Sunday, October 27, 2013

എന്റെ പുതിയ പുസ്തകം


കൊടുങ്കാറ്റുകൾ
പ്രസിദ്ധീകരിച്ചത്: മാതൃഭൂമി.

നീണ്ട കാത്തിരിപ്പിനൊടുക്കം എന്റെ ഒരു സ്വപ്ന പുസ്തകവും കൂടി പ്രസിദ്ധീകരിച്ചു. അൽഹംദുലില്ലാഹ്.

ഓരോ പുസ്തകങ്ങളുടെയും ജന്മത്തിനു പിന്നിൽ കടിഞ്ഞൂൽ പ്രസവത്തേക്കാൾ വലിയ പ്രയാസം ഞാൻ നേരിടുന്നതെന്തു കൊണ്ടാണെന്നെനിക്കറിഞ്ഞു കൂട.

കഴിഞ്ഞ കൊല്ലം ഈ പുസ്തകം കണ്ണൂരിലെ ഒരു പ്രസാധകർ ഏറ്റെടുത്തിരുന്നു. അതിനു വേണ്ടി പതിനായിരം രൂപ അവർ ആവശ്യപ്പെട്ടതനുസരിച്ച്  ഞാൻ കൊടുക്കാമെന്നുമേറ്റിരുന്നു. പണമയക്കാൻ തീരുമാനിച്ച ദിവസം അവർ പറഞ്ഞു എന്റെ പുസ്തകത്തിൽ നിന്നും കുറച്ച് അധ്യാങ്ങൾ വെട്ടിമാറ്റണമെന്ന്. ഞാനതിനു സമ്മതിച്ചില്ല. ഒരു പൂർണ്ണ കൃതിയുടെ ചില ഭാഗം ഒഴിവാക്കുന്നത് ശില്പത്തിന്റെ കയ്യോ കാലു മുറിക്കുന്നതു പോലെയാകുമെന്ന് ഞാൻ കരുതി. ഇപ്പോൽ ദൈവ സഹായത്താൽ മാത്രുഭൂമി ഒരു കണ്ടീഷനുമില്ലാതെ അതു  സൗജന്യമായി പ്രസിദ്ധീകരിച്ചു.

മാതൃഭൂമി ബുക്സിനും ബുക്സ് മാനേജർ നൗഷാദിനും ആത്മാർത്ഥമായി നന്ദി പറയുന്നു. നൗഷാദിനെ കാണാൻ മാതൃഭൂമി ഗൾഫ് പ്രതിനിധി ശശീന്ദ്രൻ സാറും സുഹൃത്ത് കെ.വി.കെ. ബുഖാരിയും എന്നെ പ്രത്യേകം സഹായിച്ചിട്ടുണ്ട്. അവരോടും കടപ്പാടുണ്ട്.

എന്റെ പുസ്തകത്തിനു വേണ്ടി ഞാൻ എഴുതിയ നീണ്ട ആമുഖം. 
(സ്ഥല പരിമിതി കാരണം അതു മുഴുവൻ പുസ്തകത്തിൽ വന്നിട്ടില്ല. അവ ഇവിടെ വായിക്കാം)

ജിബ്രാൻ ഖലീൽ ജിബ്രാ [1]

1883 ജനുവരി 6 ന് തെക്കൻ ലബനാനിലെ മലയോര ഗ്രാമമായബശരിയിൽ ജനിച്ചു. ക്രി.. അഞ്ചാം നൂറ്റാണ്ടിൽ ബൈസന്റൈൻ ചർച്ചിൽ നിന്നും പിരിഞ്ഞ് സെന്റ് മാറൂനിന്റെ നേതൃ ത്വത്തിൽ സംഘടിച്ച സിറിയൻ ക്രിസ്ത്യാനികളുടെ സഭയായ മാറോനൈറ്റ് വിഭാഗത്തിൽ പെട്ടവരാണ് ജിബ്രാന്റെ കുടുംബം. ജിബ്രാനെ പ്രസവിക്കുമ്പോൾ മാതാവ് കാമില റഹ്മയ്ക്കു പ്രായം 30. പിതാവ്  ഖലീലിന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു കാമില. സഹോദരിമാർ: മരിയാന, സുൽത്താന, അർദ്ധസഹോദരൻ: പത്രോസ്.

