ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മഖ്തൂം
അധ്യായം – ഒന്ന്
മാനും സിംഹവും
മാനും സിംഹവും
ഓരോ പ്രഭാതം പൊട്ടിവിരിയുമ്പോഴും, ആഫ്രിക്കൻ വനാന്തരത്തിൽ മാൻപേട ഉണർന്നെഴു ന്നേൽക്കുന്നത് എനിക്കെങ്ങനെ സിംഹത്തേക്കാൾ വേഗത്തിൽ ഓടാൻ കഴിയും എന്നു ചിന്തി ച്ചു കൊണ്ടാണ്; അല്ലെങ്കിൽ സ്വന്തം ജീവൻ ബലി നൽകേണ്ടി വരും. അതേ കാട്ടിൽ സിംഹം ഉറക്കമുണരുന്നതോ എനിക്കെങ്ങനെ മാനിനേക്കാൾ വേഗത്തിൽ ഓടാൻ കഴിയും എന്നാലോ ചിച്ചു കൊണ്ടാണ്; അല്ലെങ്കിൽ വിശന്നു ചത്തു പോകും.
നിങ്ങൾ സിംഹമോ മാനോ എന്നതല്ല പ്രശ്നം; ഓരോ പ്രഭാതത്തിലും മറ്റുള്ളവരേക്കാൾ വേഗ ത്തിൽ ഓടിയെത്തിയിരിക്കണം എന്നതാണ്. എങ്കിലേ വിജയം വരിക്കാൻ സാധിക്കുകയുള്ളൂ.
ബഹു. ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാൻ, എന്റെ പിതാവ് ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂം, എന്റെ സഹോദരൻ ശൈഖ് മഖ്‌തൂം ബിൻ റാശിദ് ആൽ മഖ്‌തൂം (മൂവർക്കും അല്ലാഹു മോക്ഷം നൽകട്ടെ), ബഹുമാന്യരായ മറ്റു എമിറേറ്റ് ഭരണാധികാരികൾ എന്നിവരുടെ നൈപുണ്യമേറിയതും ദീർഘ വീക്ഷണത്തിലധിഷ്ഠിതവുമായ നേതൃത്വത്തിന്റെ പിൻബലത്തിൽ ‘യുണൈറ്റഡ് അറബ് എമിറേറ്റ്’ 1971-ൽ അതിന്റെ സാസ്കാരികവും സാമ്പ ത്തികവുമായ മഹനീയ പ്രയാണത്തിനു നാന്ദി കുറിച്ചു.
ബഹു. ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാൻ, എന്റെ പിതാവ് ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂം, എന്റെ സഹോദരൻ ശൈഖ് മഖ്‌തൂം ബിൻ റാശിദ് ആൽ മഖ്‌തൂം (മൂവർക്കും അല്ലാഹു മോക്ഷം നൽകട്ടെ), ബഹുമാന്യരായ മറ്റു എമിറേറ്റ് ഭരണാധികാരികൾ എന്നിവരുടെ നൈപുണ്യമേറിയതും ദീർഘ വീക്ഷണത്തിലധിഷ്ഠിതവുമായ നേതൃത്വത്തിന്റെ പിൻബലത്തിൽ ‘യുണൈറ്റഡ് അറബ് എമിറേറ്റ്’ 1971-ൽ അതിന്റെ സാസ്കാരികവും സാമ്പ ത്തികവുമായ മഹനീയ പ്രയാണത്തിനു നാന്ദി കുറിച്ചു.
ഈ കാലയളവിൽ എമിറേറ്റ് ഭരണകൂടത്തിന് ശ്രേഷ്ഠമായ എല്ലാ മേഖലകളിലും
മഹത്തായ പല നേട്ടങ്ങളും കൈവരിക്കാൻ സാധിച്ചിട്ടുണ്ട്; എങ്കിലും പ്രയാണം
ഇപ്പോഴും തുടർന്നു കൊ ണ്ടിരിക്കുകയാണ്. ആഗോള വൽക്കരണത്തിന്റെ
ഭാഗമെന്നോണം നിലവിലുള്ള
എല്ലാ സാധ്യ തകളെയും ഉപയോഗിച്ച് കൂടുതൽ നേട്ടങ്ങൾ സാധിച്ചെടുക്കാനുള്ള നിരന്തരമായ ആവശ്യം പരിഗണിക്കുമ്പോൾ ഒരു മഹാ പ്രയാണം ഇപ്പോഴും തുടങ്ങിയിട്ടില്ല എന്നു വേണം പറയാൻ. ഇതുവരേ നാം
ചെയ്തതെല്ലാം കഴിഞ്ഞ
നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ടു ദശകത്തിൽ തുടങ്ങു കയും പിന്നീടുള്ള ഏഴു വർഷങ്ങളായി തുടരുകയും ചെയ്യുന്ന ഒരു ചെറിയ തുടക്കം മാത്രമാണ്.
കഴിഞ്ഞ നൂറു വർഷങ്ങളായി ലോകം കണ്ട ഏറ്റവും
വലിയ സാമ്പത്തിക പ്രയാണത്തോടൊ പ്പം കുതിച്ചോടാതിരിക്കാൻ നമുക്കു സാധിക്കില്ല.
വിജയം മഹത്തരമാണ്; പരാജയം ദേശീയവും സാമൂഹികവുമായ ദുരന്തവും. അതുകൊണ്ടു തന്നെ ഓരോ പ്രഭാതത്തിലും പ്രദോഷത്തിലും മറ്റുള്ളവരുടെ കൂടെ
നമ്മളും ഓടണം. ഓടാൻ വേണ്ടി മാത്രം
ഓടുകയല്ല; മറിച്ച് ജയിക്കാൻ വേണ്ടിയാണ് ഓടേണ്ടത്. ചന്ദ്രനിൽ കാലു കുത്തിയ
രണ്ടാമത്തെയാളെക്കുറിച്ചോ എവറസ്റ്റ് ആരോഹണംനടത്തിയ രണ്ടാമനെ കുറിച്ചോ
ആരാണ് ഓർമ്മിക്കുക?. കുതിരപ്പന്തയത്തിൽ രണ്ടാമതെത്തുന്ന കുതിരയെക്കുറിച്ച് ആർക്കും അറിയേണ്ട ആവശ്യമില്ല്ല. അതിനാൽ നാം എപ്പോഴും മുൻ നിരയിൽ സ്ഥാനം
പിടിക്കണം. പിന്നീട് ഏറ്റവും പ്രയാസമുള്ള കർത്തവ്യങ്ങൾ നിർവ്വഹിച്ച് പ്രഥമ
സ്ഥാനത്തു തന്നെ തുടരു കയും വേണം.
ജീവന്റെ
സ്പന്ദനങ്ങൾ പോലെ ശരിയായ പുരോഗതിക്കും ചില
നിലയ്ക്കാത്ത സ്പന്ദനങ്ങളുണ്ട്. രണ്ടിനും വിശ്രമം നിഷിദ്ധമാണ്. അന്തിമ
ലക്ഷ്യത്തിൽ കുറഞ്ഞതൊന്നു കൊണ്ടും അവ തൃപ്ത രാവില്ല. ഒരു രാഷ്ടത്തിന്റെ
നേരായവളർച്ചയും പുരോഗതിയും ഒറ്റയടിയ്ക്ക് ഉണ്ടാകുന്നതല്ല; മറിച്ച് സമൂഹത്തേയും രാഷ്ടത്തേയും
സമുദായത്തേയും നിരന്തരമായി സേവിക്കുന്നതു മൂലം ലഭിക്കു ന്നതാണ്. സർക്കാരും, സ്വകാര്യമേഖലയിലും പൊതുമേഖലയിലുമുള്ള മുഴുവൻ പേരും ഉണർന്നു പ്രവർത്തിക്കേണ്ട ഗൌരവമേറിയ ഒരു കർത്തവ്യമാകുന്നു
അത്. അതിനായി എല്ലാവരും
അവരാൽ കഴിയുന്ന കർത്തവ്യങ്ങൾ
ഉത്തരാവദിത്വത്തോടെ
നിറവേറ്റണം. കഠിനമായ പരിശ്രമങ്ങൾ നടത്തണം. കൂടുതൽ സമയവും
അധ്വാനവും ചിലവഴിക്കണം. വാണിജ്യ മേഖ ലകൾ തുറന്നു
കൊടുക്കണം, അതിവേഗം മാറ്റങ്ങൾ സംഭവിക്കുന്ന ഈ
ലോക സംവിധാ നത്തിൽ മത്സരങ്ങൾക്കു മുമ്പിൽ രാഷ്ടത്തെ സജ്ജമാക്കാനായി
മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പു
വരുത്തുകയും വേണം.
രാഷ്ടത്തോടുള്ള
നമ്മുടെ പ്രതിബദ്ധതയുടെ ആഴം സമൂഹ സേവനം നടത്താനും ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും
നമ്മെ നിർബന്ധിക്കുന്നു. അങ്ങനെ വരുമ്പോൾ ജനങ്ങളുടെ വക്കീ ലുമാരായ
ഭരണാധികാരികളുടെ ആദ്യത്തെ ഉത്തരവാദിത്വം സാമ്പത്തികം, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷിതത്വം, സ്ഥിരത, ആവാസം,
സഞ്ചാര സ്വാതന്ത്ര്യം എന്നീ മേഖലകളിൽ ഏറ്റവും ഉന്നതമായ നിലവാരത്തിലേക്ക് അവരെ പിടിച്ചുയർത്തുക എന്നതാണ്. ഇതെല്ലാം ഇപ്പോൾ തന്നെ ലഭിക്കണം; ഭാവിയിലും തുടരണം. മോഹനമായ
ഭാവിയും ശാശ്വതമായ ക്ഷേമവും ഉറപ്പു വരുത്തുന്ന മുഴുവൻ ലക്ഷ്യങ്ങളും സാക്ഷാത്കരിക്കണം. എല്ലാ മേഖലകളിലും ഏറ്റവും
മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കണമെന്ന
ദൃഢനിശ്ചയം ഈ രാഷ്ട്രത്തിന്റെ ഭരണാ ധികാരികളുടെ ഹൃദയത്തിൽ പ്രഥമ പരിഗണനായി വേരൂന്നിയിട്ടുണ്ട്. ഓരോ പൌരന്റെയും വിജയവും ലക്ഷ്യ സാക്ഷാത്കാരവും
മുന്നേറ്റവും ഉറപ്പു വരുത്താൻ ബുദ്ധിയും ആത്മാവും ഹൃദയവും
ഉപയോഗിച്ചുള്ള നിരന്തരമായ പരിശ്രമം ഒരു വലിയ ഉത്തരവാദിത്വമായി എറ്റെ ടുത്ത്
തലയിലേറ്റിയവരാണ് ഭരണകൂടത്തിൽ പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും. അതിന് നമ്മുടെ മുൻഗാമികളിൽ നമുക്ക് മാതൃകയുണ്ട്. അതു തന്നെയാണ് പിൻഗാമികൾക്കും മാതൃക യാ വേണ്ടത്. ഇതു വർത്തമാനത്തെ മാത്രമല്ല; ഭാവിയെയും സൃഷ്ടിക്കുവാനുള്ള മാർഗ്ഗമാണ്. യശ:ശരീരനായ
സായിദ് ബിൻ സുൽതാൻ ആൽ നഹ്‌യാൻ,
ശൈഖ് റാശിദ് ബിൻ സഈദ് ആൽ മഖ്തൂം –
അല്ലാഹു ഇരുവർക്കും ശാന്തി നൽകട്ടെ -
എന്നിവർ ചരിത്രം തങ്ങളെക്കുറിച്ച് എന്തെഴുതുന്നുവെന്ന് കാത്തുനിൽക്കുകയായിരുന്നില്ല; മറിച്ച് സ്വയം ചരിത്രം സൃഷ്ടിക്കുകയായി രുന്നു.
നമുക്കറിയുന്നതും നമ്മുടെ നേതൃത്വം നമുക്ക് കാണിച്ചു
തന്നതുമായ മഹത്തായ മാതൃക യാണിത്. ചരിത്രം
ദുർബ്ബലരോട് കരുണ കാണിക്കില്ല;
ശക്തരോട് വിധേയത്വം പുലർത്തുക യുമില്ല. നമ്മളും
ഒരിക്കലും ചരിത്രത്തെ കാത്തു നിൽക്കരുത്. ചരിത്രത്തിന്റെ
ഓരോ അക്ഷര ങ്ങളും രാഷ്ട്രത്തിന്റെ അസ്തിത്വത്തെ ശക്തിപ്പെടുത്തുന്ന മഹത്തായ
പ്രവർത്തനങ്ങളും പദ്ധതി കളും
ആവിഷ്കാരങ്ങളുമായിരിക്കണം.
പുരോഗതിയും അധോഗതിയും
നിങ്ങൾക്കു മുൻനിരയിൽ കയറിപ്പറ്റാൻ കഴിഞ്ഞിട്ടില്ലെങ്കിൽ എപ്പോഴും നിങ്ങൾ പിൻനിരയിൽ തന്നെയായിരിക്കും. മുമ്പിലെത്താൻ സാധിച്ചിട്ടില്ലെങ്കിൽ അതിനർത്ഥം മറ്റൊരു മത്സ രാർത്ഥിക്കു വേണ്ടി നിങ്ങളുടെ സ്ഥാനം വകവച്ചുകൊടുക്കാനുള്ള
വിട്ടുവീഴ്ചയ്ക്കു നിങ്ങൾ
തയ്യാ റായി എന്നാണ്. അയാൾ പലപ്പോഴും നിങ്ങളേക്കാൾ കഴിവും തയ്യാറെടുപ്പും സർഗ്ഗവൈഭവവും
കുറഞ്ഞ ആളായിരിക്കും. നിങ്ങൾ മത്സരത്തിൽ പങ്കെടുക്കുകയും ഒന്നാം സ്ഥാനം
ലഭിക്കാതി രിക്കുകയും ചെയ്താൽ അതൊരു പ്രശ്നമല്ല.
അതിനു പരാജയം എന്നല്ല;
അബദ്ധത്തിലുള്ള തെന്നിവീഴൽ എന്നേ പറയൂ. എല്ലാ അശ്വങ്ങൾക്കും ചില
‘തെന്നി വീഴ്ച’ ഉണ്ടാകാറുണ്ട് എന്നത് നമുക്ക് അറിയാവുന്നതാണല്ലോ. എന്റെ അഭിപ്രായത്തിൽ യഥാർത്ഥ പരാജയം നിലത്തു വീഴുക എന്നതല്ല; എഴുന്നേൽക്കേണ്ട സമയത്ത് എഴുന്നേൽക്കാതെ വീണിടത്തു തന്നെ ചുരുണ്ടു കൂടിക്കിടക്കുക എന്നതാണ്.
ഒരിക്കൽ കൂടി എഴുന്നേറ്റ് ശ്രമിച്ചു നോക്കാതിരിക്കു ന്നതാണ് ഏറ്റവും
വലിയ പരാജയം. അബദ്ധം പിണഞ്ഞാൽ അതിന്റെ കാരണങ്ങളെക്കുറിച്ച് പഠനം നടത്തണം, പിശകുകളുടെ ചതിക്കുഴികൾ കണ്ടു പിടിക്കണം, നിലപാടുകളിൽ മാറ്റം വരുത്തണം, കണ്ണുകളിൽ
വിജയാഭിലാഷങ്ങളുടെ അഗ്നിസ്ഫുലിംഗങ്ങളും വഹിച്ച് കുതിച്ചു പായാനായി വീണ്ടും ഗോഥയിൽ മടങ്ങിയെത്തുകയും വേണം. ഇതൊക്കെ നിങ്ങൾക്കു വിജയം വരിക്കണമെന്നുണ്ടെങ്കിലാണ്. കാരണങ്ങളെന്തൊക്കെയാവട്ടെ; നിങ്ങൾക്കു മുൻനിരയിലെ ത്തേണ്ടെങ്കിൽ ഇത്തരം മുന്നേറ്റങ്ങൾക്കൊന്നും നിങ്ങൾ അർഹനല്ല എന്ന സത്യം നിങ്ങൾ നിങ്ങൾക്കു മുമ്പിലും മറ്റുള്ളവർക്കു മുമ്പിലും സമ്മതിച്ചു
കൊടുക്കുകയാണ്. പുതിയ കുതിരപ്പടയാളിയുടെ കിരീട ധാരണത്തിനു സാക്ഷ്യം വഹിക്കാനും കുതിച്ചു പായുന്ന മറ്റു സമൂഹങ്ങളുടെ പിൻ നിരയിലണി നിരന്ന് പരാജയം
ഏറ്റുവാങ്ങാനും സമയമായിരിക്കുന്നു എന്നും അപ്പോൾ നിങ്ങൾക്കു ബോധ്യപ്പെടും.
