
തൗഫീഖ് സയ്യാദ്.
തൗഫീഖ് അമീൻ സയ്യാദ്. 1929 മെയ് - 7 ന് പാലസ്തീനിലെ നസ്രേത്തിൽ ജനിച്ചു. സ്വന്തം ഗ്രാമത്തിൽ സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കിയ തൗഫീഖ് സാഹിത്യത്തിൽ ഉപരി പഠനത്തിനായി റഷ്യയിലേക്ക് പോയി. തിരിച്ചെത്തിയ ശേഷം അദ്ദേഹം ഇസ്രയേൽ കമ്മുണിസ്റ്റ് പാർട്ടിയായ റകാഹിന്റെ സജീവ പ്രവർത്തകനായി, ഡിസമ്പർ 9, 1973-ൽ നസ്രേത്തിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 1975-1994 എന്നീ കാലയളവിനുള്ളിൽ 3 പ്രാവശ്യം മേയർ പദവിയിലിരുന്നിട്ടുണ്ട്.
1973-ലെ ഇലൿഷനിൽ റാകാഹ് പാർട്ടിയുടെ ബാനറിൽ ജെറുസലേം ലജിസ്ലേറ്റിവ് അസ്സംബ്ലിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ആറു പ്രാവശ്യം അദ്ദേഹം അസംബ്ലി മെമ്പറായിരുന്നു.
പലസ്തീനിലെ മനുഷ്യാവകാശ ലംഘനം, ഇസ്രയേൽ തടവറയിലുള്ള പാലസ്തീൻ തടവുകാരുടെ പീഡനങ്ങൾ എന്നിവക്കെതിരെ അദ്ദേഹം നിരന്തരം സമരം ചെയ്തു കൊണ്ടിരുന്നു. അതു കൊണ്ടു തന്നെ പലപ്പോഴും അദ്ദേഹത്തെ വക വരുത്താൻ ഭരണ കൂടം ശ്രമിക്കുകയും ചെയ്തു. 1994-ൽ ഒരു റോഡപകടത്തിലാണ് അദ്ദേഹം മരണപ്പെടുന്നത്. ഓസ്ലോ കരാറു കഴിഞ്ഞു തിരിച്ചു വരുന്ന യാസർ അറഫാത്തിനെ സ്വീകരിക്കാൻ പോകുന്നതിനെടെയാണ് അപകടം ഉണ്ടായത്.
മഹ്മൂദ് ദർവീശിനെ പോലെ ഇദ്ദേഹവും പോരാട്ടത്തിന്റെ കവിയായി അറിയപ്പെടുന്നു.