Sunday, April 5, 2009

പൂവ്‌ പറഞ്ഞത്‌.

പൂവ്‌ പറഞ്ഞത്‌.
അഹ്‌മദ്‌ മഥർ.
വിവ്‌. മമ്മൂട്ടി കട്ടയാട്‌.

അവർ പൂ പറിച്ചെടുത്തു
അപ്പോൾ പൂവ്‌ പറഞ്ഞു
'മൊട്ടുകൾക്ക്‌ വേദനിക്കും എന്ന്'
അവർ മൊട്ടുകളും പറിച്ചെടുത്തു
മൊട്ടു പറഞ്ഞു:
'വേരുകളുടെ ഗർഭ പാത്രം
സ്പന്ദിക്കുമെന്ന്'.

അവർ വേരുകളും പറിച്ചെടുത്തു
വേരു പറഞ്ഞു:
ഈ ഒരു ദിവസത്തിനു വേണ്ടിയാണ്‌
എന്റെ പ്രതികാരങ്ങളൊക്കെയും
മണ്ണിനടിയിൽ ഒളിപ്പിച്ചു വെച്ച്‌
ഈ വിത്തുകളെ ഞാൻ കാത്തു
സൂക്ഷിക്കുന്നതെന്ന്,

കുഴിമാടത്തിനടിയിൽ നിന്നും
പിറവിയുടെ അട്ടഹാസം
പുറത്തു ചാടുന്നതെങ്ങിനെയെന്ന്
നാളെ എല്ലാവർക്കും കാണാം, എന്നും.

സൂര്യ താപം തണുത്തുറയും;
എന്നാൽ പൂക്കളുടെ വികാരങ്ങൾ
ഒരിക്കലും തണുക്കുകയില്ല.

6 comments :

  1. ഇന്നാ വായിച്ചത്...നല്ല ബ്ലോഗ്...

    ReplyDelete
  2. നല്ല ഉദ്യമത്തിന് നന്ദി:)
    തുടരുമല്ലോ..

    ReplyDelete
  3. നന്ദി സുഹൃത്തേ ഈ വായന ഒരുക്കിയതിനു... ആശംസകള്‍...

    ReplyDelete
  4. നല്ല സംരംഭം.
    ആശംസകള്‍...

    ReplyDelete
  5. അതേ ഇന്നാ വാ‍യിച്ചത്..
    നല്ല ഉദ്യമം...
    തീര്‍ച്ചയായും കൂടുതല്‍ പ്രതീക്ഷിക്കൂന്നു.

    ReplyDelete