Sunday, August 31, 2008

നിസാർ ഖബ്ബാനി

നിസാർ ഖബ്ബാനി,
സിറിയൻ കവി, നയതന്ത്രജ്ഞന്‍ , പ്രസാധകൻ.
ജനനം: 1923 ഏപ്രിൽ 30 നു ഡമാസ്കസിൽ, മരണംപ്രേമം, സ്ത്രീ, അറബ്‌ ദേശീയത, എന്നിവഇഷ്ട വിഷയങ്ങളാണ്‌.
1945-ൽ ഡമാസ്കസ്‌ യൂണിവർസിറ്റിയിൽ നിന്നുംനിയമ ബിരുധം നേടി. ബൈറൂത്‌, കൈറോ, ഇസ്താൻബൂൾ, മദ്രിഡ്‌, ലണ്ടൻ, ചൈനഎന്നിവിടങ്ങളിൽ സിറിയൻ പ്രതിനിധിയായി ജോലിചെയതിട്ടുണ്ട്‌.
ഖബ്ബാനിക്ക്‌ 15 വയസ്സയ സമയം 25 വയസ്സുള്ളഅദ്ദേഹത്തിന്റെ സഹോദരി സ്നേഹിച്ച യുവാവിനെ വിവാഹം കഴിക്കാൻ കഴിയാത്ത നൈരാശ്യം മൂലംആത്മഹത്യ ചെയ്തു. ഈ സംഭവം ഖബ്ബാനിയുടെ മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു. അതുകൊണ്ടാവാം അദ്ദേഹത്തിന്റെ തൂലിക ഫെമിമിസ്റ്റ്‌ ആശയങ്ങൾക്കു വേണ്ടി ഉഴിഞ്ഞു വെച്ചത്‌.
അദ്ദേഹം ഒരിക്കൽ പറഞ്ഞു.
"അറബ്‌ ലോകത്ത്‌ സ്നേഹം ഒരു തടവു പുള്ളിയെപ്പോലെയാണ്‌. എന്റെ കവിതകൾ കൊണ്ട്‌അറേബ്യന്‍ ആത്മ്മാവിനേയും, ബോധത്തെയും, ശരീരത്തെയും എനിക്ക്‌ മോചിപ്പിക്കണം.
1998.
------------------------------------------------------------------------------------

No comments :

Post a Comment