അല്ലാഹുവിന്റെ
അനുഗ്രഹത്താൽ ഈ പറഞ്ഞതൊക്കെ എമിറേറ്റ്സിനെ സംബന്ധിച്ചിട ത്തോളം
തികച്ചും അജ്ഞാതമായ സംഗതിയാണ്. കാരണം നമ്മുടെ നേതൃത്വത്തിനറിയാം സാമ്പത്തിക
മേഖലയിലെ ‘പിന്നാക്കം’
എന്നത് വെറുമൊരു പദവി അല്ലെന്നും മറിച്ച് അതൊരു തകർച്ചയാണെന്നും. ‘മുന്നാക്കം’
എന്നത് സമഗ്രമായ ഉണർവ്വും വലിയ തോതി ലുള്ള വളർച്ചയും
കൂടിയാണെന്നും അവർക്കു വശമുണ്ട്. തൊഴിലില്ലായ്മ, അജ്ഞത, ദാരിദ്ര്യം,
രോഗം എന്നിവയ്ക്കൊക്കെ മൊത്തം പറയുന്ന പേരാണ് പിന്നാക്കം എന്നത്. ഇവയുടെ നേരെ മറുവശത്തെ അവസ്ഥയെ
മുന്നാക്കം എന്നും വിളിക്കാം. സാമ്പത്തിക
പിന്നോക്കാവസ്ഥ വെറും ഒരു പുറകോട്ടടിയല്ല; വളർച്ചയെ ഇഞ്ചിഞ്ചായി കൊല്ലാൻ കെൽപ്പുള്ള മാരകമായ
ഒരു പാഷാണത്തിന്റെ
പര്യായം കൂടിയാണ്. വളർച്ച നിലയ്ക്കുമ്പോൾ ജനങ്ങളുടെ ദാഹം ശമിപ്പിച്ചിരുന്ന ഉറവകൾ വറ്റി വരളുകയും
മാന്ദ്യങ്ങൾ പൊട്ടിപ്പുറപ്പെടുകയും സുരക്ഷിതത്വവും സ്ഥിരതയും തകർന്നടിയുകയും സമൂഹത്തെ താങ്ങിനിർത്തുന്ന അടിത്തറകൾ പൊളിഞ്ഞു പോവുകയും പീഢനവും
അക്രമവും ആധിപത്യം സ്ഥാപിക്കുകയും ചെയ്യും. പുരോഗതിയുടെ പാതയിൽ നൂറ്റാണ്ടുകൾ കൊണ്ട്
നേടിയെടുത്ത നേട്ടങ്ങളും പേരും പ്രശസ്തിയും അങ്ങനെ കുറഞ്ഞ
സമയത്തെ തകർച്ച കൊണ്ട് ഇല്ലാതെയാകും.
നമ്മുടെ
ചുറ്റുപാട് മാതൃകാ പരമാണെന്നു പറയാൻ വയ്യ. ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരി ക്കുന്ന ചില ദുരന്ത ബാധിത നാടുകൾ കാണണമെന്നുണ്ടെങ്കിൽ പുറത്തേക്കൊന്നും പോയി നോക്കേണ്ട ആവശ്യമില്ല; നമ്മുടെ കിഴക്കും പടിഞ്ഞാറും തെക്കും
നാടുകളിലേക്ക് നോക്കി യാൽ തന്നെ ചില
പച്ചയായ യാഥാർത്ഥ്യങ്ങൾ കണ്ടെത്താൻ കഴിയും. അധികമാളുകളും
ചെയ്യുന്നതു പോലെ നമുക്കും
യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സാധിക്കും;
എന്നാൽ ഞാൻ സമാധാനത്തെക്കുറിച്ച് പറയാനാണ് ഇഷ്ടപ്പെടുന്നത്. കാരണം
നമ്മുടെ മതം സമാധാന ത്തിന്റെ
മതമാണ്, നമ്മുടെ അഭിവാദ്യം സമാധാനം (അൽ-സലാം) എന്നാണ്, നമ്മുടെ സംസാരത്തിന്റെ തുടക്കവും ഒടുക്കവും സമാധാനമാണ്, ആശ്ചര്യം പ്രകടിപ്പിക്കുമ്പോൽ പോലും നമ്മൾ പറയുന്നത് ‘സമാധാനം’
(യാ സലാം!!) എന്നാണ്. ദുബൈ ഭരണാധികാരി, ഉപപ്രധാന മന്ത്രി
എന്നതിനു പുറമേ യു.ഏ.ഇ.യുടെ ആഭ്യന്തര മന്ത്രി കൂടിയാണ്
ഞാൻ. അതു കൊണ്ടു തന്നെ യുദ്ധത്തിന്റെ ദുരന്തങ്ങളെക്കുറിച്ച്
എനിക്ക് നന്നായി അറിയാം. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്നും പ്രശ്നങ്ങൾ തീർക്കുകയില്ല എന്നും പലപ്പോഴും അവ രണ്ടിനേയും കൂടുതൽ വഷളാക്കുകയാണു
ചെയ്യുക എന്നും എനിക്കു നല്ല ബോധ്യമുണ്ട്. പ്രസിദ്ധമായ പല സമൂഹത്തിന്റെയും പ്രശസ്തിയുടെ രഹസ്യം അവയുടെ സൈനിക ശേഷിയല്ല. വലിയ
സൈനിക ശക്തികൾ കൈമുതലായുള്ള പല രാഷ്ടങ്ങളുടെയും
സാമ്പത്തിക രംഗം വളരെ ശോചനീയമാണെന്നതിന് എത്രയോ തെളിവുകൾ ഇന്ന് നമുക്ക് നിരത്താൻ
കഴിയും. സാമ്പത്തികമായ വളർച്ച കൊണ്ട് മറ്റു രാഷ്ട്രങ്ങളേക്കാൽ മുന്നേറുന്ന രാഷ്ട്രങ്ങളുണ്ട്. സാമ്പ ത്തിക പിന്നാക്കവസ്ഥ കൊണ്ട് വളരെ പിന്നിലായവരെയും നമുക്ക് കാണാം. ഇതിനു മറുവശം അധിക കാലമൊന്നും നിലനിന്നതായി
ചരിത്രത്തിൽ കാണാൻ സാധിക്കില്ല.
നമ്മൾ അറബികളും ഇങ്ങനെയൊക്കെയായിരുന്നു. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും അക്കാലത്തെ സമൂഹങ്ങൾക്കൊപ്പം കുതിച്ചു പാഞ്ഞ് വിജയം വരിക്കാൻ
പാക ത്തിലുള്ള ആസൂത്രണവും പടിഞ്ഞാറോട്ടും കിഴക്കോട്ടുമുള്ള വഴികൾ വെട്ടിത്തെളിക്കാൻ അവരെ സഹായിച്ചു. അന്നത്തെ
നമ്മുടെ സൈനിക ശക്തി സമകാലിക സമൂഹങ്ങളുടേ തിനേക്കാൽ വളരെ
മികച്ചതായിരുന്നു. അക്കാലത്ത് ഭൂമുഖത്ത്
നില നിന്നിരുന്ന ഏറ്റവും വലിയ സാമ്രാജ്യത്തെ കെട്ടിപ്പടുക്കാനും
ചരിത്രം രേഖപ്പെടുത്തിയ ഏറ്റവും വലിയ സൈനിക മുന്നേറ്റങ്ങൾ കൈവരിക്കാനും അതു കൊണ്ടു തന്നെ നമുക്ക് സാധിച്ചു. എന്നാൽ കാലത്തിന് ഇച്ഛാ ശക്തികളെ തകർക്കുകയും കരുത്തുകളെ ദുർബ്ബലമാക്കുകയും സാമ്രാജ്യങ്ങളെ നാമാവ ശേഷമാക്കുകയും ചെയ്യുന്ന പ്രകൃതി ദത്തമായ ചില പ്രത്യേകതകളുണ്ട്; അങ്ങനെ സംഭവി ക്കുമ്പോൾ അവയുടെ യശസ്സിൽ ‘പൈതൃകം’
എന്നൊന്നല്ലാതെ മറ്റൊന്നും അവശേഷി ക്കുകയില്ല.
വർത്തമാന കാലത്തു നിന്നും ഭൂതകാലത്തിലേക്കു കണ്ണോടിക്കുമ്പോൾ നമുക്ക് കണ്ടെത്താൻ കഴിയുന്ന ഒരു
കാര്യം അറബികൾ പഴയ വെനീസ്, റോമൻ,
ഗ്രീക്ക് സാമ്രാജ്യങ്ങളെപ്പോലെയും ഇന്നത്തെ യൂറോപ്പ്യൻ രാജ്യങ്ങളെയും അമേരിക്കയെയും പോലെയും,
വമ്പൻ സൈനിക ശക്തി മാത്രമായിരുന്നില്ല മറിച്ച് അക്കാലത്തെ
ഏറ്റവും ശക്തരായ സാമ്പത്തിക ശക്തിയും നാവിക ശക്തിയും
കൂടിയായിരുന്നുവെന്നുമാണ്. അബൂ ജഅഫർ അൽ മൻസൂർ പുതിയൊരു നഗരം കെട്ടിപ്പടുക്കാൻ പുറപ്പെട്ടപ്പോൾ
സമാധാനത്തിന്റെ നഗരമായ ബാഗ്ദാദിനെ
തിരഞ്ഞെ ടുത്തത്
പ്രതിരോധവും അതിവേഗം
ആക്രമണം ആസൂത്രണം ചെയ്യാനുള്ള സൌകര്യവും
മാത്രം മുന്നിൽ കണ്ടു കൊണ്ടായിരുന്നില്ല; മറിച്ച് അന്ന് കര
മാർഗ്ഗവും കടൽ മാർഗ്ഗവും വ്യാപാരം നടത്താവുന്ന ഏറ്റവും നല്ല ഗതാഗത കേന്ദ്രവും കൂടിയാണ്
ബാഗ്ദാദ് എന്നതു
കൊണ്ടാണ്. അദ്ദേഹം പറഞ്ഞു “ഇതു നല്ലൊരു സൈനിക താവളമാണ്; ഇത് ടൈഗ്രീസ് നദി, നമുക്കും ചൈനക്കുമിടയിൽ തടസ്സങ്ങളൊന്നുമില്ല. അതിലൂടെ അർമീനിയയിൽ നിന്നും നമുക്ക് ഭക്ഷണ പഥാർത്ഥങ്ങൾ വരും. ഇത് യൂപ്രട്ടീസ് നദി ശാമിൽ നിന്നും റിഗ്ഗയിൽ നിന്നും മറ്റും ഇതു വഴി നമുക്കാവശ്യമുള്ളതൊക്കെയും
ലഭിക്കും”.
സാമ്പത്തികം
ഇന്നലെയുടെ ജീവനാഡിയായതു പോലെ ഇന്നിന്റെയും നാളെയുടെയും ജീവനാഡിയാണ്. അതാകുന്നു റൊട്ടിയും വേദവും സ്ഥിരതയും
ക്ഷേമവും രാഷ്ട്രീയവും.
സമൂഹ ങ്ങൾക്കിടയിലെ അഭിവൃദ്ധിയുടെയും
പരസ്പര ബന്ധങ്ങളുടെയും ആകെത്തുകയും മറ്റൊന്നല്ല. മനുഷ്യന് അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട
മറ്റു നൂറുനൂറുകാര്യങ്ങളുടെ അടിവേരും സാമ്പ ത്തികം തന്നെയാകുന്നു. ഈ സാഹചര്യങ്ങൾ മറ്റു ചില ഘടകങ്ങളുടെ കൂടെ പ്രവർത്തിക്കു മ്പോൾ സമൂഹത്തിലെ ചില ചെറിയ വിഭാഗങ്ങൾക്ക്
മാറ്റത്തിന്റെ തീപ്പൊരികൾ സൃഷ്ടിക്കാനും മറ്റുള്ളവരെയെല്ലാം പിന്തള്ളി മുന്നോട്ടു വന്ന് പുതിയൊരു സംസ്കാരത്തെ
കെട്ടിപ്പടുക്കാനും
സാധിക്കുന്നു.
ചരിത്രത്തിനു
പരിചയമുള്ള പ്രധാനപ്പെട്ട സംസ്കാരങ്ങൾക്കു പലതിനും നീണ്ട കാലം നില നിൽക്കാനോ സ്വന്തം കൈയ്യൊപ്പുകൾ മാനവ
സംസ്കാരത്തിന്റെ പാതയിൽ അധിക കാലം
അവശേഷിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. എന്നാൽ ചിലതിന് ചിരപ്രതിഷ്ഠ നേടാൻ കഴിഞ്ഞി ട്ടുണ്ട്.
എപ്പോഴാണങ്ങനെ സംഭവിക്കുന്നത്?.
അത്തരം സമൂഹങ്ങൾ പുരാതന സംസ്കാരങ്ങളെ
വിശാലമായി നോക്കിക്കാണാനും ആ പഴയ കാലത്തിൽ നിന്നും വരുന്ന
പാലങ്ങളെ പുരോ ഗതിയുടെയും വളർച്ചയുടെയും പുതിയ ചക്രവാളത്തിലേക്ക് ബന്ധിപ്പിക്കാനും ശ്രമിച്ചപ്പോ ഴാണ് അതു സംഭവിക്കുന്നത്. യു.എ.ഇ.യുടെയും ദുബൈയുടെയും ഇപ്പോഴത്തെ അവസ്ഥ അതാണ്.
പിന്നേയും
എപ്പോഴാണങ്ങനെ സംഭവിക്കുന്നത്?.
അല്ലാഹു ഒരു ജനതയെ സ്വാതന്ത്ര്യത്തി ന്റെയും
ഔന്നിത്യത്തിന്റെയും വൈദഗ്ദ്യത്തിന്റെയും പുരോഗതിയുടെയും
പാതയിലേക്ക് നയിക്കാനും മുഴുവൻ
പ്രതിബന്ധങ്ങളെയും
തകർത്തെറിഞ്ഞ് അവരെ സമർത്ഥന്മാരും വിദഗ്ദ ന്മാരുമാക്കി മാറ്റാനും കഴിവുള്ള നിപുണരും വിവേകികളുമായ ഭരണാധികളെ നൽകി അനുഗ്രഹിക്കുമ്പോഴുമാണ് അങ്ങനെ സംഭവിക്കുന്നത്. എമിറേറ്റ്സിന്റെ ഇപ്പോഴത്തെ അവസ്ഥയും
ഇതാണ്.
മൊത്തത്തിൽ ഇതു തന്നെയാണ് പുരോഗതിയുടെയും നാഗരികതയുടെയും സൂത്രവാക്യം.
പുരോഗതിക്കും ഔന്നിത്യത്തിനും വേണ്ടി
കേവലം അമ്പതു വർഷത്തെ കഠിന
പ്രയത്നം ഒരു സമൂഹത്തെ ആയിരം വർഷം മുന്നോട്ടേക്കു നയിച്ചേക്കാം. നമ്മൾ അറബികളും ഇങ്ങനെ യൊക്കെയായിരുന്നു. അറബി ഭാഷയ്ക്ക് ഇന്ന് ലോക ഭാഷകളിൽ ആറാമത്തെ സ്ഥാനമാണു ള്ളത്. അറുപത് ലക്ഷത്തോളം ആളുകൾ ഇന്ന് അറബി സംസാരിക്കുന്നുണ്ട്.
ഒരു കാലത്ത് അറബി ഭൌതിക ശാസ്ത്രത്തിന്റെയും ഗണിത ശാസ്ത്രത്തിന്റെയും വൈദ്യ ശാസ്ത്രത്തിന്റെയും രാഷ്ട്ര മീമാംസയുടെയും
നയതന്ത്രത്തിന്റെയും
ഭാഷയായിരുന്നു. മുസ്ലിംകളും അറബികളുമായ
ശാസ്ത്രജ്ഞന്മാരും ഗണിത ശാസ്ത്ര പടുക്കളും
തച്ചന്മാരും വൈദ്യന്മാരും ചരിത്രകാരന്മാരും ആയിരം വർഷത്തോളം ഗവേഷണങ്ങളുടെയും
അധ്യാപനത്തിന്റെയും തത്വശാസ്ത്രങ്ങളുടെയും തല തൊട്ടപ്പന്മാരായി വാണിരുന്നു.
