
സലീം ശല്ബി.
വെള്ളവും തീയും എങ്ങിനെയാണ് കൂടിച്ചേരുക?
അക്രമവും നീതിയും എങ്ങിനെയാണ് ഐക്യപ്പെടുക?
എന്റെ ആയുസ്സ് സാക്ഷി!,
അതു രണ്ടും അസംഭവ്യമാകുന്നു.
സത്യത്തിന് ഒരു മുഖമേയുള്ളൂ - രണ്ടില്ല.
അതിനാൽ ഞങ്ങളുടെ അവകാശങ്ങൾ തിരിച്ചു പിടിക്കാൻ
ഞങ്ങൾ തീരുമാനമെടുത്തു കഴിഞ്ഞു.
അതിനു വേണ്ടി തന്നെയാണ് മൈതാനങ്ങളിൽ
അട്ടഹസിക്കാൻ ഞങ്ങൾ താല്പര്യം കാണിച്ചത്.
നീതി ഞങ്ങളുടെ ആത്മാവും ജീവിതവുമാണ്
സമത്വം മനുഷ്യന്റെ ആവശ്യമാണ്.
* * *
അവർ പോരാട്ടം തുടർന്നു കൊണ്ടേയിരുന്നു,
നാടിന്റെ അഭിമാനം അവർ ഉയർത്തിപ്പിടിച്ചു.
‘അൽ-അസ്ഹർ’ വിലപിച്ചു,
അഖ്സാ പള്ളി നീട്ടി വിളിച്ചു,
കുന്നിൻ മുകളിലും സമതലങ്ങളിലും വെച്ച്
മുഴുവൻ ഭയവും അവർ വലിച്ചെറിഞ്ഞു,
അവർ നിരന്തരം അധ്വാനിച്ച്
ശത്രുവിന്റെ നടുവൊടിച്ചു കളഞ്ഞു.
* * *
ആയുധവും വഹിച്ചു കൊണ്ടായിരുന്നില്ല
അവർ പുറപ്പെട്ടത്.
മറിച് ചില ഉറച്ച തീരുമാനങ്ങളും
സത്യതിന്റെ പ്രഖ്യാപനവുമായിരുന്നു
അവരുടെ പക്കൽ ഉണ്ടായിരുന്നത്.
ഭയവും മൗനവും കാരണം
എത്ര സമൂഹങ്ങൾക്കാണ് തങ്ങളുടെ
അവകാശങ്ങളും വിഭവങ്ങളും നഷ്ടപ്പെട്ടത്!.
സത്യം ചെയ്തും ആത്മാർത്ഥതയോടെയും നിങ്ങൾ വിളിച്ചു പറയൂ..
ഭീരുക്കളേ ഓടിപ്പോകൂ..
കുറെ കാലമായി ഞങ്ങൾ അക്രമം സഹിക്കുന്നു,
സത്യത്തെ മുറുകെപ്പിടികാൻ ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു.
* * *
ഉണ്മയുടെ ആത്മാവായ നീതി നില നില്ക്കും,
ജീവന്റെ രഹസ്യവും അന്തസ്സിന്റെ കിരീടവുമാകുന്നു നീതി.
നീതിക്കു വേണ്ടി പോരാടുന്ന എല്ലാ
മാന്യന്മാർക്കും അഭിവാദ്യങ്ങൾ!.
സമത്വത്തിനു വേണ്ടിയാണല്ലോ
ദൈവം നമ്മെ പ്രേരിപ്പിച്ചത്,
പുരാതനമായ എല്ലാ തത്വ സംഹിതകളും
അതിനു വേണ്ടി ആഹ്വാനം ചെയ്യുകയും ചെയ്തു.
അഭിമാന സത്വരത്തിലേക്കുള്ള നിർഭയമായ പ്രയാണത്തിൽ
മരിച്ചു വീണ മുഴുവൻ രക്ത സാക്ഷികൾക്കും
അഭിവാദ്യങ്ങൾ!.
:P
ReplyDeletewish you all the best!
ReplyDelete