Thursday, June 20, 2013

'അറേബ്യൻ വസന്തം' 
ഒരു മഹാ നുണ - അഡോണിസ്


(സിറിയൻ കവി. ജനനം: 1930. 1995 മുതൽ പാശ്ചാത്യൻ രാജ്യങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്നു. ഇപ്പോൾ പാരീസിലാണ്‌)

സാഹിത്യത്തിനുള്ള നോബൽ സമ്മാനം പരിഗണിക്കപ്പെടുന്ന ഓരോ വർഷവും അറേബ്യൻ സാഹിത്യ ലോകം പ്രതീക്ഷയോടെ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരേ ഒരറബി നാമമാകുന്നു അഡോണിസ്  എന്നത്. ദീർഘകാലമായി അദ്ദേഹം പാരീസിലാണു താമസം. തന്റെ ജന്മ നാടായ സിറിയ പുകയുമ്പോഴും രാഷ്ട്രീയ നിലപാടിന്റെ പേരിൽ അദ്ദേഹം ഏറെ വിമർശിക്കപ്പെട്ടിരുന്നു. സ്വന്തം ജനതയെ അടിച്ചമർത്തുന്ന ഭരണാധികാരികളെ പിന്തുണക്കുന്നതിന്റെയും നീതിക്കും സമത്വത്തിനു വേണ്ടി പൊരുതുന്ന വിപ്ലവകാരികളെ അനുകൂലിക്കാത്തതിന്റെയും പേരിൽ അദ്ദേഹം കല്ലെറിയപ്പെട്ടു കൊണ്ടേയിരിക്കുന്നു.

ഈയടുത്ത് പാരീസിൽ വെച്ച് ഹസൂന അൽ മിസ്‌ബാഹിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം വെളിപ്പെടുത്തിയ ചില സത്യങ്ങൾ അദ്ദേഹത്തിന്റെ വിമർശകരെ കൂടുതൽ പ്രകോപിപ്പിപ്പിക്കുന്നതായിരുന്നു. 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ അറബികൾ വലിയൌരു മുന്നേറ്റം നടത്തി. കൊളോണിയൽ ശക്തികളെ കെട്ടു കെട്ടിക്കുന്നതിലും സ്വതന്ത്ര രാഷ്ട്രങ്ങൾ കെട്ടിപ്പടുക്കുന്നതിലും അവർ വിജയിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തുടങ്ങി വച്ച പുത്തനുണർവ്വിന്റെ പൂർത്തീകരണം കൂടിയായിരുന്നു അത്. എങ്കിൽ തന്നെയും സ്വാതന്ത്ര്യം സാമൂഹിക സമത്വം എന്നിവയുടെ വിജയകരമായ പരിസമാപ്തിക്ക് പിന്നേയും ഒട്ടേറെ വെല്ലു വിലികളുണ്ടായിരുന്നു. അങ്ങനെ നാം ആർജ്ജിച്ച മുഴുവൻ പുരോഗതികളും ‘അറേബ്യൻ വസന്തം എന്ന്ന മാഹാ നുണ’യുടെ ഈ വേളയിൽ ഇതാ നമ്മുടെ കണ്മുമ്പിൽ വെച്ച് തകർന്നടിയാൻ പോകുന്നു. അറേബ്യൻ വസ്ന്തം എന്നത് യഥാർത്ഥത്തിൽ ഒരു വിപ്ലവമാണൊ?.
എന്റെ വിശ്വാസത്തിൽ ഇവിടെ ഇപ്പോൾ സംഭവിച്ചതെല്ലാം അഴിമതിക്കെതിരെയും അക്രമത്തിനും അടിച്ചമർത്തലുകൾക്കെതിരേയും സ്വാതന്ത്ര്യ നിഷേധത്തിനെതിരേയും നടന്ന ജന മുന്നേറ്റം തന്നെയായിരുന്നു. പക്ഷേ മൗലിക വാദികൾ ഈ ശക്തിയെ അവരുടെ സ്ഥാപിത താല്പ്പര്യങ്ങൾക്കു വേണ്ടി ദുരുപയോഗം ചെയ്തു. ഇപ്പോൾ നാം കാലത്തിനു പിറകിലേക്കാണു നടക്കുന്നത്. അവിടെ  ചില ശക്തികൾ നമ്മെ ബന്ദികളാക്കുന്നു. ആ ഭൂതകാലത്തിൽ വർത്തമാനമോ ഭാവിയോ ഇല്ല. ഈ ഒരവസ്ഥയിൽ അറേബ്യൻ ചരിത്രം വെറുമൊരു പേക്കിനാവാണ്‌, മരീചികയാണ്‌. മനോഹരമായ ഒരു സ്വപ്നം മാത്രമാണ്‌. യാഥാർത്ഥ്യത്തിന്റെ അംശം ഒട്ടുമില്ല. 