എന്നാൽ സംസ്കാരത്തിന്റെ വ്യാപ്തി ഇതിനേക്കാളൊക്കെ കൂടുതലാണ്. അതു വ്യാപാരമാണ്, വ്യവസായമാണ്,
നിർമ്മാണമാണ്,
മറ്റനേകം പ്രവർത്തനങ്ങളും കൂടിയതാണ്.
ഗ്രാനഡയിലെ ചുവപ്പു കോട്ട പോലെ മനോഹരമായ ഒരു കൊട്ടാരം, താജ്മഹൽ പോലെ സുന്ദരമായ
ഒരു കുടീരം, കൊർഡോവയിലെ വലിയ
പള്ളിപോലെ അനശ്വരമായ ആരാധനാലയം ഇന്ന് ലോകത്ത് മറ്റെവിടെയാണു
കാണാൻ കഴിയുക?. സമുദായത്തിന്റെ
വ്രണങ്ങളെ കുത്തിപ്പൊ ക്കാനുള്ള ഒരു
ശ്രമമല്ല ഇത്. അറിഞ്ഞോ
അറിയാതെയോ പലരും അതു ചെയ്യുന്നുണ്ട്.
എന്റെ ഈ പുസ്തകത്തിന്റെ അകത്തും പുറത്തും
മറ്റെല്ലാ അവസരങ്ങളിലും അറിഞ്ഞോ അറിയാ തെയോ
അത്തരം കുത്തി നോവിക്കലിൽ നിന്നും വിട്ടു
നിൽക്കണമെന്ന് നിർബന്ധമുള്ള വനാണ് ഞാൻ. എന്തു കൊണ്ടെന്നാൽ ഏറ്റവും ഉത്തമരായ ജനവിഭാഗങ്ങളിൽ പെട്ടവരാണ്
അറബികൾ എന്ന് ഞാൻ ഉറച്ചു
വിശ്വസിക്കുന്നു. അതോടെപ്പം നാം മറ്റു സംസ്കാരങ്ങളെയും ആദരിക്കുകയും മാനവ സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണങ്ങൾക്കായുള്ള അവരുടെ പങ്കാളിത്തത്തെ
അംഗീകരിക്കുകയും അവരുടെ സംസ്കാരങ്ങളിൽ അവർ അർപ്പിക്കുന്ന
അഭിമാനത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു.
ഞാനും എന്റെ സംസ്കാരത്തിൽ
അഭിമാനിക്കുന്നു എന്നതാണ് അതിനു കാരണം.
എനിക്ക് “അറേബ്യൻ സംസാകാരം” എന്ന വാക്ക് കേട്ടാൽ മതി;
അതു കൊണ്ട് എന്താണുദ്ദേശമെന്ന് എനിക്ക് നന്നായി അറിയാം.
ഈ സംസ്കാരത്തെ വിശദീകരിക്കുന്ന അനേകം
മൂലകങ്ങളെയും അടിസ്ഥാന
ഘടകങ്ങളെയും വെളിപ്പെടുത്താൻ എനിക്കു സാധിക്കും.
എന്നാൽ ഒരു ഘടകത്തിനു മുമ്പിൽ ഞാൻ എപ്പോഴും പകച്ചു
നിന്നു പോയിട്ടുണ്ട്. ഞാൻ കണ്ടെത്തിയ ഒരൊറ്റ വാക്കു കൊണ്ട്
അവയെ യഥാർത്ഥ രൂപത്തിൽ എന്റെ പ്രിയപ്പെട്ട
വായനക്കാർക്കു വിശദീകരിച്ചു കൊടുക്കാൻ എനിക്കു കഴിയും. (what is that?)
കണ്ടുപിടിക്കുന്നവനും അവരെ പിന്തുടരുന്നവരും.
കണ്ടുപിടിക്കുന്നവനും അവരെ പിന്തുടരുന്നവരും.
ഒരിക്കൽ ഒരു കവി 50-ൽ
പരം വരികളുള്ള ഒരു കവിത എനിക്കു മുമ്പിൽ അവതരിപ്പിച്ചു.
മൂന്നു വരികൾ കൊണ്ട് അയാൾക്കു മറുപടി
കൊടുക്കാൻ അല്ലാഹു എന്നെ അനുഗ്രഹിച്ചു:
---
---
---
ഞാനതു കൊണ്ട് ഉദ്ദേശിച്ചതെന്തെന്നാൽ; പരിഹാരം കണ്ടെത്തേണ്ട ഒരു വെല്ലുവിളിയെ നിനക്കു നേരിടേണ്ടി വരികയോ, ഏതെങ്കിലും ഒരു നിലപാടെടുക്കേണ്ടി വരികയോ ചെയ്താൽ നിന്റെ മുമ്പിൽ രണ്ടു സാധ്യതകളുണ്ടാവും. ഒന്ന്, നിന്റെ മുൻഗാമികളിലാരുടെയെങ്കിലും ചിന്ത കളെ സ്വീകരിക്കുകയും അതിനെ പിൻപറ്റുകയും ചെയ്യുക. രണ്ട്, നിന്റെ മനക്കരുത്തിനെയും സർഗ്ഗ ശേഷിയെയും ബുദ്ധി വൈഭവത്തെയും ഉത്തേജിപ്പിച്ച് പുതിയ ചിന്തകൾക്കും നൂതനനമായ പ്രവർത്തനങ്ങൾക്കും കളമൊരുക്കുക. രാജ്യാന്തര പുരോഗതിയുടെ പാതയിൽ രാഷ്ട്രങ്ങൾ വർഷങ്ങളോളം പരസ്പരം കൈമാറി വീണ്ടും വീണ്ടും ഉപയോഗിക്കുന്ന ചില വ്യാപകമായ ചിന്തകളെ നമുക്ക് കാണാൻ കഴിയും. എല്ലാവരും അതിന്റെ സത്തയെ ഒന്നിച്ച് ഊറ്റിക്കുടിക്കുന്നു. എന്നിട്ടും ഒരു ഫലവും അവർക്കു ലഭിക്കുന്നില്ല. ഉപയോഗിച്ചു പഴകിയ ഇത്തരം ചിന്തകൾ ചിലപ്പോൾ ചിലർക്ക് ഫലം ചെയ്തേക്കാം. എന്നാൽ അതു നമുക്ക് യോജിച്ചതല്ല. കാരണം നമ്മുടെ അഭിലാഷം അവയേക്കാളൊക്കെ എത്രയോ വലുതാണ്. പിൻതുടരുക എന്നത് നമ്മുടെ അഭിലാഷങ്ങളെ തൃപ്തരാക്കില്ല. ഒരു പ്രൊജക്ട് എന്നാൽ ഒരു ചിന്ത എന്നാണർത്ഥം. പുതിയ ഒരു ചിന്ത നമുക്ക് കണ്ടെത്താൻ കഴിയില്ലെങ്കിൽ ഒരു പ്രൊജക്ടിന് നാം മുതിരില്ല. കാരണം അങ്ങനെ വരുമ്പോൾ അത് ഞങ്ങൾ ഞങ്ങൾക്കു വേണ്ടി തയ്യാറാക്കുന്ന ലോക നിലവാരത്തിലുള്ള ഒരു പുത്തൻ പോജക്ട് ആവുകയില്ല. അതു കൊണ്ടാണ് ഞങ്ങളുടെ ലക്ഷ്യമായ മുന്നേറ്റത്തിന്റെ പാതയിലെ തിളക്കമേറിയ ഭാവിയിലേ ക്കുള്ള ദൂരം കുറയ്ക്കാൻ നമുക്ക് കഴിയുമെന്ന് നാം വിശ്വസിക്കുന്നത്. അതിനു ശേഷം ആർക്കെ ങ്കിലും ഞങ്ങളെ പിന്തുടരണമെന്നുണ്ടെങ്കിൽ അവർ അങ്ങനെ ചെയ്യട്ടെ.
---
---
---
ഞാനതു കൊണ്ട് ഉദ്ദേശിച്ചതെന്തെന്നാൽ; പരിഹാരം കണ്ടെത്തേണ്ട ഒരു വെല്ലുവിളിയെ നിനക്കു നേരിടേണ്ടി വരികയോ, ഏതെങ്കിലും ഒരു നിലപാടെടുക്കേണ്ടി വരികയോ ചെയ്താൽ നിന്റെ മുമ്പിൽ രണ്ടു സാധ്യതകളുണ്ടാവും. ഒന്ന്, നിന്റെ മുൻഗാമികളിലാരുടെയെങ്കിലും ചിന്ത കളെ സ്വീകരിക്കുകയും അതിനെ പിൻപറ്റുകയും ചെയ്യുക. രണ്ട്, നിന്റെ മനക്കരുത്തിനെയും സർഗ്ഗ ശേഷിയെയും ബുദ്ധി വൈഭവത്തെയും ഉത്തേജിപ്പിച്ച് പുതിയ ചിന്തകൾക്കും നൂതനനമായ പ്രവർത്തനങ്ങൾക്കും കളമൊരുക്കുക. രാജ്യാന്തര പുരോഗതിയുടെ പാതയിൽ രാഷ്ട്രങ്ങൾ വർഷങ്ങളോളം പരസ്പരം കൈമാറി വീണ്ടും വീണ്ടും ഉപയോഗിക്കുന്ന ചില വ്യാപകമായ ചിന്തകളെ നമുക്ക് കാണാൻ കഴിയും. എല്ലാവരും അതിന്റെ സത്തയെ ഒന്നിച്ച് ഊറ്റിക്കുടിക്കുന്നു. എന്നിട്ടും ഒരു ഫലവും അവർക്കു ലഭിക്കുന്നില്ല. ഉപയോഗിച്ചു പഴകിയ ഇത്തരം ചിന്തകൾ ചിലപ്പോൾ ചിലർക്ക് ഫലം ചെയ്തേക്കാം. എന്നാൽ അതു നമുക്ക് യോജിച്ചതല്ല. കാരണം നമ്മുടെ അഭിലാഷം അവയേക്കാളൊക്കെ എത്രയോ വലുതാണ്. പിൻതുടരുക എന്നത് നമ്മുടെ അഭിലാഷങ്ങളെ തൃപ്തരാക്കില്ല. ഒരു പ്രൊജക്ട് എന്നാൽ ഒരു ചിന്ത എന്നാണർത്ഥം. പുതിയ ഒരു ചിന്ത നമുക്ക് കണ്ടെത്താൻ കഴിയില്ലെങ്കിൽ ഒരു പ്രൊജക്ടിന് നാം മുതിരില്ല. കാരണം അങ്ങനെ വരുമ്പോൾ അത് ഞങ്ങൾ ഞങ്ങൾക്കു വേണ്ടി തയ്യാറാക്കുന്ന ലോക നിലവാരത്തിലുള്ള ഒരു പുത്തൻ പോജക്ട് ആവുകയില്ല. അതു കൊണ്ടാണ് ഞങ്ങളുടെ ലക്ഷ്യമായ മുന്നേറ്റത്തിന്റെ പാതയിലെ തിളക്കമേറിയ ഭാവിയിലേ ക്കുള്ള ദൂരം കുറയ്ക്കാൻ നമുക്ക് കഴിയുമെന്ന് നാം വിശ്വസിക്കുന്നത്. അതിനു ശേഷം ആർക്കെ ങ്കിലും ഞങ്ങളെ പിന്തുടരണമെന്നുണ്ടെങ്കിൽ അവർ അങ്ങനെ ചെയ്യട്ടെ.
വളർച്ചയുടെ വീഥിയിൽ പ്രവർത്തിക്കുന്നവരെല്ലാം പുതിയ ചിന്തകളെക്കുറിച്ച് അന്വേഷി ക്കുകയും
നിലവിലുള്ളവയെ താരതമ്യ പഠനത്തിനു വിധേയമാക്കുകയും ചെയ്യും. അവർക്ക റിയാം ആരാണ് പുത്തൻ പരിഹാരങ്ങളുടെ
വക്താക്കൾ, ആരാണ് ഉപയോഗിച്ചു പഴകിയ പരി ഹാരങ്ങളുടെ ആളുകൾ എന്ന്. നമ്മൾ ഈ ഒരു പദവിയിൽ എത്തിയത് ഒരു രാത്രികൊണ്ടോ
രണ്ടു രാത്രികൾ കൊണ്ടോ അല്ല. നമ്മൾ ലോകനിലവാരം ആർജ്ജിച്ചതു
കൊണ്ടാണ് മറ്റുള്ളവർ മറ്റു പല പരിഹാരങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ട ശേഷം അവസാനം നമ്മുടെ പരിഹാരങ്ങളെ പഠന വിധേയമാക്കുന്നതും നമ്മുടെ
കൊച്ചു രാഷ്ട്രത്തിന് ഇന്ത്യ, വടക്കൻ കൊറിയ,
ഹോങ്കോംഗ് തുടങ്ങിയ പ്രമുഖ രാഷ്ടങ്ങളിൽ പോലും പല
പ്രോജക്ടുകൾ നടപ്പാ ക്കാനും അവിടുത്തെ തുറമുഖങ്ങളിൽ
സജീവമാകാനും കഴിയുന്നതും. മുമ്പേ ഞാൻ പുരോഗതി യുടെ വീഥിയിലെ പഴഞ്ചൻ ചിന്തകൾക്കു ചെവി
കൊടുക്കാറില്ല; ഇപ്പോഴും ഭാവിയിലും ഞാനതിനു തയ്യാറുമല്ല. അതു കൊണ്ടു തന്നെ പഴഞ്ചൻ ചിന്തകളുമായി ആരും എന്നെ സമീപിക്കാറില്ല. നാം ലക്ഷ്യം
വെക്കുന്നത് നൂതനവും സമ്പന്നവുമായ വളർച്ചയാണ്. അവിടെ പിന്തിരിപ്പന്മാർക്കും പഴഞ്ചന്മാർക്കും ഒരിടവുമില്ല.
ചില കമ്പനികളുടെ
മാനേജർമാർ യോഗ്യരായ ഉദ്യോഗസ്ഥരെ കിട്ടാനില്ലെന്നു പരാതിപ്പെടു മ്പോൾ
എന്തുകൊണ്ടാണങ്ങണെ സംഭവിക്കുന്നതെന്ന് ഞാൻ ഉത്കണ്ഠപ്പെടാറുണ്ട്. സമ്മേളന ങ്ങളിലും ഔദ്യോഗികവും അനൌദ്യോഗികവുമായ പരിപാടികളിലും ഞാൻ കണ്ടുമുട്ടുന്ന യോഗ്യരും പരിചയ സമ്പന്നരുമായ നൂറുക്കണക്കിനു യുവാക്കളെയും യുവതികളെയും എന്തു കൊണ്ട്
ഇക്കൂട്ടർ കാണുന്നില്ല?.
യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തി അവർക്ക് സ്പെഷ്യൽ ട്രെയിനിംഗ് കൊടുത്ത് ഭാവിയിൽ തങ്ങളെപ്പോലെയുള്ള മേലുദ്യോഗസ്ഥന്മാരാക്കി മാറ്റേണ്ട ചുമതലയും കൂടി സ്ഥാപങ്ങളുടെയും കമ്പനികളുടെയും
മാനേജരുമാരുടെ ഉത്തര വാദിത്വത്തിൽ ഉൾപ്പെടുത്തണമെന്ന് ഞാൻ വിശ്വസിക്കുന്നു. അതു
കമ്പനികളുടെ മാത്രം ഉത്തരവാദിത്വമല്ല. സമർത്ഥരും യോഗ്യരുമായ ആളുകളെ കണ്ടെത്തി അവർക്ക് നേതൃത്വ പരിശീലനം നടത്തി അവരേയും കൂടി പുരോഗതിയുടെയും വളർച്ചയുടെയും
പങ്കാളികളാക്കേണ്ടത് ഓരോ നേതാവിന്റെയും ചുമതലയാണ്.
ഇതു പലപ്പോഴും
ഉണ്ടാകാറുണ്ട്; പക്ഷേ എപ്പോഴും ഉണ്ടാകാറില്ല. ചില മേലുദ്യോഗസ്ഥന്മാർ യോഗ്യനായ രണ്ടാമതൊരാൾ തന്റെ സ്ഥാപനത്തിൽ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല. അത്തരം ഒരു സാനിദ്ധ്യം അവരുടെ തന്നെ
സ്ഥാന മാനങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കുമെന്ന്
അവർ ഭയക്കുന്നു. ഇത്തരം
ചിന്താഗതിയോടു നാം
വിയോജിക്കുന്നു. എന്തു കൊണ്ടെന്നാൽ ശരിയായ നേതൃത്വം എല്ലായിടത്തും ഉണ്ടാകാറില്ല; ഉണ്ടായാൽ തന്നെ അവർക്ക് മുഴുവൻ ഉത്തര വാദിത്വങ്ങളും ഏറ്റെടുത്തു നടത്താനും കഴിയില്ല. അപ്പോൾ അവരുടെ ചില അധികാരങ്ങൾ
കീഴുദ്യോഗസ്ഥന്മാർക്ക് ഏല്പിച്ചു കൊടുക്കണം. അല്ലെങ്കിൽ നിസ്സാര കാര്യങ്ങളിൽ അവർക്കു സാഹസം കാണിക്കേണ്ടി വരും.
വൈവിധ്യങ്ങളിൽ മുങ്ങിപ്പോവും.
പരിഹാരങ്ങൾ കണ്ടു പിടിക്കുക, പുരോഗമനാത്മകമായ
പ്രവർത്തനങ്ങൾ നടപ്പിൽ
വരുത്തുക തുടങ്ങിയ അടി സ്ഥാന പരമായ കർത്തവ്യങ്ങൾ ചെയ്യാൻ അവർക്കു സമയം ലഭിക്കാതെയും വരും. ഈ ഒരു സാഹചര്യം തുടർന്നു കൊണ്ടിരുന്നാൽ സമയം ലഭിക്കുന്നില്ല
എന്നു സ്ഥിരം പരിഭവം പറയുന്ന ഒരാളായി അവർ മാറും.
നിർമ്മാണാത്മകവും സമ്പന്നവുമായ കർത്തവ്യങ്ങളാൽ പരിക്ഷീ ണനായതു കൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്; മറിച്ച് ചെറുതും
വലുതുമായ എല്ലാ പ്രശ്ന ങ്ങളിലും ചെന്നു തലയിടുന്നതു കൊണ്ടാണ്. അതു മൂലം വൈവിധ്യങ്ങളിൽ മുങ്ങിപ്പോവുകയും ആ വലിയ ചിത്രം അവർക്കു കൈമോശം വരികയും ചെയ്യും.
എന്താണാ വലിയ ചിത്രം?
ആയുസ്സിന്റെ
ചാലകമായി പ്രവർത്തിക്കുന്ന അതിജീവനം എന്ന മഹത്തായ ഒരു സംഗതി യാകുന്നു
നമ്മെയും നാടിനെയും സംബന്ധിക്കുന്ന ആ
വലിയ ചിത്രം. അതു കൊണ്ടാണ് എല്ലാ ജീവജാലങ്ങളും ഓരോ നിമിഷവും
ഒന്നുകിൽ ഇരയെ പ്രാപിക്കുന്നതിന് അല്ലെങ്കിൽ ശത്രുവിൽ നിന്നും ഓടി രക്ഷപ്പെടുന്നതിന് കഠിന പ്രയത്നം നടത്തുന്നതായി നിനക്കു കാണാൻ കഴിയു ന്നത്. അതിജീവനം എന്നത്
കേവലം അഭിലാഷങ്ങൾ കൊണ്ടു
സാധിക്കുന്നതല്ല. കഠിന പരിശ്രമവും
നിതാന്ത ജാഗ്രതയും ഏത്
അടിയന്തിര ഘട്ടങ്ങളേയും നേരിടാനുള്ള
നിരന്തരമായ തയ്യാറെടുപ്പും വളർച്ചയുടെ നിലനില്പിന് അത്യന്താപേക്ഷിതമാണ്.
നാം ഒരു നാഗരിക
സമൂഹത്തിലാണു ജീവിക്കുന്നത്. എന്നാൽ അവസരങ്ങൾ ചൂഷണം ചെയ്യുക,
ഉയർന്ന ലാഭം നേടുക, പ്രവർത്തന മണ്ഡലങ്ങൾ വ്യാപിപ്പിക്കുക എന്നിവയൊക്കെ പരിഗണിക്കുമ്പോൾ നമ്മുടെ പ്രവർത്തന മേഖല വേടന്റെ
കാടു പോലെയാണ്. സമർത്ഥനായ ബിസിനസുകാരൻ എപ്പോഴും അവസരങ്ങൾക്കു വേണ്ടി പതിയിരിക്കുകയും മറ്റുള്ളവർക്കു മുമ്പേ അവയെ
ഉപയോഗപ്പെടുത്തുകയും വേണം. ഒരവസരം മുമ്പിൽ വന്നു പെട്ടാൽ അതിനെ നിരീക്ഷിക്കണം. അതൊരു സുവർണ്ണാവസരമാണെന്നു ബോധ്യപ്പെട്ടാൽ മറ്റുള്ളവർക്കു മുമ്പേ ലക്ഷ്യം നിറവേറ്റണം.
അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നവന്റെയും അവസരങ്ങൾ നഷ്ടപ്പെടുത്തുന്നവന്റെ ഇടയിലുള്ള വ്യത്യാസം വികാസവും സങ്കോചവും തമ്മിലോ ആഢംബരവും പാപ്പരത്വവും തമ്മിലോ ഉള്ള വ്യത്യാസം പോലെയല്ല; മറിച്ച്
അതിജീവനവും നാശവും തമ്മിലുള്ള വ്യത്യാസം പോലെയാണ്.
ഇക്കാര്യം എപ്പോഴും നമ്മുടെ ചിന്തയിൽ ഉണ്ടാവണം. നമ്മിൽ പലർക്കും ആ ബോധ്യമുണ്ട്.
എന്നാൽ എല്ലാവർക്കുമില്ല.
പുത്തൻ സാമ്പത്തിക സാഹചര്യങ്ങൾ, ഇലക്ട്രോണിക് വ്യാപാരം, അവയുടെ ആഗോള സ്വാധീനം എന്നിവയുമായി ബന്ധപ്പെട്ട നമ്മുടെ ചില ലക്ഷ്യസാക്ഷാത്കാരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരിക്കൽ ഞാനും സർക്കാർ പ്രതിനിധികളും ഒത്തുകൂടുകയും പുത്തൻ സാമ്പത്തിക രീതികളെ ഉപയോഗപ്പെടുത്തി അവസരങ്ങൾ ചൂഷണം ചെയ്ത് മറ്റുള്ളവർക്കു മുമ്പേ സഞ്ചരിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് ഞാൻ പറയുകയും ചെയ്തപ്പോൾ കൂട്ടത്തിൽ ഒരാൾ പറഞ്ഞു: അത് ഇപ്പോൾ വേണ്ട. അങ്ങനെ ഒരു സാഹചര്യം സംജാതമായാൽ അപ്പോൾ നമ്മൾക്കും അവരുടെ കൂടെ സഞ്ചരിക്കാം. ഞാൻ അവരോടു പറഞ്ഞു: “എന്റെ സഹോദരന്മാരേ, ഈ അഭിപ്രായം തികച്ചും അസ്വീകാര്യമാണ്. പുരോഗതികളുടെ കൂടെ നടക്കാൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞാൽ എപ്പോഴും ഞാൻ പിൻ നിരയിലായിപ്പോകും. ഏതു വരേ നാം സംഭവങ്ങളുടെ കൂടെ നടക്കും?. ഒപ്പം നടക്കുന്നതിന് ഒരിക്കലും മത്സരം എന്നു പറയില്ല. ഒഴുക്കിനൊപ്പം സഞ്ചരിക്കുക എന്നേ പറയുകയുള്ളൂ. അപ്പോൾ എങ്ങിനെയാണു പുരോഗതിയുണ്ടാവുക?. മറ്റുള്ളവരുടെ നിലവാരത്തിനൊപ്പ മെത്തുക എന്നതാണ് നിന്റെ അഭിലാഷമെങ്കിൽ ഒരിക്കലും നിനക്കവരെ മറികടക്കാൻ കഴിയില്ല. കാര്യങ്ങളുടെ കടിഞ്ഞാൺ എപ്പോഴും നമ്മുടെ കൈവശമായിരിക്കണം. അങ്ങിനെ നാം ചെയ്യുന്നില്ലെങ്കിൽ എപ്പോഴും നമ്മൾ അനുകരണക്കാരും പിന്നാക്കക്കാരുമായിപ്പോകും. മുന്നോട്ടു തന്നെയാണ് നമ്മുടെ കാലടികൾ എന്നു വിശ്വക്കുമ്പോഴും നമ്മൾ പ്രകടനക്കാർക്കൊപ്പമോ അവർക്കു പിന്നിലോ ആയിരിക്കും. ഈ രണ്ടവസരത്തിലും ലക്ഷ്യം വച്ച അവസരം കൈവരിക്കാൻ സാധിക്കില്ല.
പുത്തൻ സാമ്പത്തിക സാഹചര്യങ്ങൾ, ഇലക്ട്രോണിക് വ്യാപാരം, അവയുടെ ആഗോള സ്വാധീനം എന്നിവയുമായി ബന്ധപ്പെട്ട നമ്മുടെ ചില ലക്ഷ്യസാക്ഷാത്കാരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരിക്കൽ ഞാനും സർക്കാർ പ്രതിനിധികളും ഒത്തുകൂടുകയും പുത്തൻ സാമ്പത്തിക രീതികളെ ഉപയോഗപ്പെടുത്തി അവസരങ്ങൾ ചൂഷണം ചെയ്ത് മറ്റുള്ളവർക്കു മുമ്പേ സഞ്ചരിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് ഞാൻ പറയുകയും ചെയ്തപ്പോൾ കൂട്ടത്തിൽ ഒരാൾ പറഞ്ഞു: അത് ഇപ്പോൾ വേണ്ട. അങ്ങനെ ഒരു സാഹചര്യം സംജാതമായാൽ അപ്പോൾ നമ്മൾക്കും അവരുടെ കൂടെ സഞ്ചരിക്കാം. ഞാൻ അവരോടു പറഞ്ഞു: “എന്റെ സഹോദരന്മാരേ, ഈ അഭിപ്രായം തികച്ചും അസ്വീകാര്യമാണ്. പുരോഗതികളുടെ കൂടെ നടക്കാൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞാൽ എപ്പോഴും ഞാൻ പിൻ നിരയിലായിപ്പോകും. ഏതു വരേ നാം സംഭവങ്ങളുടെ കൂടെ നടക്കും?. ഒപ്പം നടക്കുന്നതിന് ഒരിക്കലും മത്സരം എന്നു പറയില്ല. ഒഴുക്കിനൊപ്പം സഞ്ചരിക്കുക എന്നേ പറയുകയുള്ളൂ. അപ്പോൾ എങ്ങിനെയാണു പുരോഗതിയുണ്ടാവുക?. മറ്റുള്ളവരുടെ നിലവാരത്തിനൊപ്പ മെത്തുക എന്നതാണ് നിന്റെ അഭിലാഷമെങ്കിൽ ഒരിക്കലും നിനക്കവരെ മറികടക്കാൻ കഴിയില്ല. കാര്യങ്ങളുടെ കടിഞ്ഞാൺ എപ്പോഴും നമ്മുടെ കൈവശമായിരിക്കണം. അങ്ങിനെ നാം ചെയ്യുന്നില്ലെങ്കിൽ എപ്പോഴും നമ്മൾ അനുകരണക്കാരും പിന്നാക്കക്കാരുമായിപ്പോകും. മുന്നോട്ടു തന്നെയാണ് നമ്മുടെ കാലടികൾ എന്നു വിശ്വക്കുമ്പോഴും നമ്മൾ പ്രകടനക്കാർക്കൊപ്പമോ അവർക്കു പിന്നിലോ ആയിരിക്കും. ഈ രണ്ടവസരത്തിലും ലക്ഷ്യം വച്ച അവസരം കൈവരിക്കാൻ സാധിക്കില്ല.
നമുക്ക് തീർച്ചയായും ഒന്നാമതെത്തണം. മുമ്പിൽ കടക്കണം. അതു നാം ചെയ്തിട്ടില്ലെങ്കിൽ നമ്മുടെ മഹത്തായ അവസരം നഷ്ടപ്പെടും. സിംഹത്തിന്റെ എച്ചിലുകൾ മാത്രമേ അപ്പോൾ നമുക്കു ലഭിക്കുകയുള്ളൂ. അല്ലാഹു വിശ്വാസികൾക്ക് കണ്ണും അകക്കണ്ണും
കൊടുത്തിട്ടുണ്ട്. കണ്ണ് ചുറ്റുമുള്ളത് കാണാനാണ്. അകക്കണ്ണ് സംഭവങ്ങളുടെ പരിണിതികളെയും അനന്തിര ഫലങ്ങളെയും
അറിയാനും നാളെ അതു
പ്രാപിക്കാൻ എന്തൊക്കെ കാര്യങ്ങൾ അവനെ സഹായിക്കും എന്നു ചിന്തിക്കാനുമാണ്.
ഭാവിയിൽ വലിയ വെല്ലുവിളികളെ നമുക്കു നേരിടേണ്ടി വരും. അവയെ മുൻകൂട്ടി കണക്കു നോക്കി കണ്ടു പിടിക്കാൻ നമുക്കു സാധിക്കില്ല. അതിനാൽ എല്ലാ തയ്യാറെടുപ്പും നടത്തേണ്ടത് നമ്മുടെ നിർബന്ധ ബാധ്യതയാണ്.
ഇത്തരം വെല്ലുവിളികൾ കടന്നു വരുന്നതു
നാം കാണുന്നുണ്ട്, അവയുടെ ഗർജ്ജനം കേൾക്കുന്നുമുണ്ട്. എന്തുകൊണ്ടാണ് ഓടാൻ തുടങ്ങും മുമ്പേ അതു വന്നെത്താൻ നാം
കാത്തു നിൽക്കുന്നത്?.
അല്ലാഹു എല്ലാ നിലയ്ക്കും പരിശുദ്ധനാകുന്നു. ജനങ്ങളിൽ നമുക്ക് ശക്തരെയും ദുരബ്ബലരേയും കാണാം. കുബേരനേയും കുചേലനേയും കാണാം. കണ്ടു പിടിക്കുന്നവനെയും പിന്തുടരുന്ന വനെയും കാണാം. ഒരു കാലത്ത് അറബികൾ പിറകേ നടക്കുന്നവരും അനുകരിക്കുന്ന വരുമായിരുന്നു. അന്നവർ മറ്റു സമുദായങ്ങൾക്കു പിന്നാലെ പഞ്ചപുച്ചമടക്കി നടന്നു. പിന്നീട് കാര്യങ്ങൾ മാറി. അവരുടെ പ്രതാപം വർദ്ധിക്കാൻ തുടങ്ങി. അവരുടെ വാണിജ്യവും ഭരണവും ശസ്ത്രവും കലയും നിർമ്മാണ പ്രവൃത്തിയും സടകുടഞ്ഞെഴുന്നേറ്റു. അപ്പോൾ മറ്റുള്ളവർ അറബികളെ പിന്തുടർന്നു. അവരെ അനുകരിച്ചു. എപ്പോഴാണിങ്ങനെ സംഭവിച്ചത്? അറേബ്യൻ ഇസ്ലാമിക് സംസ്കാരത്തിന്റെ സത്ത, ‘മേൽക്കോയ്മ’ എന്ന ഒരൊറ്റവാക്കിൽ സംക്ഷേപിച്ചു പറയാവുന്ന ഒരു നിലവാരത്തെ പ്രാപിച്ചപ്പോഴാണ് അതു സംഭവിച്ചത്.
അല്ലാഹു എല്ലാ നിലയ്ക്കും പരിശുദ്ധനാകുന്നു. ജനങ്ങളിൽ നമുക്ക് ശക്തരെയും ദുരബ്ബലരേയും കാണാം. കുബേരനേയും കുചേലനേയും കാണാം. കണ്ടു പിടിക്കുന്നവനെയും പിന്തുടരുന്ന വനെയും കാണാം. ഒരു കാലത്ത് അറബികൾ പിറകേ നടക്കുന്നവരും അനുകരിക്കുന്ന വരുമായിരുന്നു. അന്നവർ മറ്റു സമുദായങ്ങൾക്കു പിന്നാലെ പഞ്ചപുച്ചമടക്കി നടന്നു. പിന്നീട് കാര്യങ്ങൾ മാറി. അവരുടെ പ്രതാപം വർദ്ധിക്കാൻ തുടങ്ങി. അവരുടെ വാണിജ്യവും ഭരണവും ശസ്ത്രവും കലയും നിർമ്മാണ പ്രവൃത്തിയും സടകുടഞ്ഞെഴുന്നേറ്റു. അപ്പോൾ മറ്റുള്ളവർ അറബികളെ പിന്തുടർന്നു. അവരെ അനുകരിച്ചു. എപ്പോഴാണിങ്ങനെ സംഭവിച്ചത്? അറേബ്യൻ ഇസ്ലാമിക് സംസ്കാരത്തിന്റെ സത്ത, ‘മേൽക്കോയ്മ’ എന്ന ഒരൊറ്റവാക്കിൽ സംക്ഷേപിച്ചു പറയാവുന്ന ഒരു നിലവാരത്തെ പ്രാപിച്ചപ്പോഴാണ് അതു സംഭവിച്ചത്.
