൽ ചേർന്നു. ഇനിയൊരിക്കലും പാലസ്തീനിലേക്കില്ല എന്ന്‌ കരുതിയെങ്കിലും 1973- അദ്ദേഹം ഹൈഫായിലെത്തി പാലസ്തീൻ വിമോചക സംഘടനയിൽ ചേർന്നു. അതോടു കൂടി ഇസ്രയേലിലേക്കു പ്രവേശിക്കുവാനുള്ള അവകാശം എന്നെന്നേക്കുമായി നിഷേധിക്കപ്പെട്ടു.
മഹ്മൂട്‌ ദർവിശിന്‌ കവിത ജീവിതം തന്നെയായിരുന്നു. കുടുംബ ജീവിതം തനിക്കു പറ്റിയതല്ലെന്ന്‌ അദ്ദേഹം കുറ്റ സമ്മതം നടത്തുന്നുണ്ട്‌. സിറിയൻ കവി നിസാർ ഖബ്ബാനിയുടെ സഹോദര പുത്രി റനാ ഖബ്ബാനിയാണ്‌ ആദ്യ ഭാര്യ. 1977- വാഷിങ്ങ്ടണിൽ വെച്ച്‌ അവർ വിവാഹിതരായി. ബന്ധം 3 കൊല്ലവും നാലു മാസവും മാത്രമേ നില നിന്നുള്ളൂ. എൺപതുകളുടെ മദ്ധ്യത്തിൽ അദ്ദേഹം ഒരു ഈജിപ്ത‍്യൻ വിവർത്തകയെ വിവാഹം ചെയ്തു. അതും ഒരു കൊല്ലം മാത്രമാണ്‌ നീണ്ടു നിന്നത്‌. വേർപാടിനെ സ്മരിച്ചു കൊണ്ട്‌ അദ്ദേഹം പറയുന്നത്‌ "ഒരാൾക്കും പരിക്കേൽക്കാതെ ഞങ്ങൾ രണ്ടു പേരും രക്ഷപ്പെട്ടു" എന്നാണ്‌. മൂന്നാമതൊരു വിവാഹം ഞാൻ കഴിച്ചിട്ടില്ല. കഴിക്കുകയുമില്ല എന്നും ആണയിടുന്നു. അദ്ദേഹം തുടർന്നു പറയുന്നു: "ഞാൻ ഏകാന്തത്തയുടെ ലഹരി ബാധിച്ചവനാണ്‌, എനിക്കു കുട്ടികളുണ്ടാകണമെന്ന്‌ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അത്‌ ചിലപ്പോൽ ഉത്തരവാദിത്വത്തിൽ നിന്ന്‌ ഒഴിഞ്ഞു മാറലാവാം. എന്നാൽ കവിതയാണെന്റെ അച്ചുതണ്ട്‌, എന്റെ കവിതയെ സഹായിക്കുന്നതെന്തോ അത്‌ ഞാൻ ചെയ്യും. അതിന്‌ ദോഷം ചെയ്യുന്നതൊന്നും ഞാൻ ചെയ്യുകയുമില്ല.
സ്നേഹത്തിലും താനൊരു പരാജയമായിരുന്നു എന്നും കവി കുംഭസരിക്കുന്നു. "സ്നേഹിക്കണമെന്ന്‌ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്‌; പക്ഷേ, അവസാനമാകുമ്പോഴെക്കും എന്റെ വികാരങ്ങൾ കീഴ്മേൽ മറിയുകയാണ്‌. അപ്പോൽ സ്നേഹത്തെ ഞാൻ പ്രാപിച്ചിട്ടില്ലെന്ന്‌ ഞാൻ തിരിച്ചറിയുന്നു. സ്നേഹം ജീവിതമാകണം. ഓർക്കാനുള്ളത്‌ മാത്രമാവരുത്ത്‌".
പാലസ്തീൻ വിമോചക മുന്നണിയിൽ ചേർന്നിരുന്നെങ്കിലും മഹ്മൂട്‌ ദർവിശ്‌ ഒരു സജീവ രാഷ്ട്രീയക്കാരനായിരുന്നില്ല. രാഷ്ട്രീയ പദവികൾ സ്വീകരിക്കാനും അദ്ദേഹം തയ്യാറായില്ല. 1971- യാസർ അറഫാത്ത്‌ ദർവീശിനോട്‌ പറഞ്ഞു: "താങ്കളിൽ ഞാൻ പാലസ്തീന്റെ പരിമളം ശ്വസിക്കുന്നു" എന്ന്‌. എന്നിട്ടും അദ്ദേഹം സാംസ്കാരിക മന്ത്രിയുടെ പദവി വേണ്ടെന്നു വെച്ചു. 1993- ഓസ്‌ലോ കരാറിൽ ഒപ്പു വെച്ചതിൽ പ്രതിഷേധിച്ച്‌ അദ്ദേഹം വിമോചക മുന്നണിയിൽ നിന്നും രാജി വെച്ചു. ജോർദാൻ തലസ്താനമായ അമ്മാനിൽ സ്വന്തമായ വീടുണ്ടായിട്ടു പോലും 1996 മുതൽ മരണം വരേ, അദ്ദേഹം രാമല്ലയിൽ കഴിഞ്ഞു കൂടി. അദ്ദേഹം പറയുമായിരുന്നു: "ഒരായുസ്സു മുഴുവൻ അതിർത്തിക്കപ്പുറത്ത്‌ അഭയാർത്ഥി ക്കേമ്പുകളിൽ കഴിഞ്ഞു കൂടിയവനാണ്‌ ഞാൻ. അഭയാർത്ഥിക്കേമ്പെന്നത്‌ ഭൂമി ശാസ്ത്രപരമായ ഒരു സംവിധാനമല്ല. പിറന്ന മണ്ണിനെപ്പോലെ അതും പോകുന്നിടത്തേക്കൊക്കെ ഞാൻ കൊണ്ടു പോകുമായിരുന്നു".
