Wednesday, January 26, 2011

ശാഫീ കവിതകളിലെ സ്ത്രീ.



(സ്ത്രീകളെ കുറിച്ച് ഒരു കവി പാടിയിട്ടില്ലെങ്കിൽ അതിനർത്ഥം അയാളൊരു ശണ്ഡനാണെന്നാണ്. ഇമാം ശാഫിയുടെ കവിതകളിലെ ചില സ്ത്രീ സാനിദ്ധ്യങ്ങൾ ഇവിടെ കൊടുക്കുന്നു)

കവിതഒന്ന്

ഇമാം ശാഫി പറയുന്നു: ‘എനിക്കൊരു പെണ്ണുണ്ടായിരുന്നു, ഞാനവളെ സ്നേഹിച്ചിരുന്നു. അവളെ കാണുമ്പോഴെല്ലാം ഞാൻ പറയാറുണ്ടായിരുന്നു:

നീ ഒരാളെ സ്നേഹിക്കുന്നു,
എന്നാൽ അയാൾ നിന്നെ സ്നേഹിക്കുന്നില്ല;
അതു വലിയൊരു ദുരന്തം തന്നെയാകുന്നു.

അപ്പോൾ അവൾ പറയും:

അവൾ അയാളെ കാണുമ്പോൾ മുഖം തിരിച്ചു കളയുന്നു,
താങ്കൾ എന്നിട്ടും അവളുടെ പിന്നാലെ കൂടുന്നു;
ഇടയ്ക്കിടയ്ക്കു മാത്രം അവളെ സന്ദർശിച്ചാൽ പോര’.

കവിതരണ്ട്.

അവർ പറയുന്നു; ‘നോക്കരുത്, അത് അപകടമാണ്’. എന്ന്,
എന്നാൽ കണ്ണുള്ളവർക്കൊക്കെ നോക്കാതിരിക്കാൻ കഴിയുമോ?.

ഹൃദയങ്ങൾക്കിടയിൽ പാതിവൃത്യം സൂക്ഷിച്ചിട്ടുണ്ടെങ്കിൽ
കണ്ണും കണ്ണും തമ്മിലുള്ള സുറുമയെഴുത്തുകളിൽ സംശയത്തിനു വകയില്ല.

കവിതമൂന്ന്.

സ്ത്രീകളുടെ വിഷയത്തിൽ ജനങ്ങൾ വാചാലരാകുന്നു.
അവർ പറയുന്നു: ‘സ്ത്രീകളെ പ്രേമിക്കുക എന്നത്
ഏറ്റവും വലിയ പരീക്ഷണമാകുന്നു എന്ന്.

സ്ത്രീകളെ പ്രേമിക്കലല്ല വലിയ പരീക്ഷണം.
മറിച്ച് നിനക്കിഷ്ടമില്ലാത്തവരുമായി അടുക്കേണ്ടി വരുന്നതാകുന്നു
കടുത്ത പരീക്ഷണം.

കവിതനാല്.

നിങ്ങൾ പാതിവൃത്യം കാത്തു സൂക്ഷിക്കുക;
എങ്കിൽ നിങ്ങളുടെ കുടുംബത്തിലെ പെണ്ണുങ്ങളും പതിവൃതകളായിത്തീരും.
ഒരു മുസ്ലിമിന് പറ്റാത്തതെല്ലാം നിങ്ങൾ ഉപേക്ഷിക്കുക.

വ്യഭിചാരം ഒരു കടമാകുന്നു.
അറിയുക; നിങ്ങളതു വാങ്ങിയാൽ
അതു കൊടുത്തു വീട്ടുന്നത്
നിങ്ങളുടെ വീടുകളിലെ ആരെങ്കിലുമായിരിക്കും.

ആണുങ്ങളുടെ മാന്യതയെ പിച്ചിച്ചീന്തുന്നവനേ,
സ്നേഹത്തിന്റെ കൈവഴികളെ കൊത്തിമുറിക്കുന്നവനേ,
നീ മാന്യമായ രീതിയിലല്ല ജീവിക്കുന്നത്.

കുടുംബത്തിൽ പിറന്നസ്വതന്ത്രനാണ് നീയെങ്കിൽ
ഒരു മുസ്ലിമിന്റെ മാനം നീ കീറിപ്പറിക്കില്ലായിരുന്നു.

ബുദ്ധിയുള്ളവനാണു നീയെങ്കിൽ അറിയണം;
വ്യഭിചരിച്ചവൻ സ്വന്തം ചുമരിനാലെങ്കിലും വ്യഭിചരിക്കപ്പെടും.

3 comments :

  1. സ്ത്രീ പുരുഷ ബന്ധങ്ങളെ പ്പറ്റി
    പുതിയ നിര്‍വ്വചനങ്ങള്‍ നല്‍കുന്ന കവിതകള്‍ ..
    പരിഭാഷ ആശയഭംഗി ചോരാതെ നിര്‍വ്വഹിച്ചു ...

    ReplyDelete
  2. വളരെ മനോഹരമായ, അർത്ഥവത്തായ വരികൾ!
    ഇനിയും ഇതുപോലുള്ള കവിത ശകലങ്ങൾ പ്രതീക്ഷിക്കുന്നു
    എല്ലാ ആശംസകളും നേരുന്നു

    ReplyDelete