സമാധാനത്തിലെ മേൽക്കോയ്മ,
യുദ്ധത്തിലെ മേൽക്കോയ്മ,
ഭരണ നിർവ്വഹണം,
ശാസ്ത്രം, നിർ മ്മാണം,വാണിജ്യം,വൈദ്യശാസ്ത്രം,ചരിത്രം, വ്യവസായം,
നയതന്ത്രം എന്നിവയിലൊക്കെയുള്ള മേൽക്കോയ്മ. ഇതു പത്തോ
അമ്പതോ വർഷങ്ങളോ ഒന്നോ രണ്ടോ നൂറ്റാണ്ടോ മാത്രമല്ല; മറിച്ച് ആയിരംവർഷത്തോളം നിലനിന്നു. അതുകൊണ്ടാണ്
അറേബ്യൻ ഇസ്ലാമിക് സംസ്കാരം ഉത്കൃഷ്ടവും
ശ്രേഷ്ഠവുമായ സംസ്കാരമായിരുന്നു എന്നു നമുക്കു പറയുവാൻ കഴിയുന്നത്.
ആവശ്യാമാണല്ലോ
കണ്ടു പിടുത്തങ്ങളുടെ മാതാവ്. എന്നാൽ ആവശ്യങ്ങൾ വിഭിന്നങ്ങളാണ്.
അവയെ എല്ലാം ‘മേൽക്കോയ്മ’ എന്ന ഒരു സംജ്ഞയിൽ ഒതുക്കാൻ നമുക്കു കഴിയും.
പൌരാണിക കാലത്ത് ‘മേൽക്കോയ്മ’ എന്നത് അറബികളെ സംബന്ധിച്ചിടത്തോളം
അഭിമാനിക്കാൻ മാത്രം ഉപയോഗിക്കാവുന്ന ഒരു വിശേഷണമായിരുന്നില്ല; മറിച്ച് അതൊരു
സജീവമായ ആവശ്യവും അടിസ്ഥാന പരമായ ഒരു ലക്ഷ്യവുമായിരുന്നു.
അതു ഉന്നമനത്തിനും സമൃദ്ധിക്കും വേണ്ടി മാത്രമായിരുന്നില്ല
കൂടാതെ അതിജീവനത്തിനു കൂടിയായിരുന്നു. പിടിച്ചടക്കിയ വലിയ പ്രദേശങ്ങൾ നിയന്ത്രിക്കാനും ജനങ്ങളുടെ ജീവിതത്തെ ക്രമപ്പെടു ത്താനുമുള്ള ഒരേയൊരു മാർഗ്ഗം എന്ന നിലയ്ക്കാണ് അറബികൾ തപാൽ
സംവിധാനം, നാണയ വിനിമയം
തുടങ്ങിയ റോമൻ ഭരണ പരിഷ്കാരങ്ങൾ നടപ്പിൽ
വരുത്തിയത്.
കാറ്റ് അനുകൂലമല്ലാത്തപ്പോഴും
കപ്പൽ ഗതാഗതം സാധ്യമാക്കാനായിരുന്നു അറബികൾ
‘കപ്പൽ തൃകോണ മാപിനി’ എന്ന ഉപകരണം കണ്ടു
പിടിച്ചത്. ഇതിന്റെ ഫലം
എന്തായിരുന്നു?. മറ്റുള്ളവരുടെ വമ്പൻ ഉരുക്കൾക്കും മുമ്പേ പൌരാണിക
തുറമുഖങ്ങളിലെല്ലാം തങ്ങളുടെ
ചരക്കുകളെത്തിക്കാനും ഏറ്റവും ആദ്യം വില്പന നടത്തുവാനും
അതിലൂടെ വലിയ സമ്പാദ്യം കരഗതമാക്കാനും അവർക്കു കഴിഞ്ഞു. അങ്ങനെ അവർ ഒരു മുഴം മുമ്പേ
അവരുടെ അവസരം ഉപയോഗപ്പെടുത്തുകയും എണ്ണം പറഞ്ഞ വ്യാപാരികളായി മാറുകയും ചെയ്തു. അതൊക്കെ കൊണ്ട് ‘അതിജീവനം’ അവരുടെ കൂടെയായിരുന്നു.
ശാസ്ത്ര മേഖലകളിൽ കരുത്തു തെളിയിച്ച കുലപതികളായ മുസ്ലിം ശാസ്ത്രജ്ഞന്മാരുടെ മഹത്തായ സംഭാവനകൾ പ്രായോഗിക വൽക്കരണത്തിൽ നടപ്പിൽ വരുത്തിയതിന് അന്ന് നിരവധി
ഉദാഹരണങ്ങളുണ്ടായിരുന്നു. കച്ചവട മാർഗ്ഗങ്ങളെയും ദൂര ദേശങ്ങളെയും കുറിച്ചറിയാൻ ഭൂമിശാസ്ത്രം മുഖ്യ പങ്കു വഹിച്ചിരുന്നു. മറ്റുള്ളവരെപ്പോലെ നേരം പുലരുന്നതു വരേ കാത്തു നിൽക്കാതെ
നക്ഷത്രങ്ങളുടെ മാർഗ്ഗം പിന്തുടർന്ന് രാത്രിയിലും
ആഴക്കടലിലൂടെ സഞ്ചരിക്കാൻ അന്നത്തെ
ഗോളശാസ്ത്ര വിജ്ഞാനങ്ങൾ അവരെ സഹായിച്ചു. ആകാശം മേഘാവൃതമാവുകയും നക്ഷത്രങ്ങൾ കാണാതിരിക്കുകയും ചെയ്യുമ്പോൾ കപ്പൽ യാത്ര നടത്താൻ വടക്കു നോക്കി യന്ത്രത്തിന്റെ കണ്ടു പിടുത്തവും അവരെ സഹായിച്ചു. അങ്ങനെ ഓരം ചേർന്നു സഞ്ചരിക്കുന്നതിനു
പകരം പുറം കടലിലൂടെ ഗതാഗതം നടത്താൻ അവർക്കു സാധിച്ചു. “ഇതൊക്കെക്കൊണ്ട് എന്തു സംഭവിച്ചുവെന്നോ?”. അറേബ്യൻ വ്യാപാരം
സജീവമായി നിലനിന്നു. അറബി വർത്തകപ്രമുഖർക്ക് ഒരു തുറമുഖത്തു നിന്നും മറ്റൊരു തുറമുഖത്തേക്ക് അതി വേഗം സഞ്ചരിക്കാനും തങ്ങളുടെ ഉത്പന്നങ്ങൾ മറ്റുള്ളവർക്കു മുമ്പേ വിറ്റഴിക്കാനും
കഴിഞ്ഞു. പെട്ടെന്നു കേടു വരുന്ന അത്തിപ്പഴം പോലെയുള്ള സാധനങ്ങൾ സ്പെയിനിലെ മാൽക്കയിലും കിഴക്കു
പടിഞ്ഞാറൻ നഗരങ്ങളിലും എത്തിക്കാൻ അവർക്കു സാധിച്ചു.
അറേബ്യൻ വ്യാപാരികൾ പുരോഗതിയുടെ കൊടുമുടി പ്രാപിച്ചപ്പോൾ എന്തു സംഭവിച്ചു?. ലോകത്തെ എല്ലാ പ്രമുഖ തുറമുഖങ്ങളിലും അവരെ നമുക്കു കാണാൻ കഴിഞ്ഞു. തെക്കൻ ചൈന മുതൽ ആഫ്രിക്കൻ തീരത്തെ മുംബാസ വരേ പതിനായിരക്കണക്കിനു
കിലോമീറ്റർ ദൂരത്തിൽ നീണ്ടു
കിടക്കുന്ന സമുദ്ര വ്യാപാര
മേഖലയിലെ ഒരോ മുക്കിലും മൂലയിലും
ആധിപത്യം സഥാപിക്കാൻ അറബികൾക്കു സാധിച്ചു.
പതിമൂന്നാം
നൂറ്റാണ്ടിൽ സ്പെയിനുകാരും ഫ്രഞ്ചുകാരും അന്തലൂസിലെ
ഏറ്റവും വലിയ നഗരം കീഴടക്കുകയും ഇരുപതു ലക്ഷത്തോളം ആളുകളെ
തുരത്തിയോടിക്കുകയും
ചെയ്തിട്ടും 1285- ൽ കിഴക്കു നിന്നും
വന്ന് താർത്താരികൾ ബാഗ്ദാദ് ആക്രമിക്കുകയും അൽ മുഅ്തസിമിനെ കശാപ്പു ചെയ്യുകയും ചെയ്തിട്ടും
എന്തു കൊണ്ട് അറബികൾ നാമാവശേഷമായില്ല എന്ന് ചിലർ സംശയിക്കുന്നുണ്ട്.
കാരണം മറ്റൊന്നല്ല;
കിഴക്കൻ സമുദ്ര തീരങ്ങളിലെ മുഴുവൻ വാണിജ്യ
പാതകളിലും അറബികളുടെ നാവിക ആധിപത്യം
അപ്പോഴുമുണ്ടായിരുന്നു. സൈനിക ശക്തി അറബികളേക്കാൾ കൂടുതൽ മറ്റു പലർക്കുമായിരുന്നു; എന്നാൽ ലോകത്തിലെ
പ്രമുഖ വ്യാപാരാധിപത്യം ആ സമയത്തും അറബികളുടെ കൈവശം തന്നെയായിരുന്നു. പോർച്ചു ഗീസ് നാവിക സേന പൌരസ്ത്യ
വ്യാപാര ശൃംഖലകളെ തകർത്തു
തരിപ്പണമാക്കുന്നതു വരേ
നൂറ്റാണ്ടുകളോളം ഈ അവസ്ഥ തുടർന്നു കൊണ്ടിരുന്നു. അതിനു ശേഷം
പ്രതാപങ്ങ ളോരോന്ന് അസ്തമിക്കുകയും വ്യാപാര മേൽക്കോയ്മ അവസാനിക്കുകയും ദാരിദ്ര്യവും ദുരിതങ്ങളും പടർന്നു പിടിക്കുകയും ചെയ്തു. അജ്ഞതയും
പട്ടിണിയും അവരുടെ
ചരിത്രത്തിന്റെ ഭാഗമായി തീരുകയും ചെയ്തു.
കഴിഞ്ഞ നൂറ്റാണ്ടിൽ വരെ തുടർന്നു കൊണ്ടിരുന്ന അധ:പതനത്തിന്റെ തുടക്കമായിരുന്നു അത്.
പോർച്ചുഗീസുകാർ സാമ്രാജ്യത്വ
വികസനത്തിന്റെ പോരാളികളാവുകയും സൈനിക ശക്തിയും കൈക്കരുത്തും കൊണ്ട് പിടിച്ചെടുത്ത പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തപ്പോഴും അവരുടെ കപ്പലുകൾ ഗൾഫു മേഖലയിലും അറബിക്കടലിലും എത്തിച്ചേർന്നത് അറേബ്യൻ മധ്യവർത്തികളുടെയും
അറബികൾ വികസിപ്പിച്ചെടുത്ത
നൂതനമായ ഉപകരണ ങ്ങളുടെയും പിൻബലത്തിലായിരുന്നു. അറേബ്യൻ തുറമുഖങ്ങളിൽ നിന്നും നിർമ്മിച്ച പോർച്ചു ഗീസ് കപ്പലുകൾ,
അറബികളുടെ ത്രികോണ മാപിനി, അറബികൾ
വികസിപ്പിച്ചെടുത്ത അസ്ട്രോലാബ് (നക്ഷത്ര ദൂര മാപക
യന്ത്രം), നൂറുക്കണക്കിന് മറ്റു പല മാതൃകകൾ തുടങ്ങിയവ അമേരിക്കയിലെയും യൂറോപ്പിലെയും
മ്യൂസിയങ്ങളിൽ ഇപ്പോഴും നമുക്കു കാണാം കഴിയും.
അറബിക്കടലിലൂടെ യൂറോപ്പ്യന്മാർ
ഇന്ത്യയിലെത്തിയത് അറേബ്യൻ നാവികനായ
അഹ്മദുബിൻ മാജിദിന്റെ
സഹായത്താലാണ്. ഇതൊന്നും നമ്മുടെ ചർച്ചാ വിഷയമല്ല.
പോർച്ചുഗീസുകാർ അവരുറ്റെ കപ്പലും അസ്ട്രോലാബും ഭൂപടവും മറ്റു നാവികോപകരണ ങ്ങളുമായി
എവിടെ നിന്നു വന്നു എന്നത് നമുക്കൊരു പ്രശ്നമല്ല. വിഷയം ഇതാണ്;
അറബികൾ പരാജയപ്പെട്ടപ്പോൾ ആധിപത്യം പോർച്ചുഗീസുകാരുടെ കയ്യിൽ
വന്നെത്തി. 1575-ൽ ഗ്രെയ്റ്റ്
പാലസ് യുദ്ധത്തിൽ അവരുടെ നേതാവ് സെബാസ്റ്റ്യൻ കൊല്ലപ്പെട്ടതിനെ തുടർന്ന് അവരുടെ നക്ഷത്രം അസ്തമിക്കുന്നതു
വരേ അവർ തന്നെയായിരുന്നു നാവിക രംഗത്തും വ്യാപാര മേഖലയിലും കുലപതികൾ.
ഒരു സമൂഹത്തിനു മേൽക്കോയ്മ നഷ്ടപ്പെട്ടാൽ അതു തിരിച്ചു
പിടിക്കുക എന്നത്
പിള്ളവാതം പിടിച്ചവനെ മലകയറ്റുന്നതു പോലെ
ആയാസകരമായിരിക്കും. അറബികളുടെ നാവിക ശക്തിയുടെ
നടുവൊടിക്കുന്നതിൽ പോർച്ചുഗീസുകാർ വിജയിച്ചിട്ടില്ലെങ്കിൽ പോലും വാണിജ്യ മത്സരത്തിൽ അറബികൾ പിന്നീട് തോൽക്കുമായിരുന്നു.
കാരണം ആധിപത്യത്തിന്റെ പന്തയത്തിൽ അവർ മുമ്പേ തോറ്റു പോയിരുന്നു. കപ്പൽതൃകോണം അതു കണ്ടുപിടിച്ച കാലത്ത് വലിയ അത്ഭുതമായിരുന്നു. എന്നാൽ സ്പെയിനുകാരും പോർച്ചുഗീസുകാരും തങ്ങളുടെ പുത്തൻ അധിനിവേശ
നാടുകളിലേക്ക് സ്വന്തം
കപ്പലുകളെ അധിവേഗം എത്തിക്കാൻ ആവിയന്ത്രം കണ്ടു പിടിച്ചതോടെ കപ്പൽ
തൃകോണമൊക്കെ ഒന്നുമല്ലാതായിത്തീരുകയും
ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്ക് പുറന്തള്ളപ്പെടുകയും ചെയ്തു. വാണിജ്യ
കിടമത്സരങ്ങളിൽ അറബികൾ
പരാജയപ്പെട്ടതോടു കൂടി മറ്റു പല മത്സര
വീഥികളിലും അവർക്ക് അടിപതറി.
ക്രമേണ അവരുടെ സ്വയം പര്യാപ്തത
നഷ്ടപ്പെടുകയും അവർ മറ്റുള്ളവരെ അനുകരിക്കാനും പിന്തുടരാനും നിർബന്ധിതരാവുകയും ചെയ്തു. ഇബ്നു ഖൽദൂൻ പറഞ്ഞതു പോലെ തോറ്റുപോയവൻ ചിഹ്നത്തിലും
വേശത്തിലും ആചാരത്തിലും നിഖില മേഖലകളിലും ഭൂരിപക്ഷത്തെ പിന്തുടരാൻ നിർബന്ധിതനായിത്തീരും.