ദരിദ്ര കുടുംബമായതു കൊണ്ടു തന്നെ സ്കൂളിൽ പോകാനുള്ള സൌകര്യം ലഭിച്ചിരുന്നില്ല. എങ്കിലും ഒരു പുരോഹിതൻ വീട്ടിൽ വന്ന് ജിബ്രാനെ ഇംഗ്ലീഷും അറബി യും സുരിയാനിയും പഠിപ്പിച്ചു. ഉസ്മാനിയ ഭരണകൂടത്തിനു കീഴിലെ കരം പിരിവു കാരനായിരുന്നു പിതാവ്. 1891- സാമ്പത്തിക തിരിമറി ആരോപിച്ച് അദ്ദേഹ ത്തെ ജയിലിലടക്കുകയും സ്വത്തുക്കൾ കണ്ടു കെട്ടുകയും ചെയ്തു. 1894 ജയിൽ മോചിതനായി. ലബനാനിലെ ജീവിതം ദു:സ്സഹമായപ്പോൾ 1895- കാമിലയും മക്കളും അമേരിക്കയിലേക്കു കുടിയേറാൻ തീരുമാനിച്ചു. ന്യൂയോർക്കിലെ ചില ബന്ധുക്കളുടെയടു ത്തെത്തുക്കയായിരുന്നു ലക്ഷ്യം. ഉള്ള സമ്പാദ്യങ്ങളെല്ലാം വിറ്റു പെറുക്കി ഒടുവിൽ അവർ ബോസ്റ്റണിലെത്തി. അവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിനു സ്കൂളിൽ ചേർത്തപ്പോൾ സ്കൂൾ റജിസ്തറിൽ പേര് ഖലീൽജിബ്രാൻ എന്ന് തെറ്റായി രേഖപ്പെടുത്തി. അതങ്ങനെ നിലനിൽക്കു കയും ചെയ്തു. വീടുകളിൽ കറങ്ങി നടന്ന് തയ്യൽവേല ചെയ്തു കൊണ്ടാണ് കാമില മക്കളെ പോറ്റിയത്. 1895 സെപ്തംബർ 30 നാണ് ജിബ്രാൻ ബോസ്റ്റണിൽ വെച്ച് ഔദ്വോഗികമായി സ്കൂളിൽ ചേർന്നത്. കുടിയേറ്റക്കാർക്ക് ഇംഗ്ലീഷ് പഠിപ്പിക്കാനായി സ്ഥാപിച്ച സെക്ഷനിലേക്ക് അധികാരികൾ അദ്ദേഹത്തെ മാറ്റി. അതോടൊപ്പം വീടിനടുത്തുള്ള ഒരു കലാ വിദ്യാലയത്തിലും ജിബ്രാൻ ചേർന്നു. അവിടെ അധ്യാപകനായിരുന്ന ഫരീദ് ഹൊളണ്ട് ഡി എന്ന അധ്യാപകനാണ് ആദ്യമായി ജിബ്രാന്റെ കഴിവുകളെ തിരിച്ചറിഞ്ഞത്. 1898- ജിബ്രാന്റെ ചില ചിത്രങ്ങൾ അദ്ദേഹം പുസ്തകങ്ങളുടെ പുറം ചട്ട ഡിസൈൻ ചെയ്യാൻ ഉപയോഗിച്ചു.

