Sahitya Akademi
president M. Mukundan presents a memento to Arabic poet Shihab Ghanem at Kerala Sahitya Akademi |
ഡോ. ശിഹാബ് എം. ഗാനിം
എഞ്ചിനീയർ, മാനേജർ, സാമ്പത്തിക വിദഗ്ദൻ, കവി, പരിഭാഷകൻ എന്നിവയെല്ലാമായ ഒരു ബഹു മുഖ പ്രതിഭയാണ് ശിഹാബ് എം. ഗാനിം. യമനിലെ ഏദനിൽ ജനിച്ച ഇദ്ദേഹം അറബു ലോകത്തെ ഇന്ത്യൻ കവിതകളുടെ അംബാസഡറായാണ് അറിയപ്പെടുന്നത്. യു.ഏ.ഈ. പൌരത്വം ലഭിച്ച കവി ഇപ്പോൾ ദുബായിൽ താമസിക്കുന്നു. ഇന്ത്യാ ഗവർമെന്റിന്റെ ടാഗോർ സമാധാന പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ അറബിക്കവിയും ശിഹാബ് ഗാനിമാണ്.
മെക്കാനിക്കൽ ഇഞ്ചിനീയറിംഗിലും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലും(ബ്രിട്ടൻ) ഇരട്ട ബിരുദമുള്ള ഇദ്ദേഹം ഉത്തരാഖണ്ഡിലെ റൂര്‍കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദവും വെയ്ല്‍സില്‍(ലണ്ടന്‍ ) നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.
കേരളവും മലയാള സാഹിത്യവുമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹത്തിന്റെ 25 കവിതകളുടെ സമാഹാരമായ‘ആയിരത്തൊന്നു വാതിലുകള്‍ക്ക് പിറകില്‍’ എന്ന പുസ്തകം ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ് ട്. സച്ചിദാനന്ദന്റെ കവിതകളും അദ്ദേഹം അറബിയിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. കമലാ സുരയ്യയുടെ രചനകളില്‍ നാണി എന്ന കവിതയാണ് അദ്ദേഹം ആദ്യം വിവര്‍ത്തനം ചെയ്‌ത് പ്രസിദ്ധീകരിച്ചത്. കേരള സര്‍ക്കാറിന്റെ അതിഥിയായി ഒമ്പത് ദിവസം കേരളത്തില്‍ താമസിച്ചു. കേരള സാഹിത്യ അക്കാദമി ആദരിച്ച ആദ്യ അറബി കവി താനാണെന്ന് അദ്ദേഹം അഭിമാനത്തോടെ പറയാറുണ്ട്.
അദ്ദേഹത്തിന്റെ പല കവിതകളിലും പോരാട്ടത്തിന്റെ ആത്മവീര്യം ത്രസിക്കുന്നുണ്ട്. അദ്ദേഹം ഒരിക്കൽ പറഞ്ഞു: “ഇപ്പോള്‍ യമന്‍െറ ഭാഗമായ ഏദനില്‍ ബ്രിട്ടീഷ് ആധിപത്യത്തോടുള്ള പോരാട്ടം കണ്ടുവളര്‍ന്നവനാണ് ഞാൻ. കോളനിവാഴ്‌ചക്കെതിരെ ഗാന്ധിജിക്കൊപ്പം സമരം നടത്തിയ വ്യക്തിയാണ് എന്റെ മുത്തച്ഛന്‍ എം.എ. ലുഖ്‌മാന്‍. അതുകൊണ്ടുതന്നെ, സ്കൂള്‍ പഠനകാലഘട്ടത്തില്‍ മാതാവിന്‍െറ പിതാവായ ലുഖ്‌മാനിലൂടെ ടാഗോറിനെയും അല്ലാമാ ഇക്‌ബാലിനെയും പരിചയപ്പെടാന്‍ കഴിഞ്ഞിരുന്നു”.
ഇംഗ്ലീഷ് വിവർത്തനമടക്കം അമ്പതോളം പുസ്തകങ്ങളുടെ രചയിതാവാണ് ശിഹാബ് ഗാനിം.
കമലാ സുരയ്യയുടെ കവിതകളുടെ പരിഭാഷയായ ‘റനീൻ അൽ സുറയ്യാ’ എന്ന അദ്ദേഹത്തിന്റെ കൃതിക്ക് മികച്ച തർജ്ജമക്കുള്ള സുൽത്താൽ അൽ ഉവൈസ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. അബൂദാബി കൾച്ചറൽ ആന്റ് ഹെറിറ്റേജ് കമ്മിറ്റിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മികച്ച ശാസ്ത്ര നേട്ടങ്ങൾക്കായുള്ള റാശിദ് അവാർഡ്, സഊദി അറേബ്യയുടെ അബ്‌ഹാ സാഹിത്യ അവാർഡ്,യു.എ.ഇ.യുടെ ഏറ്റവും നല്ല കവിക്കുള്ള അവാർഡ്, ഷാർജ ബുക് ഫെയർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഈ എഴുപതു കാരന് ലഭിച്ചിട്ടുണ്ട്.