പത്തൊമ്പതാം
നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടന്ന ചില
സുപ്രധാന കണ്ടുപിടുത്തങ്ങളുടെ നേട്ടത്തിൽ യൂറോപ്പിന്റെ ചിത്രം പാടെ മാറുകയും ‘മേൽക്കോയ്മ’ അവരുടെ കൈവശം വന്നു ചേരുകയും പുരോഗതിയിലേക്ക് കുതിച്ചു ചാടുകയും ലോക രാഷ്ടങ്ങൾ അവർക്കു മുമ്പിൽ തലകുനിക്കുകയും അവരുടെ വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കും ഉത്പന്നങ്ങൾക്കുമുള്ള
കമ്പോളമായി ലോകം
മാറുകയും ചെയ്തപ്പോൾ അറബി നാടുകളുടെ അവസ്ഥ മധ്യകാല യൂറോപ്പിന്റെ പഴയ അവസ്ഥയിലേക്ക് തിരിച്ചു പോയി.
ഇപ്പോൾ യൂറോപ്പിന്റെ അവസ്ഥ എങ്ങനെയായിരുന്നോ അതു പോലെത്തന്നെയായിരുന്നു പണ്ടു നമ്മൾ അറബികളും. ഗതകാലത്തേക്ക്
ഒരിക്കൽ കൂടി നമുക്കു തിരിച്ചു പോകാൻ
കഴിയും; അതിനു വേണ്ടി
എന്റെ മനസ്സിലുള്ള ചില ആശയങ്ങൾ നിങ്ങൾക്കു മുമ്പിൽ
വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.
ചില തലമുറകളുടെ വീക്ഷണങ്ങളെ മറ്റു ചില തലമുറകളുടെ
സ്വപ്നങ്ങളായി രൂപാന്തരപ്പെടുത്താൻ സാധിക്കും. ഇതാണ് പൌരാണിക അറബികളുടെ
കാര്യത്തിലും സംഭവിച്ചത്. സ്വപ്നങ്ങളെ ഒരിക്കൽ കൂടി വ്യക്തമായ വീക്ഷണത്തിലേക്കു
തിരിച്ചു വിടാനുള്ള ചരിത്ര പരമായ ചില അവസരങ്ങൾ നമ്മുടെ മുമ്പിലുണ്ട്.
അതിനൊക്കെ ആദ്യം നാം നമുക്ക് നഷ്ടപ്പെട്ട ആ പഴയ സംഗതിയെ തിരിച്ചു കൊണ്ടു വരണം. അതായത് ‘മേൽക്കോയ്മ’യെ.
പുത്തൻ സാമ്പത്തിക വ്യവസ്ഥിതി.
നമ്മിൽ ചിലർ അവർക്കു മുമ്പിൽ തുറന്നു കിടക്കുന്ന
വാതിലുകൾ കൊട്ടിയടയ്ക്കുന്നു, ജനവാതിലുകൾ പൂട്ടിയിടുന്നു, വിരികൾ
താഴ്ത്തിയിടുന്നു, വിളക്കുകൾ
ഊതിക്കെടുത്തുന്നു; എന്നിട്ടു കൂരിരുട്ടിൽ കൈകൾ മലർത്തിക്കൊണ്ടു
ചോദിക്കുന്നു; ‘എവിടെയാണീ ആഗോള വത്കരണം’.(العولمة)
എനിക്കൊന്നും കാണാൻ കഴിയുന്നില്ലല്ലോ.
നമ്മുടെ മനസ്സിൽ
നിന്നും പറിച്ചെടുത്ത് വലിച്ചെറിയേണ്ട
ചില പിന്തിരിപ്പൻ
ചിന്തകളാണിവയൊക്കെ. ഇരുട്ടിൽ ഇരിക്കുന്നുവെന്നതു
കൊണ്ട് ആഗോള വത്കരണം വരാതിരിക്കില്ല. സമ്മതിച്ചാലും ഇല്ലെങ്കിലും അതു നമ്മെ സമീപിക്കുക തന്നെ
ചെയ്യും. ആഗോള വൽക്കരണത്തിൽ നല്ലതും ചീത്തയുമുണ്ട്. നമുക്കും വ്യാവസായിക രാജ്യങ്ങൾക്കുമിടയിലുള്ള
വലിയ വിടവ് നികത്തുക എന്ന അടിസ്ഥാന പരമായ ലക്ഷ്യം പൂർത്തീകരിക്കുക
എന്ന ഉദ്ദേശ്യത്തോടെ
നാം നല്ലതു സ്വീകരിക്കുകയും കെട്ടത് നിരാകരിക്കുകയും വേണം. ഭാവിയിൽ നേതൃത്വം
ഏറ്റെടുക്കാൻ പാകപ്പെടുത്തുന്ന ബഹു രാഷ്ട്ര ഇടപെടലുകളുടെ പ്രതിഭാസമാകുന്നു ‘ആഗോള വത്കരണം’. വർത്തമാന കാലത്ത് സാമ്പത്തികവും പ്രത്യുൽപ്പാദന പരവും വിനിമയാധിഷ്ഠിതവുമായ ചില പിന്തുണകളും ഉന്നത ഗുണനിലവാരമുള്ള സാങ്കേതിക സൌകര്യങ്ങളും അതിനുണ്ടാകും.
മുന്നോട്ടുള്ള പ്രയാണത്തിന്റെയും പുരോഗതിയുടെയും ലോകം ഒരിക്കലും നമുക്കൊരു
ഭീഷണിയല്ല. അതു നമ്മെ അപായപ്പെടുത്തുകയുമില്ല. അഭിമുഖീകരിക്കുന്ന
വിഷയത്തിലും സന്ദേശങ്ങൾ
കൈമാറുന്ന വിഷയത്തിലും ഇസ്ലാമിന് ഒരാഗോള
മുഖമുണ്ട്. പ്രകടിപ്പിക്കാനും നടപ്പിൽ വരുത്താനും അറേബ്യൻ സംസ്കാരത്തിനും സാർവ്വ ദേശീയമായ പ്രാപ്തിയുണ്ട്.
ദുബായിയുടെ കാര്യത്തിലുള്ള നമ്മുടെ കാഴ്ചപ്പാടും ഉള്ളടക്കത്തിലും ഗുണമേന്മയിലും
മത്സര ശേഷിയിലും ആഗോള നിലവാരത്തിലുള്ളതാണ്.
ശാസ്ത്ര, സാമ്പത്തിക,
വ്യാപാര മേഖലകളിൽ ലോക നിലവാരത്തിലേക്കുള്ള രംഗ
പ്രവേശവും പുത്തനുണർവ്വുമാണ് അറബികളെയും മറ്റു മുസ്ലിം സമൂഹങ്ങളെയും സമൃദ്ധിയുടെയും വളർച്ച യുടെയും പാതയിലേക്ക് നയിക്കാൻ സഹായിച്ചത്. മറ്റേതൊരു കാലത്തേക്കാളും ഇതൊ ക്കെയും
ആവശ്യമുള്ള ഇക്കാലത്ത് എന്തു കൊണ്ട് നമുക്കൊരു തിരിച്ചു പോക്ക് നടത്തിക്കൂട?. ഇതിനൊക്കെ നാം
പുറം തിരിഞ്ഞു നിൽക്കുകയാണെങ്കിൽ മറ്റൊരു പകരം
നമുക്കെന്താ ണുള്ളത്?.
അല്ലാഹു സൂര്യന്റെ സൃഷ്ടിച്ചത് മുഴുവൻ ജനങ്ങൾക്കും വേണ്ടിയാണ്. അതിന്റെ പ്രകാശശവും
ചൂടും ആസ്വദിക്കാൻ ഓരോ മനുഷ്യനും
അവൻ അവസരം നൽകുകയും ചെയ്തു. കാര്യം ഇങ്ങനെയൊക്കെയാണെന്നിരിക്കെ ഗുഹകൾക്കുള്ളിൽ പോയിരുന്ന് പരിഭവപ്പെടു ന്നതിൽ അർത്ഥമില്ല. വാതിലുകളും
ജനലുകളും തുറന്നിടണം. എന്നിട്ടു സൂര്യവെളിച്ചത്തിലേക്ക്
ഇറങ്ങിച്ചെന്ന് മത്സരത്തിലേർപ്പെട്ട്
ലോകത്തിന്റെ നേട്ടത്തിലും നന്മയിലുമുള്ള
നമ്മുടെ ഭാഗധേയം നാം സ്വന്തമാക്കണം. എപ്പോഴും ഗുഹകൾക്കുള്ളിൽ ചെന്നിരുന്നാൽ നമ്മുടെ അവകാശങ്ങളും നേട്ടങ്ങളും മറ്റുള്ളവർക്ക് വകവെച്ചു
കൊടുത്തു കൊണ്ടുള്ള നീക്കു പോക്കു കൾക്ക് നാം നിർബന്ധിതരാകും.
നമ്മുടെ അവകാശങ്ങൾ മുഴുവനായും നമുക്കു ലഭിക്കണം. നമുക്കു ലഭിക്കേണ്ട
നേട്ടങ്ങൾ പുറത്തു പോകരുത്. വ്യാവസായിക, വാണിജ്യ
വിപ്ലവങ്ങളുടെ ഒരു നേട്ടങ്ങളെയും മുതലെടുക്കാൻ കഴിയാത്ത നമ്മുടെ പഴയ തെറ്റുകൾ ഇനിയും ആവർത്തിച്ചു കൂട.
സാമ്പത്തിക
ശാസ്ത്രത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ലോകത്തോട് ഒട്ടിച്ചേർന്നു നിൽക്കുന്ന അടിസ്ഥാന
പരമായ ഉൽപ്പാദന പ്രകൃയയുടെ രണ്ടു യുഗങ്ങളുടെ
അടയാളങ്ങൾ നമുക്കു വ്യക്തമായി കാണാൻ സാധിക്കും. കാർഷിക വിപ്ലവത്തിന്റെയും വ്യാവസായിക വിപ്ലവത്തിന്റെയും
യുഗങ്ങളാണവ. കഴിഞ്ഞ രണ്ടു
നൂറ്റാണ്ടുകളുടെ ത്വരിത ഗതിയിലുള്ള വളർച്ച മൂന്നാമതൊരു യുഗത്തിനു കൂടി നാന്ദികുറിച്ചു; ചിലരതിനു വിവര
സാംങ്കേതിക യുഗം എന്നു വിളിക്കുന്നു. വളർച്ചയുടെ നിഖില മേഖലകളെയും പരസ്പരം ബന്ധിക്കുന്ന ഈ സാമ്പത്തിക ഘട്ടമാണ് യഥാർത്ഥത്തിൽ ആഗോള
വത്കരണത്തിന്റെ യുഗം എന്നറിയ പ്പെടുന്നത്. അത്യുന്നത നിലവാരത്തിൽ അതിശീഘ്രം ആവശ്യങ്ങൾ നിറവേറ്റാൻ സഹായി ക്കുന്ന ഏറ്റവും മുന്തിയ ടെക്നോളജി ഈ യുഗം ആവശ്യപ്പെടുന്നുണ്ട്. അതു കൊണ്ട് ഇത് വിവര സാങ്കേതികതയുടെയും കൂടി യുഗമാണ്. നൂതനമായ ചിന്തകളും
അതുല്യമായ സാങ്കേതിക
പരിജ്ഞാനവും ആവശ്യമായ ഈ സാമ്പത്തിക യുഗം
ഉന്നത നിലവാരം പുലർത്തുന്ന ബൌദ്ധിക യുഗവുമാണ്. (عصر
العقل المبدع)
വ്യവസായം കാർഷിക മേഖലയ്ക്ക് പകരം നിൽക്കില്ല. വിവര സാങ്കേതിക വ്യാപാരം വ്യവസാ യത്തിന്റെ
ആവശ്യങ്ങളെയും നിറവേറ്റുകയില്ല. അതേ സമയം വ്യാവസായ വിപ്ലവം കൃഷി രീതിയെ പരിഷ്കരിക്കുന്നതിൽ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്.
വ്യാവസായിക വളർച്ചയുടെ വിപ്ലവകരമായ മുന്നേറ്റത്തിന് വിവര സാങ്കേതിക വിദ്യയും അടിസ്ഥാന പരമായ സഹായ ങ്ങൾ നൽകിയിട്ടുണ്ട്. അതു കൊണ്ടു തന്നെ വിവര സാങ്കേതിക രംഗം സ്വതന്ത്രമായ അസ്തിത്വ ത്തോടെ തലയുയർത്തി നിൽക്കാൻ കെല്പുള്ള ഒരു മേഖലയാണെന്ന കാര്യം നമുക്കു കുറച്ചു കാണാൻ കഴിയില്ല. വ്യവസായ മേഖലയ്ക്കും കാർഷിക മേഖലയ്ക്കും സംഭാവന ചെയ്യാൻ കഴിയുന്നതിലധികം അവസരങ്ങൾ
സൃഷ്ടിക്കാനും വികസനത്തിന്റെ പുത്തൻ ചക്രവാളങ്ങൾ തുറന്നിടാനും ചിലവുകൾ
കുറച്ച് മുന്തിയ സേവനങ്ങൾ നിർവ്വഹിക്കാനും വ്യവസായിക കാർഷിക രംഗങ്ങളെ ഉദ്ദീപിപ്പിക്കാനുമുള്ള അതിന്റെ കഴിവും പ്രസിദ്ധമാണ്. വിവര സാങ്കേതിക മേഖലയിൽ നമ്മുടെ വിജയം ഉറപ്പു വരുത്താൻ കഴിഞ്ഞാൽ പിന്നീട് പഴയ
സാമ്പത്തിക വ്യവസ്ഥിതി,
പുത്തൻ സാമ്പത്തിക വ്യവസ്ഥിതി എന്നീ രണ്ടവസ്ഥകളെ കുറിച്ച് നമുക്ക്
സംസാരിക്കേണ്ടി വരില്ല; മറിച്ച് പുതിയ വിവര സാങ്കേതികതയിലധിഷ്ഠിതമായ
സാമ്പത്തിക വ്യവസ്ഥിതിയെകുറിച്ചും പരമ്പരാഗത രീതിയെ കുറിച്ചുമായിരിക്കും നാം ചർച്ച ചെയ്യുക. അതു രണ്ടും അതി
നൂതനമായ സാമ്പത്തിക ലോകത്തെ പരുവപ്പെടുത്തിയെടുക്കും. അങ്ങനെ
വ്യവസായ വിപ്ലവത്തിലും
വാണിജ്യ വിപ്ലവത്തിലും നമുക്കു നഷ്ടപ്പെട്ടവയ്ക്കെല്ലാം പകരം വെക്കുന്ന നേട്ടങ്ങൾ കൈവരിക്കാൻ അതു
മൂലം നമുക്ക് കഴിയും.
പുത്തൻ സാമ്പത്തിക വ്യവസ്ഥിതി ഭീമാകാരങ്ങളായ വ്യാവസായിക സഖ്യങ്ങളുടെയും വമ്പൻ ഉൽപ്പാദന സംരംഭങ്ങളുടെയും മാത്രം കുത്തകയല്ല. വലിയ വ്യവസായിക രാഷ്ട്രങ്ങൾക്ക് മേൽക്കോയ്മ നേടിക്കൊടുത്ത അതേ ഘടകങ്ങൾ ആധുനിക സാമ്പത്തിക വ്യവസ്ഥിതിയിൽ അവർക്ക് മേൽക്കോയ്മ നേടിക്കൊടുക്കാൻ പ്രാപ്തമായിക്കൊള്ളണമെന്നുമില്ല. ഇന്നത്തെ ലോക നേതൃത്വത്തിന്റെ അളവു കോലുകളും അനുകൂല സാഹചര്യങ്ങൾ കഴിഞ്ഞ കാലത്തേ തിൽ നിന്നും തികച്ചും വിഭിന്നമാണ്. ടെക്നോളജിയിൽ ഉണ്ടാകുന്ന ത്വരിതഗതിയിലുള്ള പുരോഗതി പടിപടിയായിട്ടല്ല ചാടിച്ചാടിയാണു മുന്നോട്ടു പോകുന്നത്. പുത്തൻ സാമ്പത്തിക വ്യവസ്ഥിതിക്ക് ഭൂമി ശാസ്ത്ര പരമായതോ രാഷ്ട്രീയമായതോ ആയ അതിരുകൾ അന്യമാണ്. അതു കൊണ്ടു തന്നെ ഈ ഘട്ടത്തിൽ ലഭ്യമാകുന്ന അവസരങ്ങളുടെ വ്യാപ്തിയും വളരെ വിശാലമാണ്. അങ്ങനെ ലഭിക്കുന്ന ജോലികളുടെയും സേവനങ്ങളുടെയും കൊള്ള കൊടുക്ക കൾ എവിടെ വെച്ചും നടപ്പിലാവുന്നതാണ്.