ഇസ്രയേലിൽ പാർക്കുന്ന അദ്ദേഹത്തിന്റെ മാതാവിനെയും കുടുംബക്കാരെയും കാണാൻ പോകാൻ 1999- ദർവിശിന്‌ അനുവാദം കിട്ടിയിരുന്നു. 2000- അദ്ദേഹത്തിന്റെ മാതാവ്‌ കാൻസർ പിടിപെട്ട്‌ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടപ്പോൽ അവരെ സന്ദർശിക്കാൻ അതികൃതർ അദ്ദേഹത്തിന്‌ അനുവാതം കൊടുത്തില്ല. അപ്പോൽ പാലസ്തീനിൽ ഇന്തിഫാദ പൊട്ടിപ്പുറപ്പെട്ടിരിക്കുകയായിരുന്നു. ഉമ്മയ്ക്ക്‌ സുഖം പ്രാപിച്ചതു കൊണ്ട്‌ താങ്കൾക്ക്‌ അനുവാദം നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന വിവരമാണ്‌ അദ്ദേഹത്തിൻ ലഭിച്ചതു. പിന്നീട്‌ രണ്ട്‌ കൊല്ലം അദ്ദേഹം മാതാവിനെ കണ്ടില്ല.
1984-ലും 1998-ലും ദർവിശ്‌ ഹൃദയ ശസ്ത്ര ക്രിയകൾക്ക്‌ വിധേയമാക്കപ്പെട്ടിട്ടുണ്ട്‌. ആദ്യ ശസ്ത്ര ക്രിയക്കു ശേഷം അദ്ദേഹം എഴുതി: "എന്റെ ഹൃദയമിടിപ്പ്‌ രണ്ടു മിനുട്ട്‌ നിശ്ചലമായി. അവരെനിക്ക്‌ ഇലക്ട്രിക്‌ ഷോക്ക്‌ തന്നു. അതിനു തൊട്ടു മുമ്പ്‌ എന്റെ ആത്മാവ്‌ വെളുത്ത മേഘങ്ങൾക്കു മുകളിലൂടെ നീന്തിത്തുടിക്കുന്നത്‌ ഞാൻ കണ്ടു. സമയം ഞാനെന്റെ ബാല്യ കാലം മുഴുവനും ഓർത്തുപോയി. ജീവിതത്തിലേക്ക്‌ മടങ്ങിയപ്പോഴാണ്‌ ഞാൻ മരണത്തിനു കീഴടങ്ങിയതും വേദന അനുഭവിച്ചു തുടങ്ങിയതും".
പക്ഷേ രണ്ടാമത്തെ ശസ്ത്ര ക്രിയ അതിഭീകരമായിരുന്നു എന്നദ്ദേഹം ഓർക്കുന്നു: "എന്റെ ആത്മാവ്‌ ഒരു തടവറയിലകപ്പെട്ടതായി ഞാൻ കണ്ടു. ഡോക്ടർമാർ പോലീസുകാരെപ്പോലെ എന്നെ ഉപദ്രവിച്ചു കൊണ്ടിരുന്നു. ഞാൻ മരണത്തെ ഭയക്കുന്നില്ല. മരണത്തെക്കാൾ ഭീകരം മരിക്കാതിരിക്കലാകുന്നു. അതാകുന്നു ഏറ്റവും വലിയ ശിക്ഷ. ജീവിതത്തിൽ എനിക്ക്‌ പ്രത്യേക ഡിമാന്റുകളൊന്നുമില്ല. കാരണം ആലങ്കാരികമായി മാത്രം നില നിൽക്കുന്ന ഒരു കാലത്തിലാണ്‌ ഞാൻ ജീവിക്കുന്നത്‌. എനിക്ക്‌ അധികം സ്വപ്നങ്ങളുമില്ല. എഴുത്തിനു വേണ്ടി സമർപ്പിക്കപ്പെട്ടതാണ്‌ എനിക്കു ജീവിതം. മരിക്കുന്നതിനു തൊട്ടു മുമ്പു വരേ എനിക്കെഴുതണം".
എഴുത്തവസാനിപ്പിച്ചെങ്കിലും അദ്ദേഹം ഇനിയുമൊരുപാട്‌ വായിക്കപ്പെട്ടു കൊണ്ടേയിരിക്കും.
-------------------------------------------

