PODIKKAT

Monday, June 15, 2009

ഏതു ധാന്യങ്ങളാണ്‌ ഒബാമാ, താങ്കൾ വിതച്ചത്‌?



Bush-Obama

ഏതു ധാന്യങ്ങളാണ്‌ ഒബാമാ, താങ്കൾ വിതച്ചത്‌?

--------------------------------------------

മുഹമ്മദ്‌ റഹാൽ - സ്വീഡൻ.
വിവ
. മമ്മൂട്ടി കട്ടയാട്‌.

-------------------

മി. ബാറാഖ്‌,
ഒരു
നിമിഷം നില്‌ക്കൂ.
ദൈവം സാക്ഷി,
താങ്കൾ
ധൃതി കൂട്ടുകയാണ്‌.

കാര്യങ്ങളൊക്കെ നന്നായി വരാൻ
താങ്കൾ
ആഗ്രഹിക്കുന്നുണ്ട്‌
പക്ഷേ,
താങ്കളുടെ നിലപാടുകളിലൊന്നിലും
സത്യ
സന്ധതയില്ല.
അതിന്‌ ഈ ഗാസ സാക്ഷിയാണ്‌.
താങ്കളിന്നും കളവു പറഞ്ഞു.
ഗാസയുടെ അവസ്ഥ
പാറകളെപ്പോലും
കരയിച്ചിട്ടുണ്ട്‌
പക്ഷേ, താങ്കൾ മാത്രം നീതി കാണിച്ചിട്ടില്ല.

ഇന്നത്തെ ഇറാഖ്‌ ബന്ധനസ്ഥയാണ്‌.
താങ്കൾ വാദിക്കുന്നതു പോലെ സ്വതന്ത്രയല്ല.
ഇറാഖിന്റെ ഒരു ഭാഗം പിഴുതെറിയപ്പെട്ടിരിക്കുകയാണ്‌.
എന്താണ്‌ നിങ്ങൾ ആ നാട്ടിനു വേണ്ടി ചെയ്തത്‌?
എൽ.എഫ്‌. വിമാനങ്ങൾ ബോംബു വർഷിച്ച
കിണറുകളാണെങ്ങും.
അതു നിങ്ങളുടെ സംഭാവന, കർമ്മ ഫലം.

ഏത്‌ ചേരികളിലാണ്‌ നിങ്ങൾ കടന്നു ചെന്നത്‌?
ഫറോവമാരുമായി താങ്കൾ ഹസ്ത ദാനം നടത്തി.
ഏത്‌ ഒറ്റുകാരനെയാണ്‌ താങ്കൾക്കു കിട്ടിയത്‌?
ഭൂമി മുഴുവൻ നിങ്ങൾ ബോംബ്‌ വിതക്കുന്നു
എന്നിട്ട്‌ സമാധാന ദൂതുമായി ചെല്ലുന്നു?

ഞങ്ങളിൽ താങ്കൾ കതിരുകൾ പ്രതീക്ഷിക്കുന്നു.
ഏത്‌ കോതമ്പുകളാണ്‌ താങ്കൾ വിതച്ചത്‌?
* * *

മി. ബാറാഖ്‌,
സ്വാഗതം
.
താങ്കൾ സൈന്യ വ്യൂഹങ്ങൾക്കൊപ്പം
കൂടകളിൽ പരിഹാരങ്ങളുമായാണ്‌ വന്നത്‌.

എന്നാൽ ഒരു മനുഷ്യൻ എന്ന നിലക്ക്‌
എനിക്കു പറയാനുള്ളത്‌ കേൾക്കുക.
താങ്കൾ ഞങ്ങൾക്കു നല്ലതു വരണമെന്നും,
ആളുകളുടെ ഹൃദയം കീഴടക്കണമെന്നും
ഉദ്ദേശിക്കുന്നുവേങ്കിൽ

എളിമയോടെ ഞങ്ങൾ അഭ്യർത്ഥിക്കുന്നു:
ഞങ്ങളുടെ മുഴുവൻ വേദനകൾക്കും കാരണമായ,
നിങ്ങളുടെ കൈകളാൽ നിർമ്മിച്ച
ഞങ്ങളുടെ
ഭരണാധികാരിയെ
ഇന്നു തന്നെ തിരിച്ചു കൊണ്ടു പോവുക,
അങ്ങനെ ചെയ്താൽ ഒരു വലിയ ജന സമൂഹം
താങ്കൾക്കായി സിന്ദാബാദ്‌ വിളിക്കും
അവരെ ഞങ്ങളിൽ തന്നെ വിട്ടേച്ചു പോവുകയാണെങ്കിലോ,
അവർ നിങ്ങൾക്കെതിരെ പ്രാർത്ഥിക്കുകയും ചെയ്യും.

വിനയത്തോടെ ഞങ്ങൾ വീണ്ടും അഭ്യർത്ഥിക്കുന്നു,
ഒരേ
ഒരഭ്യർത്ഥന
ഇവരെ ഇന്നു തന്നെ നിങ്ങൾ തിരിച്ചു വിളിക്കുക.

No comments:

Post a Comment