പതിനഞ്ചാം വയസ്സിൽ ജിബ്രാൻകുടുംബം മാതാവിനു സഹോദരങ്ങൾക്കുമൊപ്പം ബെയ്റൂത്തിൽ തിരിച്ചെത്തി. ആദ്യം മാറോനേറ്റ് സഭയുടെ കീഴിലുള്ള പ്രാഥമിക വിദ്യാലയത്തിലും പിന്നീട് അൽ ഹിൿമ കോളേജിലും ചേർന്നു. അൽ ഹിൿമ യിൽ വെച്ച് വിദ്യാർത്ഥി മാഗസിൻ ആരംഭിക്കുകയും കോളേജ് കവിയായി തിര ഞ്ഞെടുക്കപ്പെടുകയും ചെയ്തു.

1902മെയ്10നു വീണ്ടും ബോസ്റ്റണിലെത്തിതിരിച്ചുപോകുന്നതിന്റെ രണ്ടാഴ്ച മുമ്പ് അദ്ദേഹ ത്തിന്റെ സഹോദരി സുൽത്താന ക്ഷയ രോഗം പിടിപെട്ട് മരണപ്പെട്ടു. ഒരു വർഷത്തിനു ശേഷം സഹോദരൻ പത്രോസും അതേ രോഗം വന്ന് മരിച്ചു. അക്കൊല്ലം തന്നെ പ്രിയപ്പെട്ട മാതാവും ജിബ്രാന് നഷ്ടമായി. അർബുദമാ യിരുന്നു മരണ കാരണം. മരിയാന മാത്രമായിരുന്നു ജിബ്രാനു കൂട്ടിനുണ്ടായിരു ന്നത്. അവരും തയ്യൽ കടയിൽ ജോലിയെടുക്കാൻ നിർബന്ധിതയായി.

ലബനാനിലെ സമകാലീക രാഷ്ടീ സാഹചര്യങ്ങളുടെ കടുത്ത വിമർശകനായിരുന്നു ജിബ്രാൻ. ഉസ്മാനിയ ഭരണ കൂടത്തിന്റെ അപ്രമാദിത്വത്തെ അദ്ദേഹം ചോദ്യം ചെയ്തു. ഇന്നത്തെ സിറിയ, ലബനോൺ, പാലസ്തീൻ, ജോർദാൻ തുട ങ്ങിയ വിശാല സിറിയക്കു വേണ്ടി അദ്ദേഹം നിരന്തരം വാദിച്ചു. താൻ ഇസ്ലാമി നെതിരല്ലെന്നും ഇസ്ലാമായാലും ക്രിസ്തുമതമായാലും രാഷ്ട്രീയത്തിൽ ചെലുത്തുന്ന ദു:സ്വാധീനങ്ങൾക്കെതിരെയാണു നിലകൊള്ളുന്നതെന്നും തന്റെ ക്രിസ്ത്യൻ പാശ്ചാ ത്തലത്തെ പരാമർശിച്ചു കൊണ്ടു അദ്ദേഹം  ഓർമ്മിപ്പിച്ചു. “ഒരു ക്രിസ്ത്യൻ കവി മുസ്ലിംകൾ ക്കെഴുതുന്നത്എന്ന ലഘു ലേഖയിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു:
അല്ലാഹു സാക്ഷി. ‘ഞാൻ ഉസ്മാനിയ ഭരണ കൂടത്തെ വെറുക്കുന്നുവെന്ന്  അവർ പറയുന്നത് ശരിയാണ്; കാരണം ഞാൻ ഉസ്മാനികളെ സ്നേഹിക്കുന്നു. ഞാൻ ഉസ്മാനിയ ഭരണകൂടത്തെ വെറുക്കുന്നു; കാരണം ഉസ്മാനിയ പതാകക്കു കീഴിൽ കലാപം നടത്തുന്ന സമൂഹത്തിനോടുള്ള വെറുപ്പിനാൻ ഞാൻ സ്വയം കത്തിയെ രിയുന്നു. ഞാൻ രോഗത്തെ ഇഷ്ടപ്പെടുന്നില്ല; എന്നാൽ രോഗിയെ ഇഷ്ടപ്പെടുന്നു. ഞാൻ പക്ഷാഘാതംവന്ന ശരീരത്തെ വെറുക്കുന്നു. എന്തുകൊണ്ടെ ന്നാൽ രോഗം വരാത്ത അവയവങ്ങളെ ഇഷ്ടപ്പെടുന്നു. ഞാൻ ഖുർആനിനെ ആദരിക്കുന്നു; ന്നാൽ വിശ്വാസികളുടെ ശക്തിയെ തകർക്കാൻ ഖുർആനിനെ ആയുധമാക്കുന്ന വരെ വെറുക്കുന്നു. ക്രിസ്ത്യാനികളുടെ പിരടികളെ പിടിച്ചു താഴ്ത്താൻ ബൈബി ളിനെ ഉപയോഗിക്കുന്നവരോടും എനിക്കു പുച്ഛമാണ്.”

ജിബ്രാൻ അറബിയിലും ഇംഗ്ലീഷിലും പുസ്തകങ്ങളെഴുതിയിട്ടുണ്ട്.
ജിബ്രാന്റെ ആദ്യ കൃതിഅൽ മ്യൂസിക്കയാണ് (1905)

കണ്ണീരും പുഞ്ചിരിയും, പ്രതിഷേധിക്കുന്ന ആത്മാവ്, ഒടിഞ്ഞ ചിറകുകൾ, കൊടുങ്കാറ്റുകൾ, അത്ഭുത ങ്ങളും ഫലിതങ്ങളും, പുൽതകിടിലെ മണവാട്ടികൾ, സംഗീത കലയിൽ നിന്നല്പം, പരേഡുകൾ എന്നിവ അറബിയിലും പ്രവാചകൻ, ഭ്രാന്തൻ, മണലും നുരയും, യേശു മനുഷ്യപുത്രൻ, പ്രവാചക ന്റെ പൂന്തോട്ടം, ഭൂമിയുടെ അധി പന്മാർ എന്നിവ ഇംഗ്ലീഷിലും എഴുതി.

1931 ഏപ്രിൽ 10-നു ന്യൂയോർക്കിൽ വച്ച് അന്തരിച്ചു. അന്ത്യാഭിലാഷമനുസരിച്ച് ജൂലൈ 23-നു ഭൌതിക ശരീരം ലബനാനി കൊണ്ടുപോയി സംസ്കരിച്ചു. ദ്ദേ ഹത്തിന്റെ കല്ലറയിൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്റെ കബറിനു മുകളിൽ എഴുതി വെക്കാൻ ഞാൻ ആഗ്രഹിച്ച വാക്കുകൾ: ഞാനും നിങ്ങളെപ്പോലെ നിങ്ങൾക്കു സമീപം ഇന്നും ജീവിച്ചിരിക്കുന്നു. കണ്ണുകളടയ്ക്കൂ എന്നിട്ട് ചുറ്റും നോക്കൂ. അപ്പോൾ നിങ്ങൾക്കെന്നെ കാണാൻ സാധിക്കും...”

