ഇബ്രാഹിം അൽ അറയ്യദ്
-----------------------------------------
1908 മാർച്ച് 8-നു ബോംബെയിൽ ജനിച്ചു. 2001-ൽ ബഹ്‌റൈനിൽ വെച്ച് തൊണ്ണൂറ്റി നാലാം വയസ്സിൽ അന്തരിച്ചു.
പൂർണ്ണ നാമം: ഇബ്രാഹീം അബ്ദുൽ ഹുസൈൻ അൽ അറയ്യദ്. ബഹ്‌റൈൻ വംശജനായ പിതാവ് ഇറാഖീ വംശജയായ തന്റെ ഭാര്യയുമൊത്ത് രത്ന വ്യാപാരത്തിനായാണ് ബോംബെയിലെത്തുന്നത്. അവിടെ വെചാണ് ഇബ്രാഹീം ജനിക്കുന്നത്. കുഞ്ഞിന് രണ്ടു മാസം പ്രായമായപ്പോൾ ഉമ്മ മരണപ്പെട്ടു. തുടർന്ന് ഇബ്രാഹിമിനെ അയൽ വാസിയായ ഒരു നല്ല സ്ത്രീ വളർത്തി. ഇബ്രാഹിമിന് നാലു വയസ്സായ സമയത്ത് അവരും മരിച്ചു. തുടർന്ന് അവരുടെ വീട്ടിൽ അലക്കു ജോലിക്കായി വന്ന ഒരു സ്ത്രീ അദ്ദേഹത്തെ വളർത്തി.
അഞ്ചുമൻ ഇസ്ലാം മദ്രസ്സയിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസമെന്ന് അവരുടെ പുത്രി സുറയ്യ പറയുന്നു. അവിടെ നിന്ന് ഉർദു, പാർസി, ഇംഗ്ലീഷ് എന്നീ ഭാഷകൾ പഠിച്ചു. തന്റെ പതിനാലാം വയസ്സിൽ, 1926-ൽ ബഹ്‌റൈനിയിൽ തിരിച്ചെത്തിയപ്പോഴാണ് അദ്ദേഹം സ്വന്തം ഭാഷയായ അറബി പഠിച്ചു തുടങ്ങുന്നതു തന്നെ.
ഇന്ത്യയിലുള്ള അദ്ദേഹത്തിന്റെ ബാല്യ കൗമാര ഘട്ടങ്ങളിൽ തന്നെ അദ്ദേഹത്തിന്റെ പ്രതിഭ ഉണർന്നെഴുന്നേറ്റിരുന്നു. അദ്ദേഹം ആദ്യം ഇംഗ്ലീഷിൽ കവിതയെഴുതി. നാട്ടിലെത്തി മൂന്നു വർഷത്തിന്നുള്ളീൽ തന്നെ അറബി ഭാഷ സ്വായത്തമാക്കി. 18-അം വയസ്സിൽ ബഹ്‌റൈനിലെ അൽ ഹിദായ മദ്രസ്സയിൽ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രഭാഷണം നടത്തി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ അബൂ തമാം, അബൂ ഫിറാസ് അൽ ഹംദാനി, ഈലിയ അബൂ മാദി തുടങ്ങിയ പ്രഗൽഭ അറബിക്കവികളുടെ രചനകളെ നേരിട്ട് പരിജയപ്പെട്ടു. കൂടാതെ ഇംഗ്ലീഷ് കവികളായ ഷേക്സ്പിയർ, ഷെല്ലി, തോമസ് ഇലിയട്ട് തുടങ്ങിയവരുടെ രചനകളും അദ്ദേഹത്തെ സ്വാധീനിച്ചു. ഐർലണ്ട് കവി തോമസ് മൂറിനെ അനുസ്മരിക്കെഴുതിയ കവിതയാണ് അദ്ദേഹത്തിനെ "അദ്ദിൿരാ.." എന്ന കവിത.
കൂടാതെ പേർഷ്യൻ കവിതകളെ അറബി ലോകത്തിനു പരിചയപ്പെടുത്തിക്ക്കൊടുക്കുന്നതിലും അദ്ദേഹത്തിന്റെ സേവനം സ്തുത്യർഹമാണ്. ഉമർ ഖയാമിന്റെ കവിതകകളുടെ പഠനമായ "റുബാ-ഇയാത്ത് അൽ ഖയാം" എന്ന പുസ്തകം അദ്ദേഹം 1933-ൽ എഴുതി. 1966-ൽ അതു പ്രസിദ്ധീകരിച്ചു. കൂടാതെ നാടകങ്ങളും വിമർശനങ്ങളും അദ്ദേഹം എഴുതി.
ബഹ്‌റൈനിയിലെത്തിയ അദ്ദേഹം സാഹിത്യ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കുന്നതിലാണ്. 1927-ൽ അൽ ഹിദായതുൽ ഖലീഫിയ മദ്രസ്സയിൽ ഇംഗ്ലിഷ് അധ്യാപകനായി ചേർന്നു. അതിനു ശേഷം മൂന്നും വർഷം മറ്റൊരു സ്കൂളിൽ പ്രിൻസിപ്പലായി ജോലി ചെയതു. 1937 വരേ കസ്റ്റംസ് ഡിപ്പാർറ്റ്‌മന്റിൽ ചീഫ് എക്കൗണ്ടന്റായിരുന്നു. അതിനു സേഷം
No comments :
Post a Comment