പുത്തൻ സാമ്പത്തിക ഗോഥയിൽ മേൽക്കോയ ആർക്കവകാശപ്പെട്ടതാണ്?. പുത്തൻ സാമ്പത്തിക വ്യവസ്ഥിതി പ്രദാനം ചെയ്യുന്ന പുതിയ അവസരങ്ങളെ കൃത്യമായി ചൂഷണം ചെയ്യാൻ ഏതു രാഷ്ട്രങ്ങൾക്കു കഴിയുന്നുവോ അവരായിരിക്കും അതിന്റെ അവകാശികൾ. സാമ്പത്തിക രീതിയിലെ പുത്തൻ സാഹചര്യങ്ങളുമായി ഇടപഴകേണ്ടി വരുമ്പോൾ നേരിടുന്ന മുഴുവൻ പ്രശ്നങ്ങളേയും സംഘർഷങ്ങളെയും വെല്ലുവിളികളേയും അതിജീവിക്കാൻ അവർക്കു കഴിയണം. വിവരസാങ്കേതികതയെയും നവം നവങ്ങളായ ചിന്തകളെയും അവലംബിച്ച് അതിശീഘ്രം മുന്നേറുന്ന വിവേകമുള്ള രാഷ്ട്രമായിരിക്കും അപ്പോൾ അത്.
ആധുനിക സാമ്പത്തിക മേഖലയിൽ വിജയക്കൊടി പാറിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോൾ ദുബായിക്ക് സ്വന്തമായുണ്ട്. ആഗോള വ്യാപാര രംഗത്ത് കഴിവു തെളിയിക്കപ്പെട്ട പരിചയവും ലോക നിലവാരത്തിലുള്ള അടിസ്ഥാന ഘടന(infrastructure)യും ഏറ്റവും പുതിയ സാങ്കേതിക വിദ്യയും നമ്മുടെ കൈവശമുണ്ട്. അതു കൊണ്ടാണ് മധ്യപൌരസ്ത്യ ദേശത്തെ ആദ്യത്തെ ഇലക്ട്രോണിക് വ്യാപാര സംരഭമായ ദുബൈ ഇന്റർനെറ്റ് ആന്റ് മീഡിയാ സിറ്റി 2000-ത്തിൽ ആരംഭിക്കാൻ ദുബായിക്കു കഴിഞ്ഞത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാ ണെങ്കിലും സേവനങ്ങളുടെ ഗുണ നിലവാരം നാം ഇനിയും ഏറെ മെച്ചപ്പെടുത്തേണ്ട തായിട്ടുണ്ട്. എങ്കിലേ സാമ്പത്തിക മേഖലയിലെ മേൽക്കോയ്മയുടെ കേന്ദ്രത്തിനായുള്ള നമ്മുടെ ഒരുക്കങ്ങൾ പൂർത്തിയാവുകയുള്ളൂ. അതാകുന്നു നമ്മുടെ ലക്ഷ്യം. ഞാൻ വ്യക്തിപരമായും അതിന്റെ സാക്ഷാത്കാരത്തിനായി അത്മാർത്ഥമായി ആശിക്കുകയാണ്. പ്രാധാന്യം ഒട്ടും ചെറുതല്ലാത്ത വേറെയും ലക്ഷ്യങ്ങൾ നമുക്ക് സാക്ഷാത്കരിക്കേണ്ട തായിട്ടുണ്ട്. ആധുനിക സാമ്പത്തിക മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന മുന്തിയ ബിസിനസ് സംരഭകരുടെ കേന്ദ്രമാക്കിയും ദുബായിയെ മാറ്റണം. പ്രദേശികവും ദേശീയ വുമായ നിലവാരത്തിലല്ല; അന്താരാഷ്ട്ര നിലവാരത്തിലുള്ളതായിരിക്കണം അത്. അതു കൊണ്ടാണ് ലോകത്ത് മറ്റൊരു സ്ഥലത്തും കാണാൻ കഴിയാത്തയത്രയും വലിയൊരു ബിസിനസ് പടയെ ദുബായിൽ നിലനിർത്താൻ നാം നിരന്തരം ശ്രമിക്കുന്നത്.
നമ്മുടെ ആഗ്രഹങ്ങൾ വലുതാണ്;
നമ്മുടെ കഴിവുകളും തഥൈവ. അവ സാക്ഷാത്കരിക്ക ണമെന്നുണ്ടെങ്കിൽ നാം മാറ്റങ്ങൾക്കു വിധേയമാകണം. മാറ്റങ്ങൾക്ക് നാം സർവ്വഥാ സജ്ജ രുമാണ്. ആധുനിക സാമ്പത്തിക ലോകത്തിന്റെ കേന്ദ്രമായി ദുബായിയെ ഉയർത്തിക്കൊണ്ടു വരാൻ നാം ഉദ്ദേശിക്കുന്നുവെങ്കിൽ
സർക്കാറിന്റെ നിലപാടുകളിലും ഒരു ഉടച്ചു വാർക്കൻ ആവശ്യമാണ്. പുത്തൻ സാമ്പത്തിക
രീതികളോടുള്ള നമ്മുടെ സമീപനത്തിലും പുതുമ വേണം. ഇ-ഗവർമെന്റ് സംവിധാനം
അതിലേക്കുള്ള അടിസ്ഥാന പരമായ മാറ്റത്തിന്റെ തുടക്കമാണ്. മറ്റു സംവിധാനങ്ങൾ അതിനോടു തുടർന്നു
നടപ്പിലാക്കേണ്ടതും. എന്നാൽ സർക്കാർ മാത്രമല്ല പുത്തൻ സാമ്പത്തിക പുരോഗതിക്ക് ഭാഗവാക്കാകേണ്ടത്. വിജയ ത്തിന്റെയും
പുരോഗതിയുടെയും സാക്ഷാത്കാരത്തിന് വ്യാപാര, വ്യാവസായിക സംരഭകരും സേവന ദാതാക്കളും അവരുടേതായ കർത്തവ്യങ്ങൾ നിർവ്വഹിക്കണം.
ചിലർ പറയുന്നു യുദ്ധം ഇവിടെ പടിവാതിൽക്കൽ
എത്തിയിരിക്കുന്നു. അതേ എനിക്കു മതറിയാം.
മറ്റുചിലർ പറയുന്നു;
പരിഹാരം കണ്ടെത്തേണ്ട നമ്മുടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമായിരിക്കുന്നു.
അതും എനിക്കറിയാം. മറ്റു ചിലരുടെ പരിഭവം ഇങ്ങനെയാണ്: ‘സംഘർഷങ്ങൾ
മൂർച്ചിച്ച് അതൊരു കൊടുങ്കാറ്റായി രൂപാന്തരപ്പെടുവാൻ പോവുകയാണ്. ഇനി നാമെന്താണു ചെയ്യേണ്ടത്?’. അതേ അതും അതിനപ്പുറവും എനിക്കറിയാം. നാമെന്തി നാണു വ്യാകുലപ്പെടുന്നത്?. നമ്മുടെ രാഷ്ടം വിശാലമാണ്. നമ്മുടെ
പ്രത്യാശകൾ അതിനേ ക്കാൾ വിശാലവും. പൂർണ്ണമായ സമാധാനവും
ശാന്ത സുന്ദരമായ സ്ഥിരതയും ഒരു സമൂഹ ത്തിനും ആത്യന്തികമായി
കൈവരിക്കാൻ കഴിയില്ല. മുമ്പൊന്നും അങ്ങിനെ ഉണ്ടായിട്ടില്ല. ഇനിയൊരു കാലത്തും അങ്ങിനെ
ഉണ്ടാകാനും പോകുന്നില്ല. യുദ്ധങ്ങൾ, പ്രശ്നങ്ങൾ, സംഘർഷങ്ങൾ, കൊടുങ്കാറ്റുകൾ
എന്നിവകളെക്കുറിച്ചു മാത്രം സംസാരിച്ചു കൊണ്ടിരുന്നാൽ നാം നിശ്ചലമായിപ്പോകും. കാലവും
നമ്മോടൊപ്പം നിശ്ചലമാകും. നമുക്കും കാലത്തിനും നിശ്ചലമാവാൻ വയ്യ. നിശ്ചലമായതിന്റെ തിക്ത
ഫലങ്ങൾ നാമേറെ അനുഭവിച്ചു. ഇനിയൊരു തിരിച്ചു പോക്കിനു വയ്യ. പ്രശ്നങ്ങൾ സസൂക്ഷ്മം പഠിക്കുകയാണ്
ഇനി നമ്മുടെ പ്രധാന കർത്തവ്യം. ശേഷം ആർത്തിരമ്പുന്ന തിരമാലകൾക്കിടയിലൂടെ നമ്മുടെ കപ്പലിനെ
സമാധാനത്തിന്റെയും പുരോഗതിയുടെയും തീരത്തേക്കും എത്തിക്കാനുള്ള മാർഗ്ഗങ്ങൾ നാം തിരഞ്ഞെടുക്കണം.
അങ്ങിനെ നമ്മുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കണം.
ചിലരുടെ അഭിപ്രായം
പുത്തൻ സാമ്പത്തിക രീതികളിൽ നിരവധി അപകടങ്ങൾ പതിയിരിക്കുന്നുണ്ട് എന്നാണ്. അവിടം അപകടങ്ങളുണ്ടെന്ന്
എനിക്കറിയാം. ഉദാഹരണ ത്തിന് ഇന്റർ നെറ്റ് തന്നെ. ഇന്റർ നെറ്റ് മുഴുവനായും നല്ലതല്ല.
അതോടൊപ്പം മുഴുവനായും മോശവുമല്ല. നമുക്കു വേണ്ടത് അതിലെ നന്മയും ഉപകാരങ്ങളുമാണ്. നമ്മുടെ
മതം, ആചാരങ്ങൾ, സംസ്കാരം എന്നിവയ്ക്കു ദോഷം ചെയ്യുന്നതൊന്നും നാം ഇഷ്ടപ്പെടുകയില്ല.
മറ്റു ചിലർ പറയുന്നത് ഈ ലക്ഷ്യങ്ങളൊക്കെ സാക്ഷാത്ക്കരിക്കണമെന്നുണ്ടെങ്കിൽ മറ്റു പലതും
കൂടി വേണമെന്നാണ്. ശരിയാണ് അതു കൂടാതെ മറ്റു പല സംഗതികളും അനിവാര്യമാണ്. അതോടൊപ്പം
അതിന്റെ അനന്തിര ഫലങ്ങളും ഇതേ പോലെ കുന്നു കൂടിത്തന്നെ കിടക്കുന്നുണ്ടാവും. പാശ്ചാത്യർ
പുരോഗതിയുടെ പാതയിലേക്കു കടന്നു കയറിയത് എക്സ്പ്രസ്സ് ഹൈവേകളുടെ ശൃംഗലകൾ വഴിയല്ല. മറിച്ച്
എല്ലാ പാതകളുടെയും ദിശ ഒരേ ഭാഗത്തേക്കായതു കൊണ്ടായിരുന്നു. വേറെ ചിലർ പറയുന്നത് പുത്തൻ
സാമ്പത്തിക അവസരങ്ങളെ ചൂഷണം ചെയ്യുന്നതിനും അതിന്റെ ഫലങ്ങൾ അനുഭവിക്കാൻ തുടങ്ങുന്ന
തിനും മുമ്പേ മറ്റു പല കാര്യങ്ങളും ചെയ്തു തീർക്കാനുണ്ട് എന്നാണ്. ഇക്കാര്യവും എനിക്കു
നന്നായി അറിയാം. നമ്മുടെ സ്കൂളുകളിലെ പാഠ്യ പദ്ധതികൾ പലതിനും സമൂലമായ മാറ്റം അനിവാര്യമാണ്.
കുട്ടികളുടെ കഴിവുകളെ വികസിപ്പിക്കാൻ ആവശ്യമായ ശ്രദ്ധ ഈ സംവിധാനങ്ങൾക്കില്ല. ഇതൊക്കെ
പരമാർത്ഥങ്ങളായ പരാമർശങ്ങളാണ്. പക്ഷേ സിലബസുകൾ പരിഷ്കരിച്ച് മിടുക്കന്മാരായ വിദ്യാർത്ഥികളെ
പുറത്തു കൊണ്ടു വരുന്നതു വരേ കാത്തിരിക്കാൻ നമുക്കാവില്ല. അങ്ങനെ കാത്തിരുന്നാൽ ബിരുദം
നേടി പുറത്തു വരുന്ന വിദ്യാർത്ഥികൾക്ക് ഭാവിയിൽ ഉദ്യോഗം കണ്ടെത്താൻ കഴിയില്ല.
(അവർക്കു നാളേക്കു
വേണ്ട ഉദ്യോഗത്തിന് നാം ഇന്നു തന്നെ തയ്യാറാകണമെന്നു സാരം - വിവർത്തകൻ)
എന്റെ വിശ്വാസത്തിൽ
ചിലർ നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്ന് അവർ നിരന്തരം കമ്പ്യൂട്ടറിനെ കുറിച്ചും ഇന്റർ
നെറ്റിനെക്കുറിച്ചും ഇലക്ട്രോണിക് വ്യാപാരത്തെക്കുറിച്ചും പുതു പുത്തൻ സാമ്പത്തിക രീതികളെകുറിച്ചും
നിരന്തരം സ്ഫുടമായി സംസാരിക്കുന്നു എന്നതാണ്; എന്നാൽ അവർ ഒരിക്കലും പുത്തൻ സാമ്പത്തിക
വ്യവസ്ഥിതിയെ നിയന്ത്രിക്കുന്ന ബൌദ്ധിക ചിന്തകളെക്കുറിച്ചും യഥാർത്ഥ ആവശ്യങ്ങളുടെ വിശാലമായ
ഉപഭോഗത്തെക്കുറിച്ചും ഒരിക്കലും ചിന്തിക്കുന്നില്ല. പുതിയ സാമ്പത്തിക സംവിധാനത്തിലെ
ഏറ്റവും പ്രധാനപ്പെട്ട സംഗതി സമയാ സമയങ്ങളിൽ വേണ്ടതു ചെയ്യാനുള്ള ചിന്തകളുണ്ടായിരിക്കുക
എന്നതാണ്. കാര്യങ്ങൾ പെട്ടെന്നു ചെയ്തു തുടങ്ങാനും കരുതിക്കൂട്ടി വൈകിക്കാനും നമുക്കു
കഴിയും. പിശകുകളൊന്നും വരുത്താതെ എത്രയും പെട്ടെന്ന് എവിടെ നിന്നെങ്കിലും നമ്മുടെ പ്രയാണം
തുടങ്ങേണ്ടത് അത്യന്താപേക്ഷിതമായിരിക്കുകയാണ്. എന്തിനാണീ ധൃതി?. ഇംഗ്ലീഷ് പഴഞ്ചൊല്ലു
പറയുന്നതു പോലെ ‘ഏറ്റവും വേഗത്തിൽ ഓടുന്നവനേ ഏറ്റവും വലിയതിനെ തിന്നാനൊക്കൂ’. (പുറം:
28)
പിന്നേയും എന്തു കൊണ്ടാണ്
(ധൃതി വേണമെന്നു പറയുന്നത്)?. നിശ്ചയം മത്സരാർത്ഥികൾ ഒരിക്കലും ഉറങ്ങാറില്ല. നമ്മെ
പോലെ അവരും ഓടിക്കൊണ്ടിരിക്കുകയും മുൻ നിരയിലെ ത്താൻ നിരന്തരം പരിശ്രമിക്കുകയും ചെയ്യും.
