ദൈവ നിന്ദ
(അബുൽ അലാഅ് അൽ മഅ്രിയുടെ ശരീഅത് വിമർശനവും
അതിനു ഇമാം ശാഫിഈ(റ)യുടെ മറുപടിയും)
അബുൽ അലാഅ് അൽ മഅ്രി ഒരിക്കൽ പറഞ്ഞു:
ഒരു കൈയ്ക്കുള്ള ദിയാ ധനം
(കൈ വെട്ടിയാലുള്ള പിഴ)
അഞ്ഞൂറ് സ്വർണ്ണ നാണയമാകുന്നു.
എന്നാൽ നാലിലൊരു ദീനാർ (കാൽ കാശ്)
ഒരാൾ മോഷ്ടിച്ചാൽ
(ഇസ്ലാകിക ശരീഅത്ത്)
അവന്റെ കൈ വെട്ടിക്കളയുന്നു.
ഇവിടെ ഒരു വൈരുദ്ധ്യമില്ലേ?
(കൈ മുറിക്കണമെങ്കിൽ അഞ്ഞൂറ് സ്വർണ്ണ നാണയമെങ്കിലും മോഷ്ടിക്കേണ്ടേ?)
മൌനം പാലിക്കുകയും
തമ്പുരാനോട് നരക ശിക്ഷയിൽ നിന്നും
അഭയം തരണമെന്നു പ്രാർത്ഥിക്കുകയുമേ നമുക്ക് തരമുള്ളൂ.
ഇമാം ശാഫിഈ(റ)യുടെ മറുപടി:
അവിടെ ഒരു കൈ അക്രമിക്കപ്പെട്ടു.
അതു കൊണ്ട് അതിന്റെ വില (നഷ്ട പരിഹാരം)
ഉയർന്നതായി.
ഇവിടെ ഒരു കൈ
അക്രമം കാണിച്ചു;
(തുക കുറച്ചാണെങ്കിൽ പോലും)
ഈ കൈ യഥാർത്ഥത്തിൽ
സ്രഷ്ടാവിനെ അപമാനിക്കുകയാണു ചെയ്തത്.
(അതു കൊണ്ടാണ് ശിക്ഷ കടുത്തതായത്).