Gaza flotilla |
സ്വാതന്ത്ര്യ നൌക1
(സമർപ്പണം. തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദു ഖാന്)
ഒരറബി നാട്ടിലെ അധ്യാപകൻ
കുട്ടികളോടു ചോദിച്ചു:
“മാനവ ചരിത്രത്തിലെ ഏറ്റവും വലിയ
ജയിൽ ഏതാകുന്നു?”
ഒരു കുട്ടി കൈ ഉയർത്തിക്കൊണ്ടു പറഞ്ഞു:
“സ്വാതന്ത്ര്യത്തിനും സമത്വത്തിനും
സാഹോദര്യത്തിനും വേണ്ടി നടന്ന
രക്ത രൂക്ഷിത ഫ്രഞ്ചു വിപ്ലവത്തിന്റെ പ്രതീകമായ
പാരീസിലെ ബാസ്റ്റൈൽ ജയിൽ”
അധ്യാപകൻ വീണ്ടും ചോദിച്ചു:
‘അന്ന് അതിൽ എത്ര അന്തേവാസികളാണുണ്ടായിരുന്നത്?’
ആരുടെയും കൈകൾ പൊങ്ങിയില്ല.
അപ്പോൾ അധ്യാപകൻ തന്നെ മറുപടി പറഞ്ഞു:
‘വെറും ഏഴു പേർ.
എന്നാൽ നിങ്ങൾക്കറിയുമോ
ഇരുപത് ലക്ഷത്തോളം അന്തേവാസികളെ
ഓരോ വർഷവും പാർപ്പിക്കുന്ന
ഒരു ജയിലിനെ കുറിച്ച്.
സിയോണിസ്റ്റ് ഭരണകൂടമാണ്
ആ ജയിലിനു കാവൽ നില്ക്കുന്നത്.
അമേരിക്കയുടെ വീറ്റോകൽ
അവർക്കു പിന്തുണ നല്കുന്നു,
വിവിധ പാശ്ചാത്യൻ രാഷ്ടങ്ങളും
അവരുടെ പിന്നിലണി നിരക്കുന്നു,
അറബ് രാഷ്ടങ്ങൾ മൗനം പാലിക്കുന്നു
ഏതാണാ ജയിൽ?”
കുട്ടികളെല്ലാം ഒരുമിച്ച്
ഉച്ചത്തിൽ ഇങ്ങനെ മറുപടി പറഞ്ഞു:
‘ഗസ്സ, അന്തസ്സിന്റെ നാട് ‘.
* *
ഗാസാ വിമോചന കപ്പൽ!
ഏതാനും ചുണക്കുട്ടികളെയും
ചില സന്ദേശങ്ങളെയും
വഹിച്ചു കൊണ്ട് നീങ്ങുന്ന കപ്പൽ....
ഭാഷയുടെയോ, മതത്തിന്റെയോ,
ദേശത്തിന്റെയോ
അതിർ വരമ്പുകളില്ലാത്ത
നീതി നിഷേധത്തിനെതിരെ ഒന്നിച്ച,
മൃഗീയതയെ വെറുക്കുന്ന
മാനുഷിക മൂല്യങ്ങളെ ഉയർത്തിക്കാണിക്കുന്ന
ഒരു കൂട്ടം നല്ല മനുഷ്യർ.
വിവിധ ദേശക്കാർ...
തുർക്കികൾ, യൂറോപ്പ്യൻമാർ, അറബികൾ …..
അമേരിക്കൻ പൌരന്മാർ വരേ
അവരിലുണ്ടായിരുന്നു.
ഭക്ഷണം, മരുന്ന്
പടക്കോപ്പുകളാൽ ശത്രു വ്യൂഹം തകർത്ത
വീടുകൾ പുനർ നിർമ്മിക്കാനുള്ള സാമഗ്രികൾ എന്നിവയുമായി
നീങ്ങുന്ന സമാധാന കപ്പലിന്
അകമ്പടിയായി കടലിലൂടെ നീങ്ങുകയായിരുന്നു.
ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങളുടെ
അവശിഷ്ടങ്ങൾക്കിടയിലായി
അതിജീവിക്കുന്ന ജയിൽ പുള്ളികളുടെ
നരകയാതനയെ നില നിർത്താൻ
സിമന്റിനും കമ്പികൾക്കും വരേ
ഗാസയിൽ നിരോധനം നില നിൽക്കന്നു
കാരണം,
സിയോണിസ്റ്റ് ജയിലധികാരികളുടെ പട്ടികയിൽ
അതെല്ലാം റോക്കറ്റുണ്ടാക്കാനു ള്ള
അസംസ്കൃത വസ്തുക്കൾ പോലെ
പട്ടാളക്കാർക്കു മാത്രം ഉപയോഗിക്കാനുള്ള സാധനങ്ങളാണ്.
* *
കപ്പലിലുണ്ടായിരുന്നത്
കുട്ടികളും സ്ത്രീകളും
ധീരന്മാരായ കുറച്ചു പുരുഷന്മാരുമായിരുന്നു,
അന്താരാഷ്ട്ര ജലാതിർത്തിയിലൂടെ നീങ്ങുന്ന
നിരായുധരായ ആ ആളുകൾക്കു മേൽ
സിയോണിസ്റ്റ് സൈന്യം നിറയൊഴിച്ചു.
ആർ കൊല്ലപ്പെടുന്നുവോ
ആർക്ക് അംഗം ഭംഗം വരുന്നുവോ എന്നത്
അവർക്കൊരു പ്രശ്നമല്ലായിരുന്നു.
അങ്ങിനെ
പരിശുദ്ധയായ പാലസ്തീനു വേണ്ടി,
സ്വാതന്ത്ര്യത്തിനു വേണ്ടി
ഒമ്പത് തുർക്കി പൌരന്മാർ രക്ത സാക്ഷികളായി.
നിഷ്ഠൂരന്മാരായ ഈ കാപാലികർ
കഴിഞ്ഞ അറുപതു വർഷങ്ങളായി
ശബ്‌റയിലും ശാത്തില്ലയിലും
ഖാനയിലും, ജെനീനിലും
അറബികളുടെയും പാലസ്തീനികളുടെയും
ചോര കൊണ്ടു പന്താടുകയാണ്.
അവരവിടെ മാരകമായ ഫോസ്ഫറേറ്റ് ബോംബുകളും
ക്ലസ്റ്റർ ബോംബുകളും വർഷിക്കുന്നു,
അവർ അറഫാത്തിനെയും
അഹ്മദ് യാസീനെയും
മബ്ഹൂഹിനേയും കൊന്നു.
ആയിരക്കണക്കുനു രക്ത സാക്ഷികൾ!;
എന്നിട്ടും നമ്മൾ സമാധാനവും സ്വപ്നം കണ്ടു കഴിയുന്നു,
ഇന്ന്
ഭ്രാന്തമായ ആവേശത്താൽ അവർ
ഉസ്മാനികളുടെ,
മുഹമ്മദ് അൽ ഫാതിഹിന്റെ ,
സുലൈമാൻ അൽ ഖാനൂനിയുടെ
പിൻ മുറക്കാരെ നിർദ്ദയം കശാപ്പു ചെയ്തു.
എർദുഖാൻ, ഗുൽ, ഓഗ്ലു എന്നിവർ
ഈ അതിക്രമം കണ്ട് മിണ്ടാതിരുന്നില്ല.
വാതുറക്കാനും
അഭിമാനം പ്രകടിപ്പിക്കാനും
തല ഉയർത്താനും കഴിവുള്ള
ഒരു ജന സഞ്ചയം തന്നെ അവർക്കു പിന്നിലുണ്ട്.
1. സ്വാതന്ത്ര്യ നൌക (The Gaza flotilla) : 2010 മയ് 31-ന് ഫ്രീ ഗാസ മൂവ്മെന്റിന്റേയും തുർക്കീ മനുഷ്യാവകാശ സംഘടനയുടെയും നേത്ര്വത്വത്തിൽ തുർക്കികളും പാശ്ചാത്യൻ മനുഷ്യാവകാശ പ്രവർത്തകരുമടങ്ങുന്ന സംഘം സഞ്ചരിച്ച ഒരു കപ്പൽ വ്യൂഹത്തെ മെഡിറ്ററേനിയൻ കടലിൽ വെച്ച് ഇസ്രയേൽ സേന ആക്രമിച്ചു. ആറു കപ്പലുകളായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഉപരോധത്തിൽ കഷ്ടപ്പെടുന്ന ഗാസ നിവാസികൾക്കു വേണ്ടിയുള്ള സഹായ സാമഗ്രികളായിരുന്നു അവ നിറയെ. ആക്രമണത്തിൽ 8 തുർക്കികളും ഒരു അമേരിക്കക്കാരനും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഈ സംഭവമാണ് കവിതയുടെ ഇതി വൃത്തം.
No comments :
Post a Comment