Wednesday, May 25, 2011
ഒഴിഞ്ഞു പോകൂ... (അറബിക്കവിത)
അഹമദ് മഥർ.
(ഇപ്പോൾ അറബ് നാടുകളിലെ തെരുവുകളിൽ ഏകാധിപത്യങ്ങൾക്കെതിരെ കലാപം നടത്തുന്ന ചെറുപ്പക്കാർ ജനിക്കുന്നതിനു മുമ്പേ ഭരണാധികാരികൾക്കെതിരെ വാക്കുകൾ കൊണ്ട് പൊരുതിത്തുടങ്ങിയ കവിയാണ് അഹ്‌മദ് മഥർ. 1954-ൽ ഇറാഖിലെ ബസറയിൽ ജനിച്ച ഈ കവി 25 കൊല്ലമായി ബ്രിട്ടണിൽ കഴിയുകയാണ്.)
ഉളുപ്പ് കുറച്ചെങ്കിലും ബാക്കിയുള്ളവർ
ദയവു ചെയ്ത്
രാജി വെച്ചു പുറത്തു പോകണം.
നിങ്ങളുടെ ഒഴിഞ്ഞു പോക്ക്
മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.
നിങ്ങൾ ഞങ്ങൾക്കു വേണ്ടി
ബാക്കിയാക്കിയ എല്ലാ നെറികേടുകളും
ഞങ്ങൾ മറന്നാലും;
നിങ്ങൾ ചെയ്യുന്ന ഈ ഒരു നല്ല കാര്യം
ഞങ്ങൾ ഒരിക്കലും മറക്കില്ല.
ഉടനെ പുറത്തു പോകൂ..
നിങ്ങൾ കരുതുന്നുണ്ടോ?
‘അല്ലാഹു നിങ്ങൾക്കു പകരം
മറ്റൊരാളെ ഇതിനു വേണ്ടി
സൃഷ്ടിക്കുകയില്ല’ എന്ന്.
മറ്റുള്ളവർക്കില്ലാത്ത
എന്തു പ്രത്യേകതയാണ്
നിങ്ങൾക്കുള്ളത്?
അപമാനം എടുത്തണിയാനും
പാശ്ചാത്യന്മാർക്കു വേണ്ടി
ദല്ലാൾ പണിയെടുക്കാനും
ഒരു മനുഷ്യന് അത്ര പ്രയാസമുള്ള
കാര്യമല്ല.
പീരങ്കി കൈവശമുണ്ടെങ്കിൽ
ഏതു കുരങ്ങനും
ഒരാനയെ വെടിവെച്ചിടുക എന്നത്
ബുദ്ധിമുട്ടുള്ള കാര്യമാണോ?
Subscribe to:
Post Comments
(
Atom
)
:)
ReplyDeleteവഴിതെറ്റി വന്നപ്പോളൊന്നു എത്തി നോക്കിയതാ...നമുക്കു പറ്റിയ സ്ഥലമല്ല!. പിന്നെ കാണാം.
ReplyDelete