Tuesday, September 2, 2008

അഹമദ്‌ മഥർ

അഹമദ്‌ മഥർ
നെഞ്ച്‌ തുറന്ന്‌ ഹൃദയ ഭിത്തികളിൽ കഠാര കൊണ്ട്‌കവിതയെഴുതുന്നവൻ.
രാജാവ്‌ നഗ്നനാണെന്ന്‌ ജന മധ്യത്തിൽ വിളിച്ച്‌ പറയാൻ ധൈര്യംകാണിക്കുന്നവൻ.
അറബ്‌ ലോകത്തെ തീപ്പൊരിക്കവി 1954- ഇറാഖിലെബസറയിലെ അൽ തനൂമ ഗ്രാമത്തിൽ ജനിച്ചു.
14-ആം വയസ്സിൽ തന്നെ അദ്ദേഹം കവിതയെഴുതിത്തുടങ്ങി.
ഭരണാധികാരികളും പ്രജകളും തമ്മിലുള്ള അസ്വാരസ്യങ്ങൾകവിയെ വേദനിപ്പിച്ചു. അതൊകൊണ്ടു തന്നെ അദ്ദേഹത്തിന്റെവരികളിൽ തീ പടർന്നു പിടിച്ചു. ഇറാഖിനെപ്പോലെയുള്ള രാജ്യത്ത്‌അദ്ദേഹത്തിൻ കൂടുതൽ കാലം കഴിഞ്ഞു കൂടാൻ സധിച്ചില്ല. അദ്ദേഹം ചെരുപ്പത്തിൽ തന്നെ കുവൈത്തിലേക്ക്‌ കടന്നു. അവിടെ അൽ-കബസ്‌ പത്രത്തിൽ ചേർന്നു. പക്ഷെ അദ്ദേഹത്തിന്റെ വരികൾ പിന്നെയുംഅസ്വസ്ഥത പരത്തി. അങ്ങനെ ധീര യോദ്ധാവ്‌ ഒളിത്താവളങ്ങൾ മാറി മാറി ഒടുക്കംബ്രിട്ടണിലെത്തി. 1986 മുതൽ ലണ്ടനിലാണ്‌ സ്ഥിര താമസം. സാമ്രാജ്യത്വ ശക്തികൾക്കെതിരെയുംവർത്തമാന അറേബ്യൻ ഭരണകൂടത്തിനെതിരെയും അദ്ദേഹം നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്നു.

