
(കാട്..
------------------------------------
മലാഖമാരുടെ ഒളിത്താവളം-സൂസൻ അലൈവാൻ.
(തുടർച്ച ....)
പേര്:
നീ എന്നെ പേരെടുത്തു വിളിച്ചു
ഞാൻ നിന്റെ വിളി കേട്ടു.
നിഴൽ:
എന്റെ ചന്ദ്രികയെ
കുരിശിലേറ്റിയ
ചുവരിലെ കല്ലുകളിൽ
പ്രകാശം വന്ന്
നിലവിളിക്കുന്നു.
കവിത:
ഞാൻ
എന്റെ നാടിനെക്കുറിച്ചും
സ്നേഹത്തെക്കുറിച്ചും
സുഹൃത്തുക്കളെക്കുറിച്ചും
സ്വപ്നം കാണാറുണ്ട്..
അവയൊക്കെ പിന്നീട്
കവിതയായി മാറുന്നു.
മേഘം:
നഷ്ടപ്പെട്ട
നിന്റെ കണ്ണുകൾക്കു വേണ്ടി
കരയുന്ന
ഒരു മേഘമായിരുന്നെങ്കിൽ ഞാൻ!!
ആദി കാവ്യം:
നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ
സ്വന്തം കോഫീ ഷോപ്പ്
അന്വേഷിക്കുന്ന
ഓരോ ബുൾബുൾ പക്ഷികളുണ്ട്
അത് ഒരിക്കലും
കണ്ടെത്താൻ കഴിയാതെ
അവ ആയുസ്സു പാഴാക്കുകയും ചെയ്യുന്നു.
കടൽ:
നിന്റെ മുറിവുകളിൽ നിന്നും
എന്റെ കണ്ണീരിലേക്കു നീളുന്ന
കടൽ
രാത്രിയിൽ
നമ്മെപ്പോലെ
കരയുന്നത്
നീ കാണുന്നില്ലേ?
അവസാനത്തെ മരണം:
ചിലപ്പോൾ ചിലതൊക്കെ
പതിവിനു വിപരീതമായി
സംഭവിക്കുന്നു
നാം എല്ലാ രാത്രികളിലും
താൽക്കാലികമായി
മരിക്കുന്നു
പക്ഷേ,
നമ്മുടെ അവസാനത്തെ മരണം
എപ്പോഴും നമ്മെ
ഞെട്ടിച്ചു കളയുന്നു.
-------------------------------------
No comments :
Post a Comment