വിചിത്ര കവിതകൾ

വിചിത്ര കവിതകൾ - ഒന്ന്‍


നാലു വരി കവിത ശ്രദ്ധിക്കൂ,
റോയിലൂടെ നേരെ വായിച്ചാലുംകോളത്തിലൂടെ താഴോട്ടു വായിച്ചാലുംഒരേപോലെയിരിക്കുന്നു.


വിചിത്ര കവിതകൾ - രണ്ട്

നാലാം ഖലീഫ അലി()വിന്റേതാണത്രെ മുകളിലത്തെ വരി.
വരിയുടെ അവസാനത്തു നിന്ന് പിറകോട്ടു വായിച്ചു നോക്കു....
ഒരു പോലെയിരിക്കുന്നു. മലയാളം എന്ന് ഇംഗ്ലീഷിൽ എഴുതിയതു പോലെ
.

നാലു വരിയും കൂടി ശ്രദ്ധിക്കൂ...

വിചിത്ര കവിതകൾ - മുന്ന്മുകളിലുള്ള രണ്ട്‌ ഈരടികൾ സ്തുതി ഗീതങ്ങളാണ്‌.
ഇനിയതിലെ ഓരോ വാക്കുകളും പിന്നിൽ നിന്ന് തിരിച്ചിട്ട്‌
മുന്നിൽ കൊണ്ടു വന്നു വായിച്ചാൽ അത്‌ ആക്ഷേപ കാവ്യമായി മാറുന്നു.

തിരിച്ചിട്ടാൽ അവ ഇങ്ങനെയിരിക്കും.ആദ്യത്തെ വരികളുടെ അർത്ഥം:"അവർ വിനയം കാണിച്ചു
അവരുടെ പ്രകൃതം മോശമായിരുന്നില്ല.
അവർ ഔദാര്യം കാണിച്ചു
അവർ ഉപകാരം ചെയ്യുന്നതിൽ പിശുക്ക്‌ കാണിച്ചില്ല.

അവർ രക്ഷപ്പെട്ടു,
അവരുടെ കാലുകൾ തെന്നിപ്പോയില്ല.
അവർ നേർമാർഗ്ഗം പ്രാപിച്ചു
അവർക്ക്‌ ചര്യകൾ പിഴച്ചില്ല"


തിരിച്ചിട്ടാലുള്ള അർത്ഥം.
"അവർ ഉപകാരം ചെയ്യുന്നതിൽ പിശുക്ക്‌ കാണിച്ചു
അവർ ഔദാര്യം കാണിച്ചില്ല.
അവരുടെ പ്രകൃതം തന്നെ മോശം
അവർ വിനയം കാണിച്ചില്ല

അവരുടെ മാർഗ്ഗം പിഴച്ചു പോയി
അവർ നേർവ്വഴിക്കു വന്നില്ല
അവരുടെ കാലുകൾ തെന്നിപ്പോയി
അവർ രക്ഷപ്പെട്ടില്ല."


ഇനി അക്ഷരങ്ങൾ തിരിച്ചിട്ടാൽ സ്തുതി ഗീതങ്ങൾ
ആക്ഷേപ ഹാസ്യമാകുന്ന ഒരുദാഹരണം കാണൂ...കവിത ശ്രദ്ധിക്കൂ,

ഇതൊരു സ്തുതി ഗീതമാണ്‌
ഇനിയവയുടെ ആദ്യ പാദത്തിലെ വരികൾ മാത്രമെടുത്ത്‌
ചേർത്തു വായിച്ചാൽ അത്‌ ആക്ഷേപ ഹാസ്യമായി മാറും
.
അപ്പോൾ ഇങ്ങനെവിചിത്ര കവിതകൾ - നാല്‌

അറബി ഭാഷയിലെ അക്ഷരങ്ങളിൽ
പുള്ളികളുള്ളതും പുള്ളികളില്ലാത്തതുമുണ്ട്‌.
പുള്ളികളില്ലാത്ത വാക്കുകളെ കൊണ്ടുണ്ടാക്കുന്ന കവിതകളെ
"ശിഅ്ർ ആത്വിൽ" എന്നു പറയും.

ഒരു ഉദാഹരണം കാണുക:ഇനി പുള്ളികളുള്ള അക്ഷരങ്ങളെ കൊണ്ടു മാത്രം
രചിക്കപ്പെടുന്ന കവിതയുമുണ്ട്‌.
അവയെ "ശിഅ്ർ അൽ മുഅ്ജം" എന്നു പറയുന്നു
.


(click on pictures to enlarge)


വിചിത്ര കവിതകൾ - അഞ്ച്‌
മനുഷ്യ വിഭജനം
{Classification of Human beings}


ഒരാൾക്ക്‌ വിവരമുണ്ട്‌,
വിവരമുണ്ട്‌ എന്ന വിവരവും അയാൾക്കുണ്ട്‌;
എങ്കിൽ അയാൾ പണ്ഡിതനാകുന്നു,
അയാളോട്‌ ചോദിച്ച്‌ പഠിക്കുവീൻ
.

