Sunday, February 26, 2012
അറബിക്കവിത: ഒരു കണക്കിലെ കളി
കവിതയിൽ ഒരു കണക്കിലെ കളി
സർഖാഉൽ യമാമ എന്ന അറബി വനിതയെക്കുറിച്ച് മുമ്പ് ഈ ബ്ലോഗിൽ പറഞ്ഞിരുന്നു. അപാരമായ കാഴ്ച ശക്തി കൊണ്ട് പേരു കേട്ടവരായിരുന്നു അവർ. അവർ ഒരിക്കൽ ഒരിക്കൽ വീട്ടു മുറ്റത്തിരിക്കുമ്പോൾ ജലാശയത്തിലേക്ക് പറന്നു പോകുന്ന കുറേ പ്രാവുകളെ കണ്ടു. അപ്പോൾ ഇങ്ങനെ പാടി:
“ആ മാടപ്പിറാവുകൾ എന്റെ മാടപ്പിറാവുകളുടെ കൂടെ കൂടുകയും
അവയുടെ പകുതിയും കൂടി ലഭിക്കുകയും ചെയ്തിരുന്നെങ്കിൽ
എന്റെ കൈവശമുള്ള പ്രാവുകളുടെ എണ്ണം നൂറു തികയുമായിരുന്നു”
അപ്പോൾ അവരുടെ കൈവശമുള്ളതെത്ര?
പറന്നു പോകുന്ന പ്രാവുകളെത്ര?
---------------------------------------------------------------------------------
ഉത്തരം:
-
-
-
-
-
പറന്നു പോകുന്നവ: 66
അവരുടെ കൈവശമുള്ളത് : 1
66+33+1 = 100
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment