Thursday, May 5, 2011
ഒരു ഉസാമക്കവിത (അറബിയിൽ നിന്ന്)
ഉസാമ ബിൻ ലാദൻ വധിക്കപ്പെട്ടു.
അദ്ദേഹത്തിന്റെ അനുയായികളും കുടുംബങ്ങളും അതു നിഷേധിക്കാത്ത പശ്ചാത്തലത്തിൽ നാം അതു വിശ്വസിക്കുന്നു.
ഏറ്റുമുട്ടലിലാണു കൊല്ലപ്പെട്ടതെന്നും ജഢം കടലിലിട്ടുവെന്നും വിശ്വസിക്കാൻ പ്രയാസമുണ്ട്. ഉണ്ടായ സത്യം മുഴുവൻ അവർ തന്നെ പിന്നീടു വിളിച്ചു പറയും. ഏതു സത്യങ്ങളും എന്നെന്നേക്കുമായി മറച്ചു വെക്കില്ല എന്ന ഒരു നല്ല ഗുണം പാശ്ചാത്യാർക്കുണ്ട്.
ഞാൻ ഉസാമയെയോ അദ്ദേഹത്തിന്റെ നിലപാടുകളെയോ അംഗീകരിക്കുന്നവനല്ല. എന്നാലും അമേരിക്കൻ അധിനിവേശത്തിനെതിരെ വാളോങ്ങുന്ന ഏതു ചെകുത്താനോടും എനിക്കു ബഹുമാനമാണ്. ആ അർത്ഥത്തിൽ ലാദനെയും സദ്ദാമിനെയും ചെഗുവേരെയെയുമെല്ലാം ഞാൻ ബഹുമാനിക്കുന്നു. അവർ മുമ്പ് എങ്ങനെയായിരുന്നു എന്ന ഒരു ചോദ്യം പ്രസക്തമല്ല. അവാസനം എങ്ങനെയിരിക്കുന്നു എന്നു നോക്കിയാണ് ആളുകളെ വിലയിരുത്തേണ്ടത്.
ഒരു പിശക്:
ഉസാമ എന്ന പദത്തിന്റെ അർത്ഥം ‘മോഹിപ്പിക്കുന്നവൻ’ എന്നാണെന്ന് ഇന്നലെ എം.എൻ. കാരശ്ശേരി മാതൃഭൂമിയിൽ എഴുതിയതു കണ്ടു. ഉസാമക്ക് അങ്ങനെ ഒരർത്ഥം ഇല്ല.
‘ഉസാമ’യുടെ അർത്ഥം ‘സിംഹം’ എന്നാകുന്നു.
ഉസാമ ബിൻ ലാദൻ അദ്ദേഹത്തെ തന്നെ
സംബോധനം ചെയ്ത് എഴുതിയ കവിത.
ഞാൻ ഏകാനായി കഴിയുന്നു,
ശത്രുക്കളുടെ അതിക്രമങ്ങൾ
എന്നെ പിടിച്ചു കുലുക്കുന്നു,
പിറന്ന നാടിന്റെ മണ്ണിൽ ചവിട്ടാനുള്ള
അവകാശം എനിക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു.
ഞാൻ ആട്ടിയോടിക്കപ്പെട്ടവനാണ്,
തെറ്റു ചെതിട്ടല്ല എനിക്കു പുറത്തു നില്ക്കേണ്ടി വന്നത്.
ഞാൻ ഏകനാണ്,
എന്നെ ഒരു നാടും വിളിച്ചു കൊണ്ടു പോകുന്നില്ല.
അമേരിക്ക എന്നെ വധിക്കാൻ
കിണഞ്ഞു പരിശ്രമിക്കുന്നു
ഞാനാണെങ്കിലോ
വീര മൃത്യുവിനായി അല്ലാഹുവിനോടു
പ്രാർത്ഥിക്കുകയാണ്.
ചുറ്റും വന്നു നിന്ന് ചട്ടമ്പി വേഷം കെട്ടി
എനിക്കു നേരെ അവർ കൈകൾ ചൂണ്ടുന്നു.
കുറ്റാരോപണങ്ങളുമായി
എനിക്കുനേരെ ശകാര വർഷം നടത്തുന്നു
എന്തു കൊണ്ടെന്നാൽ ഞാൻ
സത്യത്തിൽ അടിയുറച്ചു നില്ക്കുന്നു,
തോക്കിൻ കുഴലിനു താഴെ നിന്നും
ആത്മാഭിമാനത്തിനായി ആവശ്യപ്പെടുന്നു.
ആയിരക്കണക്കിനു ജൂതൻമാർ
സർവ്വായുധ സജ്ജരായി നില്ക്കുമ്പോഴും
ഞാൻ ഏകനാണോ? അല്ല;
ആകാശത്തിന്റെ അധിപനായ നാഥൻ
എനിക്കു സഹായത്തിനുണ്ട്,
പടപ്പുകളുടെ തമ്പുരാന്റെ സഹായം
മാത്രം മതി എനിക്ക്.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment