Monday, August 24, 2009

റമളാൻ മാസം.


റമളാൻ മാസം.
അബൂ സുഹൈബ്‌ (പാലസ്തീൻ)
മൊഴിമാറ്റം: മമ്മൂട്ടി കട്ടയാട്‌
.
--------------------------------------
നിനക്കു പേരിട്ടത്‌ വിശുദ്ധ ഖുർആനാകുന്നു.
മറ്റൊരു മാസത്തിന്റെ പേരും ഖുർആനിലില്ല.
പുണ്യം തേടുന്നവരേ,
ഇതാ നിങ്ങളുടെ സീസൺ;
ദൈവത്തിന്റെ സ്വന്തം മാസത്തിൽ
പാപ മോചനത്തിനായി കടന്നു വരൂ.

ഇത്‌ അല്ലാഹുവിന്റെ കമ്പോളം..
ലാഭം മൊത്തവും അല്ലാഹു നേരിട്ടു തരുന്നത്‌;
ഈ ലാഭം നഷ്ടപ്പെട്ടാൽ അതു വലിയ നഷ്ടം തന്നെയായിരിക്കും.

അതു കൊണ്ടു പകച്ചു നിൽക്കാതെ നന്മയുടെ ലോകം
പിടിച്ചടക്കാൻ ഓടിയടുക്കുക.

ഈ മാസത്തിലെ തറാവീഹ്‌ നിസ്കാരം
പുണ്യവും പ്രതീക്ഷിച്ച്‌ നിർവ്വഹിക്കുക.
കരുണാമയനായ തമ്പുരാൻ പാപങ്ങളെല്ലാം പൊറുത്തു തരും.
വളരെ പവിത്രമായ ലൈലതുൽ ഖദറും ഈ മാസത്തിൽ തന്നെയാണ്‌.
വിശ്വസിച്ചും നന്ദി പ്രകാശിപ്പിച്ചും
ആ രാത്രി പ്രാർത്ഥിക്കുന്നവൻ ഭാഗ്യവാൻ.

റമളാനിൽ പാപം കഴുകിക്കളയാത്തവൻ എല്ലാം നഷ്ടപ്പെട്ടവനാണെന്ന്
നമ്മുടെ പ്രവാചകൻ പറഞ്ഞിട്ടുണ്ട്‌.

ജീവിതം ഒന്നു മിന്നൽ പിണർ പോലെയാണ്‌,
വേഗം വരുന്നു, വന്നതു പോലെ പോകുന്നു.

അതിനാൽ കിട്ടിയ അവസരം പാഴാക്കാതെ നാം
വ്രതമെടുക്കുക,
അടുത്ത വർഷത്തെ നോമ്പ്‌ നമുക്കു കിട്ടുമെന്ന് ഒരുറപ്പുമില്ല.
നോമ്പിന്റെ പുണ്യങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്‌.
നാം ഉപയോഗിക്കുന്ന ഉപകരണങ്ങൽ നമ്മൾ സർവ്വീസ്‌ ചെയ്യുന്നു.
അതു പോലെ നമ്മുടെ ശരീരത്തിനു സർവ്വീസ്‌ ചെയ്യാനും,
അങ്ങനെ രോഗത്തിൽ നിന്നു സംരക്ഷിക്കാനുമുള്ള മാസമാണ്‌ റമളാൻ.

ഇക്കാലത്തെ പുണ്യങ്ങൾക്കു പതിന്മടങ്ങു പ്രതിഫലമുണ്ട്‌.
പരലോകത്ത്‌ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ
നോമ്പുകാർക്കു മാത്രമായി ഒരു വാതായനമുണ്ട്‌;
അതാകുന്നു റയ്യാൻ.

വ്രതത്തോടൊപ്പം ഭക്തിയും ഉണ്ടായിരിക്കണം
അത്‌ ത്രാസിൽ തൂക്കം കൂട്ടും.

