
Fadwa Touqan
ഫദ്വാ തൂഖാൻ(പാലസ്തീൻ കവയത്രി / ജോര്ദാന് പൌരത്വം)
ജനനം: 1917-ൽ പാലസ്തീനിലെ നബ്ലുസിൽ
മരണം: ഡിസംബർ 12- 2003-ൽ
മഹ്മൂദ് ദർവീശിനെപ്പോലെ മരണം വരേ പിറന്ന നാടിന്റെ മോചനവും സ്വപ്നം കണ്ട് വേദനയും ഉള്ളിലൊതുക്കി കഴിയുകയായിരുന്നു ഈ പാലസ്തീൻ പുത്രി. മരിക്കുമ്പോഴും ജന്മ ഗ്രാമം നബ്ലുസ് ഇന്തിഫാദയുടെ പേരിൽ ഇസ്രയേലിന്റെ ഉപരോധത്തിലായിരുന്നു.
കുലീനമായ കുടുമ്പത്തിലാണ് ഫദ്വാ പിറന്നത്. പിതാവ് അബ്ദുൽ ഫതാഹ് അഗാ തൂഖാൻ, മാതാവ് ഫൗസിയ അമീൻ ബെക് അസ്ഖലാൻ. വീട്ടാചാരപ്രകാരം അവർ നേരത്തെ സ്കൂൾ വിദ്യാഭ്യാസം നിർത്തി. എന്നാൽ അവരുടെ ബുദ്ധി ശക്തിയും ഭാവനാ വിലാസവും കണ്ടറിഞ്ഞ സഹോദരനും പ്രശസ്ത കവിയുമായ ഇബ്റാഹീം തൂഖാൻ പുസ്തകങ്ങളും മറ്റും നൽകി വീട്ടിൽ നിന്നു തന്നെ സഹോദരിയെ പഠിപ്പിക്കുകയും അവരുടെ കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കാൻ സഹായിക്കുകയും ചെയ്തു.
തൂഖാൻ പിന്നീട് ലണ്ടനിലേക്കു പോവുകയും ഓക്സ്ഫോർഡ് യുനിവേർസിറ്റിയിൽ ചേർന്ന് ഇംഗ്ലീഷ് സാഹിത്യം പഠിക്കുകയും ചെയ്തു.
1948-ലെ യുദ്ധ കാലത്ത് ഈജിപ്ത്യൻ പത്ര പ്രവർത്തകനായ ഇബ്രാഹീം നാജിയുമായി ഫദ്വ പരിചയപ്പെടുകയും അങ്ങിനെ അവർ വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു. പക്ഷേ, തങ്ങളുടെ നിലവാരത്തിനു പറ്റിയതല്ല ആ ബന്ധം എന്നു പറഞ്ഞ് അവരുടെ വീട്ടുകാർ അതിനെ എതിർത്തു. പിന്നീട് വിവാഹം തന്നെ വേണ്ട എന്നവർ തീരുമാനിച്ചു.
പക്ഷേ, 70-കളുടെ മധ്യത്തിൽ ഈജിപ്ത്യൻ നിരൂപകൻ അൻവർ അൽ മഅദാവിയുമായുള്ള അവരുടെ അനുരാഗ ബന്ധവും സാഹിത്യകാരന്മാർക്കിടയിൽ കിംവദന്തികൾ പരത്തിയിട്ടുണ്ട്. എന്നാൽ അത് കേവലം കത്തിടപാടുകളിൽ മാത്രം ഒതുങ്ങിയതായിരുന്നു എന്നതായിരുന്നു സത്യം.
അറുപതുകളുടെ തുടക്കത്തിൽ അവർ ബ്രിട്ടണിലേക്കു പോയി. ഇക്കാലത്ത് അവർക്ക് ഇംഗ്ളീഷ് സാഹിത്യവുമായി കൂടുതലടുത്തു.
1967 മുതൽ മഹ്മൂദ് ദർവീഷ്, സമീഹ് അൽ ഖാസിം, തൗഫീഖ് സയ്യാദ് എന്നിവരുമായി ചേർന്ന് സജീവ സാഹിത്യ, സാംകാരിക രംഗത്തിറഞ്ഞി.
എട്ടോളം കാവ്യ സമാഹാരങ്ങൾ അവരുടേതായി ഇറങ്ങിയിട്ടുണ്ട്.
No comments :
Post a Comment