ഒരാൾക്കു വിവരമുണ്ട്‌,
വിവരമുണ്ട്‌ എന്ന വിവരം അയാൾക്കില്ല;
എങ്കിൽ അയാൾ അശ്രദ്ധനാണ്‌
അയാളെ ഉണർത്തുക.

ഒരാൾക്കു വിവരമില്ല,
വിവരമില്ല എന്ന വിവരം അയാൾക്കുണ്ട്‌
എങ്കിൽ അയാൾ പാമരനാണ്‌
അയാൾക്ക്‌ പറഞ്ഞു കൊടുക്കുക

ഇനി ഒരാൾക്ക്‌ വിവരമില്ല
വിവരമില്ല എന്ന വിവരവുമില്ല
എങ്കിൽ അയാൾ തെമ്മാടിയാണ്‌
അയാളെ സൂക്ഷിക്കണം.


ഹിജ്‌റ വർഷം നൂറാം ആണ്ടിൽ ജനിച്ച പ്രശസ്ത അറബി ഭാഷാ പണ്ടിതനും "ഇൽമുൽ അറൂള്‌" എന്ന കാവ്യ ശാസ്ത്ര ശാഖയുടെ ഉപഞ്ജാതാവുമായ "അൽ ഖലീൽ ബിൻ അഹ്‌മദ്‌ അൽ ഫറഹീദി അൽ ബസരിയുടേതാണത്രെ വരികൾ. ഇദ്ദേഹം മരിച്ചത്‌ 173 ഹിജ്‌റ (.ഡി. 789) യിലാണ്‌.
ആശയത്തെ പ്രശസ്ത പണ്ഡിതനും കവിയുമായ മർഹൂം: തഴവാ കുഞ്ഞു മുഹമ്മദ്‌ മൗലവി തന്റെ "അൽ-മവാഹിബുൽ ജലിയ്യ" എന്ന പുസ്തകത്തിൽ പാട്ടു രൂപത്തിൽ ച്ചിട്ടപ്പെടുത്തിയിരിക്കുന്നു: (മാപ്പിള സാഹിത്യത്തിൽ പുതിയ ഒരു ശൈലി കൊണ്ടു വന്ന കവിയാണ്‌ തഴവാ മൗലവി. അദ്ദേഹത്തിന്റെ വരികൾ സാധാരണക്കാരെയും പണ്ഡിതന്മാരെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്‌. അറബി ഈണത്തിൽ അന്ത്യാക്ഷര പ്രാസം ഒപ്പിച്ചുള്ള ഈരടികളുമായി പാട്ടു രൂപത്തിൽ ചിട്ടപെടുത്തിയ ശൈലി അധികമാരും അനുകരിച്ചു കാണുന്നില്ല. അനുകരിച്ചവർ പോലും അത്ര തന്നെ വിജയിച്ചിട്ടില്ല."

തഴവയുടെ പരിഭാഷ.

അതിലൊന്ന് പണ്ഡിതനാണെടോ അവനുണ്ട്‌
അവൻ പണ്ഡിതൻ എന്നുള്ളതും അറിവുണ്ട്‌
ഇവനോടടുത്തോ മേഘമാണതിലുണ്ട്‌
ദാഹിച്ചിടേണ്ട കുടിക്കുവാൻ ജലമുണ്ട്‌

രണ്ടാമതും ഒരു പണ്ഡിതൻ അവനില്ല
അവൻ പണ്ഡിതൻ എന്നുള്ളതും അറിവില്ല
ഇവനെ പിടിച്ചുണർത്തുന്നതായാൽ തൽക്ഷണം
വിളമ്പിത്തരും വിഭവങ്ങളും പല ഭക്ഷണം

മൂന്നാമനാണെങ്കിൽ ഹബീബേ ജാഹിലാ
അവൻ ജാഹിലാണെന്നോർമ്മയുള്ളൊരു ജാഹിലാ
വളവൊക്കെയങ്ങു നിവർത്തുവാൻ പണിയുണ്ട്‌
ഇനമുള്ള വിത്താ കോരിയാൽ മുളയുണ്ട്‌

നാലാമതോ പടു ജാഹിലാ ലവലില്ല
അവൻ ജാഹിലാണെന്നുള്ളതും അവനില്ല
അവനോടടുക്കേണ്ടാ ഹബീബേ പോടോ
കഴുതക്കു പുല്ലു പറിക്കെടോ ഖൈറാടോ.
(ഒറിജിന ടെക്സ്റ്റ്‌ കാണാതെ എഴുതിയതാണ്‌, തെറ്റുണ്ടെങ്കിൽ തിരിത്തിത്തരണം)

മറ്റൊരു വിഭജനം:
ആളുകൾ മൂന്നു വിഭാഗമാകുന്നു:
ഒന്ന്‌: ഭക്ഷണം പോലെ; എപ്പോഴും ആവശ്യമുള്ളത്‌.
രണ്ട്‌: മരുന്നു പോലെ; ചിലപ്പോൾ മാത്രം ആവശ്യമുള്ളത്‌.
മൂന്ന്: രോഗം പോലെ; ഒരിക്കലും ആവശ്യമില്ലാത്തത്‌.
(മഅ്മൂൻ രാജാവാണത്രെ ഇങ്ങനെ പറഞ്ഞത്‌)