പലരും "ഹലാലായ" കാര്യങ്ങളിൽ നിന്നും വ്രതമെടുക്കുന്നു.
അതേ സമയം "ഹറാമിൽ" മുങ്ങിക്കുളിക്കുന്നു.
നന്മയിൽ മുന്നേറുക, തിന്മയിൽ നിന്നു പിന്മാറുക.
ദുൻയാവിനെ കൈവിട്ട്‌ പരലോകത്തിനു വേണ്ടി പൊരുതുക.

അല്ലാഹുവിനെ അനുസരിക്കുന്നവനാണ്‌ ബുദ്ധിമാൻ
അനുസരിക്കാത്തവൻ പടുവിഡ്ഢിയും.

തുല്യതയില്ലാത്ത വിദ്യാലയമാണ്‌ റമളാൻ
മുൻകാലങ്ങളിൽ ഒട്ടു വളരെ അശ്വഭടന്മാർ
ഈ മദ്രസ്സയിൽ നിന്നു ബിരുദമെടുത്തു പുറത്തു വന്നിട്ടുണ്ട്‌.

എനിക്കു മനസ്സിലാകുന്നില്ല;
എന്തുകൊണ്ടാണ്‌ ഇന്നു പഠിക്കുന്ന വിദ്യാർത്ഥികൾ
തല തിരിഞ്ഞു പോകുന്നതെന്ന്.

എനിക്കു തോന്നുന്നത്‌ നമ്മൾ വ്രതത്തെ
ഒരു പ്രദർശക വസ്തു മാത്രമാക്കിയതു കൊണ്ടാണെന്നാണ്‌.
അങ്ങനെ അതു ജീവനില്ലാത്ത ജഢം മാത്രമായി മാറി.

അല്ലാഹു നമ്മെ നിരീക്ഷിക്കുന്നുണ്ടെന്നും
നാം മറന്നാലും അവൻ നമ്മെ മറക്കില്ലെന്നു
നോമ്പ്‌ നമ്മെ പഠിപ്പിക്കുന്നു.

നോമ്പ്‌ സഹനവും ക്ഷമയുമാണ്‌.
നമുക്കിന്ന് ഇല്ലാത്തതും അതാണ്‌.
കോപം വരുമ്പോൽ നമ്മൽ പലതരം തിന്മകൾ ചെയ്യുന്നു.

നോമ്പ്‌ ദയയാകുന്നു.
നമുക്കിന്നെവിടെയാണു ദയ.
പട്ടിണി കിടക്കുന്ന അയൽവാസിയെക്കുറിച്ചു നമുക്ക്‌ ചിന്തയില്ല.

നോമ്പ്‌ ഭക്തിയാകുന്നു,
പക്ഷേ നമ്മുടെ ഭക്തിയെവിടെ?
എല്ലാ കുറ്റവാളികൾ നമ്മിൽ നിന്നും തന്നെ.
നോമ്പ്‌ സ്നേഹവും സഹവർത്തിത്തവുമാണ്‌;
പക്ഷേ നമ്മൾ ഭിന്നിച്ചും കോപിച്ചും കഴിയുകയാണ്‌.

നമ്മുടെയടുത്തേക്കു വന്ന അതിഥിയാകുന്നു ഈ മാസം.
അതിഥിയെ നിന്ദിക്കരുത്‌.

പകലുറുങ്ങിയും രാത്രി ഉറക്കമിളച്ച്‌

സംഗീതവും നൃത്തവുമാസ്വദിച്ചും നാം കഴിയുന്നു.

എന്നാൽ നല്ല മനുഷ്യർ അല്ലാഹുവിന്റെ ഭവനത്തിൽ
ഖുർആനും ഇഅതികാഫും തസ്ബീഹും കൊണ്ട്‌ സജീവമാകുന്നവരാണ്‌

അവരുടെ വ്രതം ആത്മ സമരങ്ങളാണ്‌
അങ്ങനെയുള്ള ആരാധനകളാണ്‌ ജീവിതതിന്റെ അഡ്രസ്സും.

No comments :

Post a Comment