ദാറുൽ ഹിലാൽ ബുക്സ് മാനേജർ ഈമീൽ സൈദാന് ഒരിക്കൾ ജുബ്രാൻ എഴുതി:
സുഹൃത്തേ, എന്റെ ജീവചരിത്രമെഴുതാൻ താങ്കളെന്നോടാവശ്യപ്പെട്ടു. അതെന്നെ സംബന്ധിച്ചി ടത്തോളം അങ്ങേയറ്റം പ്രയാസമുള്ള സംഗതിയാകുന്നു. എന്നെക്കുറിച്ച് ഞാനെന്താണു പറയേ ണ്ടത്?. നാല്പ്പതു വർഷമായി ഞാൻ ജനിച്ചിട്ട്; ഈ നാല്പ്പതു വർഷവും ഞാൻ അധ്വാനിച്ചു കൊണ്ടിരിക്കുകയാണ്‌. എന്റെ ആത്മ കഥ മൊത്തവും ഇത്രയേ ഉള്ളൂ. ചിലപ്പോൾ എനിക്കു തോന്നുന്നു എല്ലാ ദിവ സവും ഞാൻ ജനിക്കുകയാണെന്ന്. എന്റെ ഭൂതകാലം ഞാൻ കണ്ടു കൊണ്ടിരി ക്കുന്ന സ്വപ്നങ്ങളല്ലാതെ മറ്റൊന്നുമല്ല. ഞാനിപ്പോഴും രാത്രിയുടെ ഗർഭാശയത്തി ലാണ്‌. താങ്കൾക്കും അറിയാവുന്നതല്ലേ, സ്വന്തം ശരീരത്തെ ശിശുവായിക്കാ ണുന്ന ഒരാൾ തന്റെ ജീവചരിത്രം കുറിച്ചിടാൻ ഭയക്കുകയും കോട മൂടിക്കിടക്കുന്ന സ്വന്തം ഭൂതകാലത്തെ ജനങ്ങൾക്കു മുമ്പിൽ തുറന്നു കാണിക്കാൻ ലജ്ജിക്കുകയും ചെയ്യും എന്ന്. എന്റെ കരുത്തിനും സ്നേഹത്തിനും പിണക്കത്തിനും വിധേയത്ത്വ്തിനും സൂര്യനു മുമ്പിൽ നിവർന്നു നില്ക്കാൻ ഇപ്പോഴും ഒരു സ്ഥിരം വാർപ്പുമാതൃക ഇല്ല. നാളെ സമാഗതമാവുകയും നാളെയുടെ കൂടി ക്കാഴ്ച്ചയിൽ പ്രകൃതി പുഷ്പിക്കു കയും കായ്ക്കുകയും ചെയ്യുമ്പോൾ ആ കായ്‌കനികൾ തന്നെയാകുന്നു എന്റെ ജീവ ചരിത്രം. എന്റെ നോവും സന്തോഷവും ഏകാന്തതയും വിനോദവും അഗ്നിയും പ്രകാശവും പുകയും മറ്റൊന്നല്ല”.
കൊടുങ്കാറ്റുകൾ (അൽ അവാസ്വിഫ്)
ഖലീൽ ജിബ്രാൻ അറബിയിൽ എഴുതിയ ഗ്രന്ഥങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയതാണ് കൊടു ങ്കാറ്റുകൾ. 1920-ലാണ്  ഇതു രചിക്കപ്പെട്ടത്.
‘മിർ‌ആതുൽ ഗൊർബ്’, ‘അൽഫുനൂൻ’ എന്നീ ആനുകാലികങ്ങളിൽ പ്രസിദ്ധീ കരിച്ച ജിബ്രാന്റെ ചിന്തകളുടെ സമാഹാരമാണ് കൊടുങ്കാറ്റുകൾ (അൽ അവാ സ്വിഫ്) .
ജിബ്രാന്റെ അറബി ഗ്രന്ഥങ്ങളുടെ സമാഹാരത്തിൽ ‘അൽ അവാസ്വിഫ്’ എന്ന ശീർഷകത്തിൽ 31 അധ്യായങ്ങളാണുള്ളത്. എന്നാൽ ജിബ്രാന്റെ ഇംഗ്ലീഷ് പരി ഭാഷകർ പലരും അവയെ പല അധ്യായങ്ങളിലായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അവയിൽ ചിലതൊക്കെ ഒറിജിനൽ അറബി മുല്യത്തിന്റെ അപൂർണ്ണമായ രൂപങ്ങളുമാണ്. ഉദാഹരണത്തിന് ആദ്യത്തെ അധ്യായം (കുഴി വെട്ടുകാരൻ) തന്നെ. കൂടാതെ അറബി സമാഹാരത്തിലുള്ള 6 അധ്യായങ്ങൾ ഇംഗ്ലീഷ് പരി ഭാഷ കളിൽ കാണാനില്ല.
‘കൊടുങ്കാറ്റുകൾ’ ഒരു നോവലല്ല. ഒരധ്യായം മറ്റൊരധ്യായത്തിന്റെ തുടർച്ചയുമല്ല. ആറു ചെറുകഥകളും ഒരു നാടകവും ഉൾകൊള്ളുന്ന ഈ സമാഹാരം ഓരോന്നും മനോഹരങ്ങളായ ഗദ്യ കവിതകളാണ്. ജിബ്രാന്റെ തത്വശാസ്ത്രങ്ങളും  കണ്ടെത്തലുകളും വ്യാഖ്യാനങ്ങളും വായന ക്കാരന് നവ്യാനുഭൂതി പ്രദാനം ചെയ്യുന്നു.