വിപ്ലവകാരികൾ അക്രമത്തിന്റെ മാർഗ്ഗം സ്വീകരിച്ചതാണ്‌ അഡോണിസിനെ കൂടുതൽ പ്രകോപിപ്പിച്ചത്. ഏതൊരക്രമം അവസാനിപ്പിക്കാൻ നാം പൊരുതുന്നുവോ ആ അക്രമം തന്നെയാണ്‌ വിജയത്തിന്റെ മാർഗ്ഗമായി നാം സ്വീകരിക്കുന്നത്. ഇത് വൈരുദ്ധ്യമല്ലാതെ മറ്റൊന്നുമല്ല.സായുധ വിപ്ലവത്തിന്റെ തലപ്പത്തിരിക്കുന്നവർ പലരും തീവ്രവാദികളും വംശീയ വാദികളുമാണ്‌. അക്രമം ജനകീയ വിപ്ലവത്തെ നശിപ്പിക്കുകയം അതിനെ കൊള്ളയും കൊലവിളിയുമാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്യും. സത്യത്തിന്റെ ശസ്ത്രുക്കളോടും സത്യത്തെ വികൃതമാക്കുന്നവരോടും കാലം കരുണ കാണിക്കില്ല.

രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണുന്നതിൽ നാം പലപ്പോഴും പരാജയപ്പെടുന്നു. അതോടൊപ്പം മാനുഷിക മൂല്യങ്ങൾക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വേണ്ടി വന്നാൽ സാംസ്കാരിക പ്രവർത്തകന്മാർ ജീവൻ ബലി നല്കാൻ പോലും തയ്യാറാകണം. സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയവരൊക്കെയും കനത്ത വില നല്കേണ്ടി വന്നിട്ടുണ്ട്. ചിലർക്കു ജീവൻ നഷ്ടപ്പെട്ടു. മറ്റു ചിലർ തടവിലാക്കപ്പെട്ടു. വേറെ ചിലരെ നാടു കടത്തി. ബശ്ശാറുബിൻ ബർദിനെയും സുഹ്രവർദിയെയും ഇബ്നുൽ മുഖഫ്ഫഹിനെയും ഹല്ലാജിനെയും വധിക്കുകയും അബുൽ അലാഅ അൽ മഅരിയെ കാഫിറാക്കുകയും ഇബ്നു റുഷ്ദിന്റെ പുസ്തകങ്ങൾ കത്തിച്ചു കളയുകയും ചെയ്തവരുടെ പിൻമുറക്കാർ തന്നെയാണ്‌ ഇപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നത്. അവരാണ്‌ നമ്മുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്നത്. അവരാണ്‌ വിപ്ലവങ്ങളെ ഒറ്റു കൊടുക്കുന്നത്. നാം ഉണർന്നു പരവർത്തിക്കാൻ ഒട്ടും വൈകരുത്.

ഖേദകരമെന്നു പറയട്ടെ സാംസ്കാരിക പ്രവർത്തകന്മാരു തന്നെയാണ്‌ സാംസ്കാരിക പ്രവർത്തകരുടെ ശത്രു പക്ഷത്തു നില്ക്കുന്നത്. ചിലർ ജീവിക്കാൻ വേണ്ടി ചെയ്യുകയാവും. അതു കൊണ്ടു തന്നെ എല്ലായിപ്പോഴും രാഷ്ട്രീയക്കാർ ഒരു വശത്തും  സാംസ്കാരിക പ്രവർത്തകർ മറുവശത്തുമാണെന്ന് പറയുവാൻ നിർവ്വാഹമില്ല.

അറബി ഭാഷ നന്നായി അറിയുന്നവർ മരുഭൂമിയിലെ ജലം പോലെ ശുഷ്കമാണെന്നും എൺപതുകാരനായ അഡോണിസ് പരിതപിക്കുന്നു.

No comments :

Post a Comment