ഇനിയുമൊരു വിഭജനം:

ഒന്ന് പൂർണ്ണ മനുഷ്യൻ, രണ്ട്‌ ഒരു പകുതി മനുഷ്യൻ, മൂന്ന് ഒരപൂർണ്ണ മനുഷ്യൻ
ഒന്നാമത്തെയാൾ - സ്വന്തമായി അഭിപ്രായവും കൂടിയാലോചനാ സ്വഭാവവും ഉണ്ടായിരിക്കും.
രണ്ടാമത്തെവന്‌ സ്വന്തമായി അഭിപ്രായമുണ്ടായിരിക്കും, പക്ഷേ ആരോടും ഒന്നും കൂടിയാലോചിക്കില്ല.
മൂന്നാമത്തെയാൾക്ക്‌ മുകളിൽ പറഞ്ഞ രണ്ടും ഉണ്ടാവില്ല.  


വിചിത്ര കവിതകൾ - ആറ്‌,
click the picture to see enlarged

മുകളിൽ രണ്ട്‌ വിത്യസ്ത കവിതകൾ കൊടുത്തിരിക്കുന്നു.ആദ്യത്തെ ഈരടി വായിക്കാൻ നാവിന്റെ ആവശ്യമേ ഇല്ല. അതായത്‌ വായിക്കുമ്പോൾ നാവ്‌ ചലിപ്പിക്കേണ്ട ആവശ്യമില്ല. രണ്ടാമത്തെ വരി നോക്കൂ..അതു വായിക്കുമ്പോൾ ചുണ്ടുകൾ ചലിക്കുന്നില്ല.

വിചിത്ര കവിതകൾ - ഏഴ്


അറബിയിലെ പദങ്ങളിൽ പലതിനും കുത്തുകളും വരകളുമുണ്ടാകും, മുകളിലെ രണ്ടു കവിതകൾ ശ്രദ്ധിക്കൂ,അവയിൽ നിന്നു കുത്തുകളും വരകളുമെല്ലാം എടുത്തു മാറ്റിയാല്‍ തൊട്ടടുത്തുള്ള ഓരോ ഈരണ്ടു പദങ്ങളും കാഴ്ചയിൽ ഒരേ പോലെയിരിക്കുന്നതു കാണാം.

വിചിത്ര കവിതകൾ - എട്ട്‌.

തഴെയുള്ള വരികളിലെ വാക്കുകൾ ഉച്ചരിക്കുമ്പോൾ ഒരേ പോലെ.
എന്നാൽ അർത്ഥത്തിൽ വളരെ വ്യത്യാസമുണ്ടു താനും.
വിചിത്ര കവിതകൾ - ഒൻപത്‌.
ഇബ്നു ഖുതൈബ തന്റെ "ഉയൂനുൽ അഖ്ബാർ എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ ഒരു സംഭവം വിവരിക്കുന്നു:
ഒരിക്കൾ പ്രശസ്ത അറബി ഭാഷാ പണ്ഡിതൻ "അബൂ അൽഖമ" ഒരിക്കൽ ഒരു വഴിയിലൂടെ നടന്നു പോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട്‌ ബോധ രഹിതനായി നിലത്തു വീണു പോയി. അതു കണ്ട്‌ ആളുകൾ അദ്ദേഹത്തിന്റെ ചുറ്റും കൂടി. ചിലർ അദ്ദേഹത്തിന്റെ കാലിന്റെ പെരുവിരൾ പിടിച്ചു വലിക്കുകയും ചിലർ അദ്ദേഹത്തിന്റെ ചെവിയിൽ ബാങ്ക്‌ കൊടുക്കുകയും ചെയ്തു കൊണ്ടിരുന്നു. ഉടനെ അദ്ദേഹം ബോധം തെളിഞ്ഞു കണ്ണു തുറന്നു നോക്കുമ്പോൾ കൂടി നിൽക്കുന്ന ആളുകളെ നോക്കി അദ്ദേഹം രോഷാകുലനായി ഇങ്ങനെ പറഞ്ഞു.
അതിന്റെ അർത്ഥം അറബിയിൽ ഇങ്ങനെമലയാളത്തിൽ ഇങ്ങനെയും.

നിങ്ങളെന്താണ്‌ ഒരു ഭ്രാന്തനെ നോക്കുന്നതു പോലെ എന്റെ ചുറ്റും കൂടിയിരിക്കുന്നു. എല്ലാവരും പിരിഞ്ഞു പോകണം."
ഇതും പറഞ്ഞു അദ്ദേഹം മെല്ലെ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ വിചിത്രമായ വാക്കുകൾ ഭാഷയിലെ ഒരു കൗതുകമായി മാറുകയും ചെയ്തു.