
സാമ്പത്തിക മാന്ദ്യം
-മുഹമ്മദ് കുട്ടി സഖാഫി -
(ബ്ലോഗറുടെ തന്നെ അറബിക്കവിതയുടെ പരിഭാഷ)
മകൻ മാതാവിനോടു ചോദിച്ചു:
“മാമാ, എന്താണീ ‘സാമ്പത്തിക മാന്ദ്യം’ എന്നു പറഞ്ഞാൽ?
മാതാവു പറഞ്ഞു:
”നിന്റെ ബാപ്പ എല്ലാ ദിവസവും
ജോലി കഴിഞ്ഞു വരുമ്പോൾ
കൂടെ ഓറഞ്ചിന്റേയോ,
ആപ്പിളിന്റേയോ,
മുന്തിരിയുടേയോ
ഒരു മുഴുവൻ പെട്ടി ഉണ്ടാകുമായിരുന്നു,
എന്നാൽ മിനിയാന്ന് വരുമ്പോൾ
അരക്കിലോ മുന്തിരി മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ,
ഇന്നലെ ബാപ്പ വന്നത് നാല് ആപ്പിളുകളുമായാണ്
ഒന്ന് നിനക്ക്,
ഒന്ന് വാപ്പയ്ക്ക്
ഒന്ന് എനിക്ക്
ഒന്ന് നിന്റെ പെങ്ങൾക്ക്
എന്നാൽ ഇന്ന് വാപ്പ വന്നത് വെറും കയ്യോടെയാണ്
എന്നിട്ട് ‘മറന്നു പോയതാണെന്ന്’ ക്ഷമാപണവും നടത്തി.
ഈ അധ:പതനത്തിനാണ്
‘സാമ്പത്തിക മാന്ദ്യം’ എന്നു പറയുന്നത്.
മകൻ പറഞ്ഞു:
“വിശദീകരണം വ്യക്തമല്ല”
മാതാവു തുടർന്നു:
“നമ്മൾ കഴിഞ്ഞ വേനൽ കാലങ്ങളിൽ
ലണ്ടനിലേക്കോ
ന്യൂയോർക്കിലേക്കോ
ബെർലിനിലേക്കോ
ആയിരുന്നു ടൂർ പോയിക്കൊണ്ടിരുന്നത്,
എന്നാൽ ഈ വർഷം നമ്മൾ പോകുന്നത്
ലോകാല്ഭുതങ്ങളിലൊന്നായ
താജ് മഹൽ കാണാൻ
ഇന്ത്യയിലേക്കായിരിക്കും
വരുന്ന കൊല്ലം നമ്മൽ നമ്മുടെ തന്നെ നാട്ടിലെ
ടൂറിസ്റ്റു കേന്ദ്രങ്ങൾ സന്ദർശിക്കും.
മതാവ് കൂട്ടിച്ചേർത്തു:
”നമ്മൽ സ്വന്തം നാടിന്റെ രഹസ്യങ്ങളറിയാൻ താമസിച്ചു പോയി
ഇതും സാമ്പത്തിക മാന്ദ്യത്തിന്റെ
നല്ല വശങ്ങളിൽ പെട്ടതാണ്“
മകൻ പറഞ്ഞു:
”ഉമ്മ പറഞ്ഞത് ശരിയാണ്
എന്നാലും ചില അവ്യക്തതകളുണ്ട്“
മാതാവ് പിന്നേയും വിശദീകരിച്ചു:
”നിന്റെ പിതാവ് എല്ലാ കൊല്ലവും
നമ്മുടെ കെട്ടിടങ്ങളുടെ വാടക
മുപ്പതു മുതൽ അമ്പതു ശതമാനം വരേ
കൂട്ടിക്കൊണ്ടിരുന്നു.
വാടകക്കാർ പരാതി നല്കിയാൽ
അവരുമായി ഒത്തുതീർപ്പിലെത്തും
എന്നിട്ട് അടുത്ത വർഷം അവരെ ഒഴിവാക്കി
ഇരട്ടി വാടകയ്ക്ക് വേറൊരാൾക്ക് മറിച്ചു കൊടുക്കും.
എന്നാൽ കഴിഞ്ഞ വർഷം
ചരിത്രത്തിലാദ്യമായി നിന്റെ ബാപ്പ
‘കടകൾ വാടകയ്ക്ക് , ഈ നമ്പറിൽ ബന്ധപ്പെടുക
എന്ന ബോർഡ് തൂക്കിയിട്ടു.
ഇതിനേയും ’സാമ്പത്തിക മാന്ദ്യം‘ എന്നു വിളിക്കാം
മകൻ പറഞ്ഞു:
“പൂർണ്ണമായി മനസ്സിലായില്ല”
മാതാവ് നിരാശയായി
അവർക്കു ദേഷ്യം പിടിച്ചു
ഉടനെ ഒരു വടിയെടുത്ത്
മകനെ തല്ലാനായി ചെന്നു.
അവർ ഇങ്ങനെ പിറുപിറുക്കുന്നുണ്ടായിരുന്നു:
“നീ എന്റെ സമയം പാഴാക്കുകയാണ്,
നിനക്കറിയാമായിരുന്നില്ലേ
ശമ്പളം കൊടുക്കാഞ്ഞതു കൊണ്ട്
നമ്മുടെ വേലക്കാരി ഓടിപ്പോയത്” .
മകൻ നിലവിളിച്ചു കൊണ്ടോടി
അവൻ ഇങ്ങനെ വിളിച്ചു പറഞ്ഞു:
“ഉമ്മാഹ്,
ഇപ്പോൾ എനിക്കു നന്നായി അറിയാം
എന്താണീ ഭീകരമായ
സാമ്പത്തിക മാന്ദ്യം എന്ന്”.
:)
ReplyDeleteഅതെ , തലക്കടി വരുമ്പോഴേ മനസിലാവുകയുള്ളൂൂ എന്താണീ മാന്ദ്യം എന്ന്..
ReplyDeleteനന്നായി ഈ കവിതയും വിവർത്തനവും..
ഇവിടെ ആദ്യമായാണ്.. വീണ്ടും വരാം. ഇൻശാ അല്ലാഹ്
thanks mr. basheer.
ReplyDeleteഅടികിട്ടിയെന്നതിനപ്പുറം
ദേഷ്യം പിടിച്ച ഉമ്മ മറ്റൊരു സത്യവും വിളിച്ചു പറഞ്ഞിട്ടുണ്ട്
“ശമ്പളം കൊടുക്കാഞ്ഞതു കൊണ്ട്
നമ്മുടെ വേലക്കാരി ഓടിപ്പോയത്”
അതാണ് മകന്റെ തിരിച്ചറിവിന്നിടയാക്കിയത്.
by
kattayad