എന്റെ വിവർത്തനം
1995-ൽ യുവകലാസാഹിതി യുവകവികൾക്കായി ഫറോക്ക് ചുങ്കത്ത് ശ്രീ.ഓ.എൻ.വി. കുറുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ കവിതാകേമ്പിൽ വച്ച് പരിചയപ്പെടുമ്പോൾ അറബിയിൽ കവിത യെഴുതാറെണ്ടെന്നു പറഞ്ഞപ്പോൾ ഓ. എൻ. വി. സാർ എന്നോടു ചോദിച്ചു ‘ഖലീൽ ജിബ്രാന്റെ കവിതകൾ വായിച്ചിട്ടുണ്ടോ’ എന്ന്. അന്ന് ഉണ്ടെന്നും ഇല്ലെന്നും പറയാൻ എനിക്കു കഴിഞ്ഞില്ല. കാരണം ജിബ്രാന്റെ കവിതകൾ കണ്ടു പേടിച്ചവനായിരുന്നു ഞാൻ. അദ്ദേഹ ത്തിന്റെ തത്വശാസ്ത്രങ്ങളും ഭാഷയും അന്നു തീരെ ദഹിക്കുമായിരുന്നില്ല. അതു കൊണ്ടു തന്നെ പലപ്പോഴും ഞാൻ പേടിച്ച് പിന്മാറുകയായിരുന്നു. അതിനു ശേഷം വളരെ കഴിഞ്ഞ് ഇവിടെ ദുബായിൽ വന്നപ്പോൾ മം‌സറിലെ പബ്ലിക് ലൈബ്രറിയിൽ നിന്നും ജിബ്രാന്റെ 'അൽ അവാസ്വിഫ' എന്ന നോവൽ കാ‍ണാ നിടയായി. അക്ഷരാർത്ഥത്തിൽ ഞാൻ അമ്പരന്നു പോയി. ഇത്രയും മനോഹരമായ ഭാഷയിലെഴുതിയ ഒരു അറബി ആഖ്യായിക ഞാൻ കണ്ടിട്ടുണ്ടായി രുന്നില്ല. ഷാർജ ബുക് ഫെയറിൽ നിന്നും അക്കൊല്ലം തന്നെ ജിബ്രാന്റെ അറബി ഗ്രന്ഥ ങ്ങളുടെ സമ്പൂർണ്ണ സമാഹാരം സ്വന്തമാക്കുകയുംചെയ്തു. അങ്ങനെ ജോലിക്കിടയിൽ സമയം കണ്ടെത്തി രണ്ടുവർഷത്തിനുള്ളിൽ അൽ അവാസ്വിഫയുടെ വിവർത്തനം പൂർത്തിയാക്കി. മറ്റു ഭാഷകളിലെ മൊഴിമാറ്റങ്ങളെ ആശ്രയിക്കാതെ അറബിയിൽ നിന്നും നേരിട്ട് പരിഭാഷ നടത്താൻ കഴിഞ്ഞതിൽ ഞാൻ നൂറു ശതമാനവും സംതൃപ്തനാണ്. മമ്മൂട്ടി കട്ടയാട്
ദുബൈ. യു.എ.ഇ.
ആഗസ്ത് , 2013
[1]  (ജുബ്രാൻ എന്ന് അറബിയിൽ ഉച്ചാരണം)


No comments :

Post a Comment