ലാഫിതാത്‌ /banners "ചുവരെഴുത്തുകൾ" എന്ന സീരീസിൽ എഴുതിയിട്ടുള്ളതാണ്‌ അദ്ദേഹത്തിന്റെകവിതകളധികവും.
ഒരാമുഖവും 27 കവിതകളുമടങ്ങുന്ന ഒരു സമാഹാരമാണ്‌ ചുവരെഴുത്തുകൾ - ഒന്ന്. (ഇത്‌ അടുത്തലക്കങ്ങളിൽ പ്രസിദ്ധീകരിക്കും - ഇൻഷാ അല്ലാഹ്‌.)


സെന്‍സര്‍ ബോർഡിനായി ഒരു കവിത
അഹമദ്‌ മഥർ
വിവര്‍ത്തനം: മമ്മൂട്ടി കട്ടയാട്.
-----------------------------------
സെന്‍സര്‍ ബോർഡ്‌ അംഗങ്ങളുടെ
സമയം പാഴാക്കാത്ത,
ഭരണാധികാരികളുടെ
മനസ്സു നോവിക്കാത്ത,
എല്ലാ വാർത്താ മാധ്യമങ്ങളും
നിർഭയം പ്രസിദ്ധീകരിക്കാൻ തയ്യാറാകുന്ന
എല്ലാ വായനക്കാർക്കും
സുരക്ഷിതമായി കൊണ്ടു നടക്കാവുന്ന
ഒരു കവിതയെഴുതാൻ
ഞാൻ തീരുമാനിച്ചു.
അതിനു വേണ്ടി തൂലികയെടുത്തു
കടലാസ്‌ മുമ്പിൽ വച്ചു
ആശയങ്ങൾ സമാഹരിച്ച്‌ രേഖപ്പെടുത്തി
അവസാനം പൂർണ്ണമായ പട്ടാളച്ചിട്ടയോടെ
കടലാസിന്റെ അടിയിൽ
ഒപ്പു വെക്കാൻ ഞാൻ ഒരുങ്ങിയപ്പോൾ
ഞെട്ടിപ്പോയി.
ശുഭ്ര വർണ്ണങ്ങളല്ലാതെ
കടലാസിൽ ഒന്നും കാണാനില്ല

വാക്കുകളെല്ലാം ഞാൻ
സസൂക്ഷ്മം നിരീക്ഷിച്ചു
കണ്ടമാനം സ്ഖലിതങ്ങൾ!!
ഞാൻ കടലാസിന്റെ വെള്ളനിറം
ചുരണ്ടിക്കളഞ്ഞു
അവസാനം ഒപ്പു വെക്കേണ്ടെന്നു തീരുമാനിച്ചു.
-------------------------------------------
ശവം
അഹമദ്‌ മഥർ
വിവര്‍ത്തനം: മമ്മൂട്ടി കട്ടയാട്.
ചണ്ടിക്കൂനയിൽ
അറബിയുടേതെന്ന്‌
തോന്നിക്കുന്ന
ഒരു ശവം കണ്ടു

ചുറ്റും കഴുകന്മാരും
ഈച്ചകളും പൊതിഞ്ഞിട്ടുണ്ട്‌

ശവത്തിനു മുകളിൽ
ഒരു ചിഹ്നം കാണുന്നുണ്ട്‌
അതു പറയുകയാണ്‌
"ഇവന്റെ പഴയ പേര്‌
"പ്രതാപം" എന്നായിരുന്നു" എന്ന്‌.

-----------------------------------