Sunday, May 31, 2009

കുരിശിനു മുകളിൽ ഒരു സമൂഹം

കുരിശിനു മുകളിൽ ഒരു സമൂഹം
തൗഫീഖ്‌ സയ്യാദ്‌
മൊഴി മാറ്റം: മമ്മൂട്ടി കട്ടയാട്‌.


ഞങ്ങളുടെ സമുദായത്തെ മൊത്തം
അവർ കുരിശിനു മുകളിൽ
തറച്ചിരിക്കുകയാണ്‌.

ഞങ്ങൾ പാശ്ചാത്തപിച്ചു മടങ്ങാൻ
കുരിശിന്റെ ഏറ്റവും മുകളിലാണ്‌
ഞങ്ങളെ ബന്ധിച്ചിരിക്കുന്നത്‌.

ഈ ദുരന്തങ്ങളൊന്നും
ലോകാവസാനത്തിന്റെ തുടക്കമല്ല.
നമ്മൾ ആരുടെയും അടിമകളുമല്ല.
അതു കൊണ്ട്‌ നിങ്ങളുടെ കണ്ണുനീരുകൾ തുടച്ചു കളയുക
കൊല്ലപ്പെട്ടവരുടെ മൃത ശരീരം മറവു ചെയ്യുക
പുത്തനുണർവ്വുമായി
പിടഞ്ഞെഴുന്നേൽക്കുക,

ദുഃഖപരവശരായ സമൂഹമേ,
നിങ്ങളാണു ലോകം
അപൂർവ്വമായി കാണുന്ന
നന്മയുടെ ഉറവിടങ്ങളും നിങ്ങളാണ്‌.
നിങ്ങൾ ചരിത്രവും
ഈ ഉലകിലെ
പ്രസന്നമായ ഭാവിയുമാണ്‌.

അതുകൊണ്ടു തന്നെ
കടന്നു വരൂ
നമുക്കു കൈ കോർക്കാം
തീനാളങ്ങളിലൂടെ നടന്നു പോകാം.

സ്വതന്ത്രന്മാരുടെ നാളെകൾ
അതെത്ര അകലെയാണെങ്കിലും
അടുത്താകുന്നു.

No comments :

Post a Comment