പിന്നെയും എന്തു കൊണ്ടാണ്?. നിശ്ചയം ടെക്നോളജിയുടെ യുഗത്തിൽ വിവരങ്ങൾ സഞ്ചരിക്കുന്നത്
പ്രകാശ വേഗത്തിലാണ്. പറയുന്നത് മനസ്സിലാകുന്നില്ല അല്ലേ?. അതായത് ചിന്തകളും ഇക്കാലത്ത്
പ്രകാശ വേഗത്തി ലാണു സഞ്ചരിക്കുന്നത്. അതുകൊണ്ടു തന്നെ നമ്മുടെ ചിന്തകളുടെ സാക്ഷാത്കാരവും
അതിവേഗത്തിൽ സംഭവിക്കണം. നാം നടപ്പിൽ വരുത്താൻ അമാന്തിച്ചാൽ അതു നമുക്കു മുമ്പേ മറ്റുള്ളവർ
ചെയ്തു തീർക്കും. പരമാവധി വേഗത്തിൽ അവയുടെ ഫലങ്ങൾ അനുഭവിക്കാൻ നമുക്കു കഴിഞ്ഞില്ലെങ്കിൽ
അതു മറ്റുള്ളവർ കൊണ്ടു പോകും. പുത്തൻ ചിന്തകളെ വേഗത്തിൽ ചൂഷണം ചെയ്യാതിരുന്നാൽ മിടുക്കാന്മാർ
അതു മുതലെടുക്കുകയും മാർക്കറ്റിംഗ് നടത്തി അതിന്റെ മുഴുവൻ ഫലങ്ങളും കൊയ്തെടുത്ത് കൊണ്ടു
പോവുകയും ചെയ്യും. സമ്പത്തുകൾ, വലിയ മാർക്കറ്റുകൾ, തൊഴിലവസരങ്ങൾ, സ്ഥിരത, പരിചയം, മത്സരി
ക്കാനുള്ള കഴിവുകളെ ശക്തിപ്പെടുത്തൽ, പുത്തൻ വളർച്ചകൾ നേടിത്തരുന്ന മറ്റനവധി നേട്ടങ്ങൾ
തുടങ്ങിയവയെല്ലാം അപ്പോൾ നമുക്ക് നഷ്ടപ്പെട്ടു പോകും. അങ്ങനെ അവരുടെ ഭാവി പ്രകാശ പൂരിതമാവുകയും
നമ്മുടെ തലമുറകളുടെ ഭാവി ഇരുളടയുകയും ചെയ്യും.
ഒഴിവു കഴിവു പറയാത്ത,
സംശയിച്ചു നിൽക്കാത്ത, നിസ്സംഗത പാലിക്കാത്ത ഒരു കാല ത്താണു നാം ജീവിക്കുന്നത് എന്ന
ഉത്തമ ബോധം നമുക്കു വേണം. സാമ്പത്തിക രംഗത്തും ടെക്നോളജിയിലും രാഷ്ട്രീയത്തിലും കഴിഞ്ഞ
ഏതാനും വർഷങ്ങൾ വരേ രാജാവിനെ പോലെ തലയുയർത്തി നിന്നിരുന്ന സങ്കല്പങ്ങൾക്കും ധാരണകൾക്കും
ഇന്ന് സമൂലമായ മാറ്റം സംഭവിച്ചിട്ടുണ്ട്. ആധുനിക ലോകത്തെ ആവശ്യങ്ങൾക്കു മുമ്പിൽ പിടിച്ചു
നിൽക്കാൻ കഴിയാതെ അവയ്ക്ക് യവനികക്കു പിന്നിലേക്ക് മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്.
പുത്തൻ സാഹചര്യങ്ങളുമായി സംവദിക്കാത്ത ചെറുതോ വലുതോ ആയ രാഷ്ട്രങ്ങളേയും നമുക്കിന്നു
കാണാൻ കഴിയില്ല. ഭാവിയിൽ വരുന്ന വലിയ മാറ്റങ്ങളെ ഉൾക്കൊള്ളാൻ തങ്ങളുടെ സ്ഥാപനങ്ങളെയും
കമ്പനികളെയും പൌരന്മാരേയും അവർ പാകപ്പെടുത്തുകയും ചെയ്യുന്നു. വലിയ രാഷ്ട്രം ചെറിയ
രാഷ്ട്രം എന്നീ സങ്കൽപ്പങ്ങൾ തന്നെ ഇപ്പോൾ മാറിയിട്ടുണ്ട്. ഇപ്പോൾ എല്ലാവരും സമന്മാരാണ്.
എല്ലാ രാഷ്ട്രങ്ങളും നിയമങ്ങൾക്ക് കീഴ്പ്പെട്ടു കഴിയുന്നു. വരും വർഷങ്ങളിൽ വമ്പൻ വിജയങ്ങൾ
സാധിച്ചെടുക്കാൻ വേണ്ട എല്ലാ നടപടികളും ഓരോ രാഷ്ട്രങ്ങളും മുൻ കൂട്ടി നിർവ്വഹിക്കുന്നു.
കമ്പനി മാനേജ് മെന്റുകളെ
കുറിച്ചുള്ള ധാരണകളിൽ പോലും ഇക്കാലത്ത് മാറ്റം സംഭവിച്ചിട്ടുണ്ട്. ഒരിക്കലും തകരില്ലെന്നു
കരുതിയിരുന്ന പല കൊമ്പൻ കമ്പനികളും കഴിഞ്ഞ
അഞ്ചു വർഷത്തിനുള്ളിൽ തകർന്നു തരിപ്പണമായിട്ടുണ്ട്. അതു പോലെ പല കൊച്ചു കമ്പനികൾക്കും
ഈ സമയത്തിനുള്ളിൽ അഭൂത പൂർവ്വമായ വളർച്ച നേടാനും കഴിഞ്ഞിട്ടുണ്ട്. വളർച്ച പോലെ വൻ വീഴ്ചകളും
പടിപടിയായിട്ടല്ല സംഭവിക്കുന്നത്. ഷെയർ മാർക്കറ്റിൽ കോടികൾ വിലയുള്ള പല കമ്പനികളുടെയും
മാർക്കറ്റ് വിലകൾ ദിവസങ്ങൾ കൊണ്ട് കുത്തനെ ഇടിയുന്നതും പുത്തൻ ടെക്നോളജിയും ന്യൂതനമായ
ഉൽപ്പന്നങ്ങളും കൊണ്ട് ചെറിയ കമ്പനികളുടെ വില നിലവാരം കോടികളിലെത്തുന്നതും നമുക്ക്
കാണാൻ സാധിക്കും.
പുതിയ സംഭവ വികാസങ്ങളുമായി
സംവദിക്കാൻ വലിയ രാഷ്ടങ്ങൾ തന്നെ അവരുടെ നയങ്ങളും നിയമങ്ങളും സങ്കല്പങ്ങളും മാറ്റങ്ങൾക്കു
വിധേയമാക്കുമ്പോൾ നാമെന്തു ചെയ്യണം?. ചില വികസിത രാജ്യങ്ങൾക്ക് മറ്റു രാഷ്ട്രങ്ങളുമായി
മത്സരിക്കേണ്ടി വരികയും തങ്ങളുടെ പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനച്ചിലവ് വർദ്ധിക്കുകയും
ചെയ്യുമ്പോൾ അവർ അവരുടെ നിലപാടുകളിൽ സാരമായ മാറ്റം വരുത്തുന്നു. ഇതൊക്കെ കാണുമ്പോൾ
നമ്മുടെ കമ്പനികളെക്കുറിച്ച് സംസാരിക്കാൻ നാമെന്തിന് അമാന്തിക്കണം?. വികസിത രാജ്യങ്ങൾ
പുതിയ സാമ്പത്തിക സാഹചര്യങ്ങൾക്കു വേണ്ടി അവരുടെ കലാലയങ്ങളിലെ സിലബസുകൾ മാറ്റുമ്പോൾ
നമ്മുടെ കലാലയങ്ങൾ മാത്രം എന്തിനു കാത്തിരിക്കുന്നു?.
നിലവിലുള്ള സാഹചര്യങ്ങളുമായി അതിവേഗം പൊരുത്തപ്പെടാൻ നിൽക്കാതെ
ഒരൊളി ച്ചോട്ടം നടത്താൻ നമുക്കു സാധ്യമല്ല. വികസിത രാഷ്ട്രങ്ങളുടെ - അവികസിത രാഷ്‌ട്രംങ്ങളുടേതല്ല
- ഭാഗമാകാൻ നാം ഉദ്ദേശിക്കുന്നുവെങ്കിൽ വളർച്ചയുടെ മേഖലയിലെ ഈ ഒച്ചിന്റെ സ്വഭാവം മാറ്റണം.
ലോകത്തിനൊപ്പം അതിവേഗത്തിൽ നമ്മളും സഞ്ചരിക്കണം. അതായത് മാറ്റങ്ങൾക്കു വിധേയമാകണം.
ഈ ലോകത്ത് അനുയോജ്യമായ ഒരു പ്രദേശത്ത് ആധിപത്യം സ്ഥാപിക്കാൻ നാമുദ്ദേശിക്കുന്നുവെങ്കിൽ
തീർച്ചയായും മാറ്റങ്ങൾക്ക് വിധേയമാകണം. ട്രാക്കിൽ
കയറിപ്പറ്റാൻ വേണ്ടി മാത്രമുള്ള ഒരു മാറ്റമല്ല, മറ്റുള്ളവരുടെ കൂടെ ചേർന്നു നിന്ന്
മത്സരിക്കാൻ വേണ്ടിയുള്ള മാറ്റവുമല്ല; മറിച്ച് ആദ്യ ഘട്ടത്തിൽ മത്സരത്തിനു ക്വാളിഫിക്കേഷൻ
നേടാനും രണ്ടാമത്തെ ഘട്ടത്തിൽ എല്ലാവരുടെയും മുമ്പിലെത്താനുമുള്ള മാറ്റമാണാവശ്യം. കഴിഞ്ഞ
കാലത്ത് നാം ആവശ്യത്തിലേറെ അനുഭവിച്ചു. അതു ചില അനിവാര്യ സാഹചര്യങ്ങൾ നിമിത്തമായിരിക്കാം.
പക്ഷേ ഇപ്പോൾ നമുക്കു വേണ്ടത് ഭാവിയാണ്. അതിനു വേണ്ട പദ്ധതികളും ചിന്തകളും പ്ലാനുകളും
നാം ആവിഷ്കരിക്കണം.
ഇതൊരു വലിയ വെല്ലു വിളിയാണ്. ആ വെല്ലുവിളി നാം സന്തോഷത്തോടെ
സ്വീകരിക്കണം. എന്തുകൊണ്ടെന്നാൽ നമ്മൾ ഇമാറാത്തികൾ വെല്ലുവിളികളെ ആസ്വദിക്കുന്നവരാണ്.
ഇമാറാ ത്തിന്റെ നിലനില്പു തന്നെ ഒരു വെല്ലു വിളിയാണ്. അതിന്റെ ചരിത്രവും വെല്ലു വിളി
നിറഞ്ഞതാണ്. അതിന്റെ വളർച്ചയും നിലനിൽപ്പും തന്നെ മറ്റ് അറബി രാഷ്‌ട്രങ്ങൾക്കിട യിലും
പ്രത്യേകിച്ച് ഗൾഫ് രാഷ്‌ട്രങ്ങൾക്കിടയിലും നില നിൽക്കുന്ന പരശ്ശതം വെല്ലുവിളി കളിൽ
ഉയർന്നു നിൽക്കുന്ന ഒന്നാമത്തെ വെല്ലുവിളിയാണ്. പടനായകനു ദൈവത്തിലും പ്രജകളിലും സ്വന്തം
ആത്മാവിലും വിശ്വാസമുണ്ടെങ്കിൽ ഒരു വെല്ലുവിളികളെയും ഭയക്കേണ്ടി വരില്ല. മറിച്ച് അയാൾ
അവയെയൊക്കെ ഇഷ്ടപ്പെടുകയാണു ചെയ്യുക. അത്തരം വെല്ലുവിളികൾ അവന്റെ ദൃഢ നിശ്ചയത്തിന്
മൂർച്ച കൂട്ടും. ആത്മ ധൈര്യത്തിന് ഉരുക്കിന്റെ ബലം നൽകും. അത് മനുഷ്യന്റെ ഉള്ളിലെ കഴിവുകളെ
ഉദ്ദീപിക്കുന്ന തീപ്പൊരിയായി മാറും. അതു കൊണ്ടാണ് എന്റെ ജീവിതത്തിൽ എനിക്കു നേരിടേണ്ടി
വരുന്ന ഏതൊരു വെല്ലുവിളികളെയും കീഴ്പ്പെടുത്താനുള്ള ഇച്ഛാ ശക്തി എന്റെ ഉള്ളിൽ ഞാൻ
കണ്ടെത്തുന്നത്. അങ്ങിനെ ഒട്ടും മടിച്ചു നിൽക്കാതെ ഞാനതിനെ നേരിടുകയും ചെയ്യും. ഇക്കാര്യത്തിൽ
ഞാൻ ഭാഗ്യവാനാണെന്നാണു ഞാൻ കരുതുന്നത്. കാരണം ഞാൻ ജീവിക്കുന്നതു തന്നെ വെല്ലുവിളികൾ
നിറഞ്ഞു കവിയുന്ന കാലത്താണല്ലോ.
നമ്മുടെ പിതാക്കൾക്കും പിതാമഹന്മാർക്കും അന്യമായ ഒരു ലോകമാണു
നമ്മുടെത്. വെല്ലു വിളികൾ നിറഞ്ഞ പുത്തൻ ലോകമായിരുന്നു അന്ന് അവരുടെത്. അതു കൊണ്ട്
അവരിൽ നമുക്ക് മാതൃകയുണ്ട്. നാശത്തെ അതിജീവിക്കാനും വിജയം സാധിച്ചെടുക്കാനും നാം നേരത്തെ
എഴുന്നേൽക്കണം. മറ്റുള്ളവരേക്കാൽ വേഗത്തിൽ ഓടുകയും വേണം. അങ്ങിനെ ചെയ്തില്ലെ ങ്കിൽ
ഇക്കാലത്ത് നമ്മുടെ പൊടി പോലും കാണില്ല. ഓരോ തലമുറകൾക്കും പുതിയ പുതിയ വെല്ലുവിളികളെ
നേരിടേണ്ടതായിട്ടുണ്ട്. വെല്ലുവിളികളുടെ രൂപങ്ങൾക്കു മാത്രമേ മാറ്റമുണ്ടാ വുകയുള്ളൂ.
വെല്ലുവിളികളെ കീഴ്പ്പെടുത്തി മത്സരത്തിൽ വിജയിക്കുക എന്നതാണ് ഗുണമേന്മയുടെയും നേതൃത്വത്തിന്റെയും
തലയെടുപ്പിന്റെയും രഹസ്യം. വെല്ലുവിളികളെ നേരിടുന്നതിൽ പരാജയപ്പെടുക എന്നത് തോൽവികളുടെയും
പിറകെ പോക്കിന്റെയും താഴ്ന്നു കൊടുക്കലിന്റെയും ലക്ഷണവുമാണ്. ഇതിൽ ഏതു വേണമെന്ന് നിങ്ങൾക്കു തീരുമാനിക്കാം.
(വർഷങ്ങൾക്കു മുമ്പേ തന്നെ പലവട്ടം ശ്രമിച്ചിട്ടും പുസ്തകം പരിഭാഷ നടത്താനുള്ള അനുവാദം എനിക്കു ലഭിച്ചില്ല അതു കൊണ്ട് മുഴുവൻ പരിഭാഷ ചെയ്യാൻ എനിക്ക് അനുവാദമില്ല. ഇത്രയും ചെയ്തതിനു തന്നെ ശൈഖ് മുഹമ്മദ് എന്നോടു പൊറുക്കുമെന്നാൺ ഞാൻ കരുതുന്നത്. രണ്ടു മാസം മുമ്പേ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ ഇറങ്ങിയിരുന്നു. ഏറ്റവും നല്ല പുസ്തകത്തിന് ഏറ്റവും മോശം പരിഭാഷ എന്നാണ് ഞാൻ ആ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. പുസ്തകം പരിഭാഷപ്പെടുത്തിയ കെ.സി. സലീമിനെ ഞാൻ ആക്ഷേപിക്കുന്നില്ല. അദ്ദേഹം പരമാവധി ശ്രമിച്ചിട്ടുണ്ടാകാം. എന്നാലും രണ്ടു ഭാഷകളിലും സമർത്ഥരായ നൂറുക്കണക്കിന് പരിഭാഷകരുണ്ടായിരിക്കെ പ്രസാധകരും വിതരണക്കാരുമൊക്കെ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടിയിരുന്നു. ഏറ്റവും കുറഞ്ഞത് പരിഭാഷ ഇങ്ങനെയെങ്കിലും ആയിരിക്കണമെന്ന് പറയാനാണ് ഞാനിത് പോസ്റ്റ് ചെയ്തത്)